Tired of ads ruining your reading? Go Ad-Free Today
ഇസ്രായേൽ-ഇറാൻ യുദ്ധ സാഹചര്യങ്ങളെത്തുടർന്നുണ്ടായ പാചകവാതക ക്ഷാമത്തിനിടയിൽ, രാജീവ് ചന്ദ്രശേഖർ വിറകടുപ്പിൽ പാചകം ചെയ്യാൻ ആവശ്യപ്പെട്ടെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് വസ്തുതാ പരിശോധനയിൽ തെളിഞ്ഞു. രാജീവ് ചന്ദ്രശേഖർ അത്തരത്തിൽ ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളിൽ അത്തരം പോസ്റ്റുകളൊന്നും കണ്ടെത്താനായില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ബിജെപി കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ 2026 മാർച്ച് 14ന് പങ്കുവെച്ച പോസ്റ്റിൽ, ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് കോൺഗ്രസ്-സിപിഎം സഖ്യമാണെന്നും അവർ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും സൂചിപ്പിക്കുന്നു. വാസ്തവത്തിൽ, തിരഞ്ഞെടുപ്പ് ലാഭത്തിനായി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതിനെ രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ വിമർശിക്കുകയും ബിജെപി/എൻഡിഎ മുന്നണിക്ക് ലഭിക്കുന്ന ജനപിന്തുണയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. വികസന കാര്യങ്ങളിൽ മത്സരിക്കാൻ കഴിയാത്തതിനാലാണ് പ്രതിപക്ഷ കക്ഷികൾ വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് പി. സരിൻ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷമായി പ്രതികരിച്ചുവെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ യഥാർത്ഥത്തിൽ തെറ്റിദ്ധരിപ്പിക്കുന്നതാണ്. നിലവിൽ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സരിൻ സിപിഎമ്മിനെ വിമർശിച്ചതായി യാതൊരു വാർത്തകളുമില്ല, മാത്രമല്ല അദ്ദേഹം ഇപ്പോഴും ഇടതുപക്ഷ അനുകൂല പോസ്റ്റുകളുമായി സമൂഹമാധ്യമങ്ങളിൽ സജീവവുമാണ്. യഥാർത്ഥത്തിൽ, 2020-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരിക്കെ നൽകിയ ഒരു അഭിമുഖത്തിലെ ഭാഗമാണ് തെറ്റായി പ്രചരിപ്പിക്കുന്നത്; അന്നദ്ദേഹം കമ്യൂണിസത്തെയും പിണറായി വിജയന്റെ പ്രവർത്തനങ്ങളെയും വിമർശിക്കുകയായിരുന്നു, ഇത് നിലവിലെ പ്രചാരണത്തിന് യാതൊരു ബന്ധവുമില്ല.
2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വൃത്തങ്ങളിൽനിന്നോ, മാധ്യമ റിപ്പോർട്ടുകളിൽനിന്നോ ഇത്തരം ഒരു പ്രഖ്യാപനം സ്ഥിരീകരിക്കാനായിട്ടില്ല. യോഗി ആദിത്യനാഥ് തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളെക്കുറിച്ച് നടത്തുന്ന പരാമർശങ്ങൾ, പ്രധാനമന്ത്രിയുടെ പിൻഗാമിയാകുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളെ തള്ളിക്കളയുന്നു. ബിജെപി ഇതുവരെയും 2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള പ്രധാനമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയുടേതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒഴിഞ്ഞ കസേരകളുള്ള വിഡിയോ, കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ നയിച്ച കേരളയാത്രയുടെ സമാപന സമ്മേളനവേദിയിൽ നിന്നുള്ളതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. 2026 ജനുവരി 16-ന് നടന്ന ഈ പരിപാടിയുടെ ദൃശ്യങ്ങൾ, വി.ഡി. സതീശൻ പങ്കെടുത്തതും അന്ന് അദ്ദേഹം നടത്തിയ മതനിരപേക്ഷതയെക്കുറിച്ചുള്ള പ്രസംഗത്തിന്റെ വിഡിയോയിൽ സദസ്സ് നിറയെ ആളുകളുണ്ടായിരുന്നതും താരതമ്യം ചെയ്യുമ്പോൾ, പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മനസ്സിലാക്കാം. പുതുയുഗയാത്രയുമായി ഈ വിഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പും യുദ്ധവും ഉൾപ്പടെ പ്രധാനപ്പെട്ട രാഷ്ട്രീയ സംഭവങ്ങളുണ്ടായ വർഷമാണ് 2025. രാഷ്ട്രീയ ചുറ്റുപാടുകളെ തകിടം മറിക്കാനും അന്തരീക്ഷം കലുഷിതമാക്കാനും വാസ്തവത്തെ വളച്ചൊടിച്ചും കഥകൾ മെനഞ്ഞും തെറ്റായ കണക്കുകൾ അവതരിപ്പിച്ചും രൂപപ്പെടുത്തിയ വ്യാജ പ്രചാരണങ്ങൾക്ക് പോയ വര്‍ഷം തെല്ലും
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ വന്നതിനു ശേഷവും സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ അവസാനിച്ചിട്ടില്ല.കോട്ടയത്ത് ജയ്ക്ക്.സി.തോമസിന്റെ വാർഡിലെ സിപിഎം സ്ഥാനാർഥിക്ക് ഒരുവോട്ട് മാത്രമാണ് ലഭിച്ചതെന്ന തരത്തിൽ വ്യാപകപ്രചാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്.എന്നാൽ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ആളുകൾ വോട്ട് ചോർ മുദ്രാവാക്യം വിളിച്ചതിനെത്തുടർന്ന് വേദിയിൽ നിന്ന് അമിത് ഷാ ഇറങ്ങിപ്പോയെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ∙ അന്വേഷണം In Bihar Local people chased away a criminal "Vote thief.Get out എന്നാണ് വൈറൽ വിഡിയോയ്ക്കൊപ്പം പ്രചരിക്കുന്ന കുറിപ്പ്. വോട്ട് ചോർ
എൽഡിഎഫിന്റെ വികസന യാത്രയുടെ ദൃശ്യങ്ങളെന്ന അവകാശവാദത്തോടെ റോഡിലെ വെള്ളക്കെട്ടിലൂടെ സിപിഎം കൊടികളുമായി കുറേ ആളുകൾ നടക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.എൽഡിഎഫ് സർക്കാർ 10 കൊല്ലത്തോളം ഭരിച്ച നാടിന്റെ മോശം അവസ്ഥയാണിതെന്ന തരത്തിലാണ് പ്രചാരണം.എന്നാലിത് വ്യാജ
ബിനീഷ് കോടിയേരി സിപിഎം വിട്ട് ബിജെപിയിൽ ചേരാൻ പോകുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മുതിർന്ന ബിജെപി നേതാക്കളുമായി ബിനീഷ് ചർച്ച നടത്തിയെന്നുമാണ് പ്രചരിക്കുന്ന അവകാശവാദം. വസ്തുതാ പരിശോധനയ്ക്കായി ഇത്തരത്തിലൊരു കാർഡ് മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്ലൈൻ
ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കും വിശ്വാസവഞ്ചനയ്ക്കുമെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന വിശ്വാസ സംരക്ഷണ യാത്രക്കിടെ, കാണികൾ അധികം ഇല്ലാതെ പരിപാടി നടത്തേണ്ടിവന്നു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ https://www.facebook.com/share/v/1BoBDB7aY7/ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ‘വേദിയിൽ 100 പേർ,
രാജീവ് ചന്ദ്രശേഖറിനെ ചേർത്ത് നിർത്തുമെന്നും അദ്ദേഹമെന്റെ പ്രിയപ്പെട്ട സഹോദരനാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജീവ് ചന്ദ്രശേഖർ ബിജെപി ഐഡിയോളജി ഉള്ളയാളാണെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം കഠിനാധ്വാനി ആണെന്നും
നടൻ വിജയ് നേതൃത്വം നൽകിയ റാലിയ്ക്കിടെ 41 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത കരൂരിലെ ദുരന്തത്തിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. ഇതിനിടെ ദുരന്തമാഘോഷിക്കുന്ന തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ അംഗങ്ങൾ ആംബുലൻസിനുള്ളിൽ നൃത്തം ചെയ്യുന്നെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ
സമീപകാല മലേഷ്യ സന്ദർശനത്തിനിടെ, രാഹുൽ ഗാന്ധി ഒരു സ്ത്രീയോടൊപ്പം നിൽക്കുന്ന സെൽഫിയെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാഹുൽ ഗാന്ധിക്ക് ആ സ്ത്രീയുമായി ദീർഘകാല ബന്ധമുണ്ടെന്നാണ് പോസ്റ്റുകളിലെ പ്രചാരണം. ∙ അന്വേഷണം ചിത്രത്തിലുള്ളത് വെറോണിക്കാ കാർട്ടെല്ലിയാണെന്നും രാഹുൽ
വോട്ട് ചോരി ആരോപണത്തിന് പിന്നാലെ ബിജെപി നേതാവിനെ മുട്ടയെറിഞ്ഞു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം ∙ അന്വേഷണം #Wow_super നല്ല ഉന്നം ഉള്ളവനാണ് എറിഞ്ഞത് . ഇനിയും ഇത് പോലെയുള്ള
തിരക്കില്ലാത്ത ഒരു റോഡിലൂടെ രാഹുല്‍ ഗാന്ധിയുടെ വാഹനം കടന്നുവരുന്ന ദൃശ്യത്തിനൊപ്പം വോട്ട് അധികാര്‍ യാത്രയില്‍ ജനപങ്കാളിത്തമില്ലെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം ∙ അന്വേഷണം ഭാവി
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരേ രൂക്ഷവിമര്‍ശനമുന്നയിക്കുന്നതിനിടെ രാഹുലിന്റെ സോണിയാ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിനു മുന്‍പേ അവരുടെ പേര് വോട്ടഴ്സ് ലിസ്റ്റില്‍ ഉൾപ്പെട്ടിരുന്നെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിരുന്നു. ഇത് നഗ്നമായ
ലോക്സഭാ പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുല്‍ ഗാന്ധി ഇടതുപക്ഷ അനുകൂല പ്രസ്താവന നടത്തിയെന്നും അത് കോൺഗ്രസ് പ്രവർത്തകരിൽ വിയോജിപ്പുണ്ടാക്കിയതായും ഒരു പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. സത്യം പറഞ്ഞ പാലോട് രവിയെ പുറത്താക്കി, അപ്പോൾ സത്യം പറഞ്ഞ രാഹുലിനെതിരെ എന്ത് നടപടി വരുമെന്ന
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പല ആരോപണങ്ങളും സമൂഹമാധ്യമ പ്രചാരണങ്ങളും അടുത്തിടെയുണ്ടായിട്ടുണ്ട്. അത്തരത്തിലൊന്നാണ് രാഹുലിനെതിരെ മുൻപും നിരവധി പരാതികൾ ലഭിച്ചിരുന്നതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞതായുള്ള പോസ്റ്റുകൾ. ഓൺലൈൻ വാർത്തയുടെ സ്ക്രീൻഷോട്ടിന്റെ രൂപത്തിലുള്ള ഒരു ചിത്രമാണ്
മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിക്കുനേരെ ശബ്ദമുയർത്തി ചോദ്യം ചെയ്യുന്ന ബഹുജന്‍ സമാജ് പാർട്ടി നേതാവ് മായാവതിയുടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നുണ്ട്. എല്ലാ ദിവസവും സഭ നിർത്തിവച്ച് മതപരമായ പ്രാർഥനയ്ക്ക് അൻസാരി പോകുന്നതിനെയാണ് മായാവതി ചോദ്യം ചെയ്യുന്നതെന്നാണ് വിഡിയോയ്ക്കൊപ്പമുള്ള
പൊതുജനങ്ങൾക്ക് അപ്രതീക്ഷിതമായിരുന്നു ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്തുനിന്നും ജഗദീപ് ധൻകറിന്റെ രാജി. പാക്കിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ പരാജയപ്പെട്ടുവെന്നും അതിനാൽ അദ്ദേഹം രാജിവച്ചതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ ഉപരാഷ്ട്രപതി സ്ഥാനത്തുനിന്നും നീക്കം
വയനാട് ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്കുള്ള വീട് നിർമാണവുമായി ബന്ധപ്പെട്ട് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചില ആരോപണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നിരുന്നു. ഇതിനു പിന്നാലെ, വയനാട്ടിൽ ഡിവൈഎഫ്ഐ വീട് നിർമിച്ചു നൽകിയതിനു തെളിവുണ്ടോ എന്ന തരത്തില്‍ രാഹുൽ മാങ്കൂട്ടത്തിൽ ആരോപണം ഉന്നയിച്ചതായി
കേരളത്തിലെ രാഷ്ട്രീയവും ആരോഗ്യ–വിദ്യാഭ്യാസ മേഖലയുമായും ബന്ധപ്പെട്ട വിവരങ്ങളുടെ കുത്തൊഴുക്കാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ. അതിലൊന്നാണ് കോട്ടയം മെഡിക്കൽ കോളജ് വിഷയത്തിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞതായി പ്രചരിക്കുന്ന കാർഡ്. കൂടാതെ, മതപരമായ
അധികാരത്തിലെത്തിയാൽ അന്യായമായി തടങ്കലിൽ ഇട്ട പോപ്പുലർ ഫ്രണ്ട് നേതാക്കന്മാരെ മോചിപ്പിക്കാൻ ഉള്ള നടപടികൾ കൈക്കൊള്ളുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞെന്ന് അവകാശവാദത്തോടെയുള്ള ഒരു ന്യൂസ് കാർഡ് മനോരമ ഓൺലൈന്റെ പേരിൽ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ
ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് പോകുന്ന വാർത്തകൾ പുറത്തുവരുമ്പോൾ, സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് അദ്ദേഹത്തിന് എങ്ങനെ വീസ കിട്ടി എന്നത് സംബന്ധിച്ചാണ്. വീസ അപേക്ഷയിൽ അപേക്ഷകൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയോ ടോട്ടാലിറ്റേറിയൻ പാർട്ടിയുടേയോ അംഗം അഥവാ ബന്ധം ഉള്ള
സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വണ്ടി നമ്പറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. ‘KL01CM2026’ എന്ന നമ്പര്‍ പ്ലേറ്റുള്ള ഒരു വെള്ള കാറിനടുത്ത് സതീശൻ നിൽക്കുന്നൊരു ചിത്രം പങ്കുവച്ചാണ് ഈ ചർച്ചകൾ. 2026ലെ മുഖ്യമന്ത്രി സീറ്റ് എന്ന കോൺഗ്രസ്സിന്റെ ലക്ഷ്യവുമായി ചേർത്തുവച്ചാണിത്.
Results 1-25 of 224