ഒഡാസിറ്റി
വികസിപ്പിച്ചത് | ഒഡാസിറ്റി വികസന സംഘം |
---|---|
ആദ്യപതിപ്പ് | മെയ് 2000[1] |
Stable release | 1.2.6
|
റെപോസിറ്ററി | |
ഭാഷ | സി, സി++, |
ഓപ്പറേറ്റിങ് സിസ്റ്റം | ക്രോസ് പ്ലാറ്റ് ഫോം |
ലഭ്യമായ ഭാഷകൾ | 20-ൽ അധികം ഭാഷകളിൽ |
തരം | ഡിജിറ്റൽ ശബ്ദ എഡിറ്റർ |
അനുമതിപത്രം | ഗ്നൂ സാർവ്വജനിക അനുവാദപത്രം |
വെബ്‌സൈറ്റ് | http://audacityteam.org/ |
ഡിജിറ്റലായി ശബ്ദം ലേഖനം ചെയ്യുന്നതിനും, എഡിറ്റ് ചെയ്യുന്നതിനും ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് ഒഡാസിറ്റി (Audacity). വിൻഡോസ്, മാക് ഒ.എസ്. എക്സ്, ലിനക്സ്, ബി.എസ്.ഡി. തുടങ്ങി വിവിധ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾക്ക് വേണ്ടിയുള്ള പതിപ്പുകൾ ഉണ്ട്. ഒഡാസിറ്റി ഒരു ഫ്രീസോഫ്റ്റ്‌വെയറാണ്, ഗ്നൂ സാർവ്വജനിക അനുവാദപത്രം 2ആം പതിപ്പിന്റെ കീഴിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്
ഡോമിനിക് മസ്സോണി എന്നയാളാണ് ഒഡാസിറ്റിയുടെ സ്രഷ്ടാവ്, അദ്ദേഹം കാർണഗി മെല്ലൺ സർവ്വകലാശാലയിൽ ബിരുദവിദ്യാർത്ഥിയായിരുന്ന സമയത്താണ് ഈ സോഫ്റ്റ്‌വെയർ നിർമ്മിച്ചത്. ഇപ്പോൾ ഗൂഗിളിലാണ് ജോലിചെയ്യുന്നതെങ്കിലും മസ്സോണിയാണ്,ലോകത്തിന്റെ പലഭാഗത്തുനിന്നുള്ള ഡെവലപ്പർമാരുടെ പിന്തുണയോട് കൂടി, ഒഡാസിറ്റിയുടെ വികസനത്തിനും പരിപാലനത്തിനും നേതൃത്വം കൊടുക്കുന്നത്.
ഒഡാസിറ്റിയുടെ സ്ഥിരതയുള്ള ഏറ്റവും പുതിയ പതിപ്പ് 1.2.6 ആണ്, 2006 നവംബർ 15ന് പുറത്തിറങ്ങിയതാണിത്. മെയ് 3, 2009-ലെ കണക്കുകൾ പ്രകാരം സോർസ്‌ഫോർജ്.നെറ്റിൽ നിന്നും ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സോഫ്റ്റ്‌വെയറുകളുടെ പട്ടികയിൽ ഒഡാസിറ്റിക്ക് ആറാം സ്ഥാനമുണ്ട്[2]. ഏറ്റവും മികച്ച മൾട്ടിമീഡിയ പദ്ധതിക്കുവേണ്ടിയുള്ള 2007-ലെ സോർസ്‌ഫോർജ്.നെറ്റ് കമ്മ്യൂണിറ്റി ചോയ്സ് അവാർഡ് ലഭിച്ചിട്ടുണ്ട് ഒഡാസിറ്റിക്ക്[3].
വിശേഷഗുണങ്ങൾ
[തിരുത്തുക]ഒഡാസിറ്റിയുടെ ചില വിശേഷഗുണങ്ങൾ താഴെപ്പറയുന്നു :
- വേവ്, എ.ഐ.എഫ്.എഫ്(AIFF), എംപി3 (ഈ മൂന്ന് ഫയൽ തരങ്ങൾ ലെയിം എൻകോഡർ ഉപയോഗിച്ചാണ് ഒഡാസിറ്റി പ്രവർത്തിപ്പിക്കുന്നത്, ഇത് പ്രത്യേകമായി ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്), ഓഗ് വോർബിസ്(Ogg Vorbis), പിന്നെ ലിബ് എസ്‌എൻഡി ഫയൽ ലൈബ്രറി(libsndfile library) പിന്തുണയ്ക്കുന്ന എല്ലാ ഫയൽ തരങ്ങളും തുറക്കുവാനും എഡിറ്റ് ചെയ്യുവാനും, ശേഖരിച്ചതോ എഡിറ്റ് ചെയ്‌തതോ ആയ ശബ്ദ ഫയലുകൾ ഈ പറഞ്ഞ ഫോർമാറ്റുകളിലേക്ക് സൂക്ഷിക്കുവാനുള്ള കഴിവ്
- ഒഡാസിറ്റിയുടെ 1.3.2 പതിപ്പ് മുതള്ളവ ഫ്രീ ലോസ്സ്‌ലെസ് ഓഡിയോ കോഡെക്കിനെ (Free Lossless Audio Codec - FLAC) പിൻതാങ്ങുന്നു
- ശബ്ദം ശേഖരിക്കുവാനും, കേൾപ്പിക്കുവാനുമുള്ള കഴിവ്
- കട്ട്, കോപ്പി, പേസ്റ്റ് തുടങ്ങിയ പ്രയോഗങ്ങൾ ഉപയോഗിച്ച് ശബ്ദ ഫയലുകൾ എഡിറ്റ് ചെയ്യാൻ കഴിയും
- ഒന്നിൽ കൂടുതൽ ശബ്ദ ട്രാക്കുകൾ കൂട്ടിച്ചേർക്കാൻ സാധിക്കും
- വൈവിധ്യമാർന്ന ഡിജിറ്റൽ ഇഫക്‌ടുകൾ പ്ലഗ്ഗിനുകൾ ഉപയോഗിച്ച് സൃഷ്ടിക്കാം
- ആംപ്ലിറ്റ്യൂഡ് എൻവലോപ് എഡിറ്റിങ്ങ് (Amplitude envelope editing)
- ആവശ്യമില്ലാത്ത ശബ്ദങ്ങൾ(noise) നീക്കം ചെയ്യൽ
- ഫൂരിയേർ ട്രാൻസ്‌ഫെർമേഷൻ അൾഗൊരിതം(Fourier transformation algorithm) ഉപയോഗിച്ച് ശബ്ദ സ്പെക്ട്രം വിശകലനം ചെയ്യാനുള്ള കഴിവ്
- വിവിധ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾക്കു വേണ്ടിയുള്ള പതിപ്പുകൾ ഉണ്ട്, വിൻഡോസ്, മാക് ഒ.എസ്. എക്സ്, ലിനക്സ് എന്നിങ്ങനെയുള്ളവയ്ക്കു വേണ്ടി. ഒഡാസിറ്റിയുടെ ഏറ്റവും പുതിയ പതിപ്പ് വിൻഡോസ് 98/എം.ഇ(Windows ME)/എക്സ്.പി/വിസ്റ്റ എന്നിവയിൽ പ്രവർത്തിക്കും എന്നാൽ വിൻഡോസ് 95, എൻ.റ്റി(Windows NT) എന്നിവയ പിന്തുണയ്ക്കുന്നില്ല.
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Audacity: Credits". Retrieved 2008-08-15.
- ↑ "സോർസ്‌ഫോർജ്.നെറ്റിൽ നിന്നും ഏറ്റവും കൂടുതൽ ഡൗൺലോഡുകൾ നടന്നിട്ടുള്ള പ്രൊജക്റ്റുകൾ - എല്ലാ ദിവസവും അപ്ഡേറ്റ് ചെയ്യുന്നത്".
- ↑ "സോർസ്‌ഫോർജ്.നെറ്റിൽ 2007-ലെ കമ്മ്യൂണിറ്റി ചോയ്സ് അവാർഡ്". Archived from the original on 2009-09-10. Retrieved 2009-10-01.