ഫെബ്രുവരി 1
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 1 വർഷത്തിലെ 32-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 333 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 334).
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1835 - മൗറീഷ്യസിൽ അടിമത്തം നിർത്തലാക്കി.
- 1884 – ഓക്സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടുവിന്റെ ആദ്യ വാല്യം പ്രസിദ്ധീകരിച്ചു.
- 1918 – റഷ്യയിൽ ഗ്രിഗോറിയൻ കലണ്ടർ പ്രാബല്യത്തിലായി. (മുൻപ് ജൂലിയൻ കലണ്ടറായിരുന്നു ഉപയോഗിച്ചിരുന്നത്)
- 1958 – ഈജിപ്റ്റും സിറിയയും ചേർന്ന് ഐക്യ അറബി റിപബ്ലിക് രൂപവത്കരിച്ചു.
- 1996 - കമ്മ്യൂണിക്കേഷൻ ഡീസൻസി ആക്ട് യുഎസ് കോൺഗ്രസ് പാസ്സാക്കി.
- 2003 – നാസയുടെ ബഹിരാകാശ വാഹനം കൊളംബിയ തകർന്ന് ഇന്ത്യൻ വംശജ കൽപനാ ചൌള ഉൾപ്പെടെ ഏഴു ഗവേഷകർ കൊല്ലപ്പെട്ടു.
- 2004 - ഹജ്ജ് തീർഥാടന അപകടം: സൗദി അറേബ്യയിലെ ഹജ്ജ് തീർഥാടന വേളയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ചവിട്ടേറ്റ് 251 പേർ മരിക്കുകയും 244 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- 2013 - യൂറോപ്യൻ യൂണിയനിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ഷാർഡ് പൊതുജനങ്ങൾക്കായി തുറന്നു.
ജനനം
[തിരുത്തുക]- 1931 – ബോറിസ് യെൽസിൻ, റഷ്യയുടെ മുൻ പ്രസിഡന്റ്.
- 1969 – ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട, അർജീന്റീനയുടെ രാജ്യാന്തര ഫുട്ബോൾ താരം.
മരണം
[തിരുത്തുക]- 1691 – അലക്സാണ്ടർ എട്ടാമൻ മാർപാപ്പ
- 1908 – പോർച്ചുഗലിലെ കാർലോസ് രാജാവ്