വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം
വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം | |
---|---|
സ്ഥലം | Venice, Italy |
സ്ഥാപിക്കപ്പെട്ടത് | 6 ഓഗസ്റ്റ് 1932 |
പുരസ്കാരങ്ങൾ | Golden Lion and others |
ചലച്ചിത്രങ്ങളുടെ എണ്ണം | 87 in 2018 |
[labiennale |
1932ൽ ആരംഭിച്ച വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം (വെനീസ് ചലച്ചിത്രോത്സവം) ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയതും പ്രൗഡിയേറിയതുമായ ചലച്ചിത്രോത്സവങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്. [1] "ബിഗ് ത്രീ-ഫിലിം ഫെസ്റ്റിവലുകൾ" എന്നറിയപ്പെടുന്ന വെനീസ്, കാൻ, ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ഏറ്റവും പഴയത് വെനീസ് ചലച്ചിത്രോത്സവമാണ്. സ്രഷ്ടാക്കൾക്ക് കലാപരമായ സ്വാതന്ത്ര്യം നൽകുന്നതിലൂടെയും ഈ ചലച്ചിത്രോത്സവം അന്താരാഷ്ട്ര പ്രശംസ പിടിച്ചുപറ്റി. [2]
ചരിത്രം
[തിരുത്തുക]വെനീസ് ബിനാലെയുടെ ഭാഗമായി ഇറ്റലിയിലെ വെനീസിൽ 1932 ഓഗസ്റ്റിൽ ആദ്യമായി വെനീസ് ചലച്ചിത്രോത്സവം നടത്തപ്പെട്ടു. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ വെനീസിലെ ലിഡോ ദ്വീപിലാണ് വെനീസ് ചലച്ചിത്രോത്സവം നടക്കുന്നത്. [3]
ജൂറി
[തിരുത്തുക]ഓരോ ചലച്ചിത്രോത്സവവും തുടങ്ങുന്നതിനു മുന്നോടിയായി ചലച്ചിത്രോത്സവത്തിന്റെ ഡയർക്റ്റർ ബോർഡ് പുരസ്കാരങ്ങൾ തീരുമാനിക്കുന്ന അന്തിമ ജൂറിയെ നിയമിക്കുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]- വെനീസ് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച മികച്ച ചിത്രത്തിന് ഗോൾഡൻ ലയൺ പുരസ്കാരം നൽകുന്നു. [4]
- മത്സര വിഭാഗത്തിലെ മികച്ച സംവിധായകന് നൽകുന്ന പുരസ്കാരമാണ് സിൽവർ ലയൺ.
2019
[തിരുത്തുക]76-ാമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേള 2019 ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 7 വരെ നടക്കും. [5]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ https://www.labiennale.org/en/history?back=true
- ↑ https://www.hollywoodreporter.com/news/venice-film-festival-unveils-lineup-720770
- ↑ https://www.tandfonline.com/doi/abs/10.1080/17400309.2015.1106688?journalCode=rfts20
- ↑ http://www.carnivalofvenice.com/the-city/events-in-venice/venice-film-festival/awards-and-acknowledgements/marcello-mastroianni-award[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.labiennale.org/en