Jump to content

മുഹമ്മദ് റഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുഹമ്മദ് റഫി

ബോളിവുഡിലെ പ്രശസ്ത പിന്നണ ഗായകൻ ആയിരുന്നു മുഹമ്മദ് റഫി. 1950-80 കാലത്ത് അനേകം ഹിറ്റ് ഗാനങ്ങൾ ആലപിച്ചു ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രതിഭാശാലിയും പ്രശസ്തനും ജനകീയനുമായ ഗായകനായി ഇദ്ദേഹത്തെ കണക്കാക്കുന്നു 40 വർഷത്തോളം കാലം ബോളിവുഡിൽ പ്രമുഖ നായി നിറഞ്ഞുനിന്ന ഇദ്ദേഹം നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആലപിച്ചു .

                          ' അമൃതസർ അടുത്തുള്ള കേട് ല ഗ്രാമത്തിൽ  ഒരു കർഷക ജൻമി യുടെ  മകനായിട്ടാണ് അദ്ദേഹം ജനിച്ചത്.5 സഹോദരന്മാരും ചിരാഗ്  രേഷ്മ എന്നീ രണ്ട് സഹോദരിമാരും റഫിക്ക്  ഉണ്ട്. ഗ്രാമത്തിൽ പാടാൻ വന്ന ഒരു ഫക്കീറിന്റെ ഗാനങ്ങളാണ് അദ്ദേഹത്തെ സംഗീതത്തിലേക്ക് ആകർഷിച്ചത് കൊണ്ട് അദ്ദേഹം പാടുകയും ഇത് ഗ്രാമീണരെ  ആകർഷിക്കുകയും ചെയ്തു . യാഥാസ്തിതികനായ പിതാവ് സംഗീതം പഠിക്കുന്നതിന് എതിരായിരുന്നു. എന്നാൽ സംഗീതത്തിലുള്ള അഭിരുചി മനസ്സിലാക്കിയ മൂത്ത സഹോദരൻ ഹമീദ് ലാഹോറിൽ പോയി സംഗീതം പഠിക്കുവാനുള്ള സഹായങ്ങൾ ചെയ്തു.ഉസ്താദ് അബ്ദുൽ ,വാഹിദ് ഖാൻ ഗുലാബ് അലി ഖാൻ ഫിറോസ് എന്നിവരുടെ കീഴിൽ വർഷങ്ങളോളം ചിട്ടയായി ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം അഭ്യസിച്ചു  . . ഒരു ദിവസം ഹമീദും റാഫിയും സൈഗാളിന്റെ സംഗീത പരിപാടി കാണാൻ പോയപ്പോൾ വൈദ്യുതി തടസ്സം കാരണം സൈഗാൾ പാടാൻ കൂട്ടാക്കിയില്ല. അപ്പോൾ റഫിക്ക് പാടാൻ അവസരം ലഭിക്കുകയും ഇത് കണ്ട സംഗീത സംവിധായകൻ ശ്യാം സുന്ദർ സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തു.ഇത് പതിമൂന്നാമത്തെ വയസ്സിൽ ആയിരുന്നു . പഞ്ചാബി സിനിമയായ ബുൾബലോച്ചിൽ പാടുകയും ചെയ്തു 1942 ലാണ് ആദ്യമായി മുംബൈയിൽ എത്തുന്നത് 1943 പാടിയ യഹാം ബദ്ലാ എന്ന ഗാനം ഹിറ്റായതോടുകൂടി പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.ഞാൻ സഹായത്തോടുകൂടി സിനിമയിൽ പ്രമുഖരായി മാറുകയും ചെയ്തു 1945ൽ തൻറെ  മുറപ്പെണ്ണ് ബാഷിറയെ വിവാഹം ചെയ്തു .ഇന്ത്യ പാകിസ്ഥാൻവിഭജനസമയത്തുള്ള കലാപത്തിൽ ബാഷിറ യുടെ ബന്ധുക്കൾ കൊല്ലപ്പെട്ടതിനാൽ അവർ ഇന്ത്യയിലേക്ക് വരാൻ കൂട്ടാക്കിയില്ല .റാഫിയും ഹമീദും മുംബൈയിൽ ഒരു ചെറിയ മുറി വാടകയ്ക്ക് എടുക്കുകയും തൻവീർ നഖ്വി  ഗാനരചയിതാവ് പ്രൊഡ്യൂസർമാർക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്ത പിന്നീട് കൂടുതൽ അവസരങ്ങൾ ലഭിക്കുകയും ചെയ്തു .  .ജവഹർലാൽ നെഹ്റു വീട്ടിലേക്ക് ക്ഷണിക്കുകയും സിൽവർ മെഡൽ  സമ്മാനിക്കുകയും ചെയ്തു   ആദ്യ ആദ്യകാലത്ത് ഉയർത്തിക്കൊണ്ടുവന്നത് നൗഷാദ് അലിയുടെ ഗാനങ്ങളാണ് .തലത് മഹബൂബ് ബീഡി വലിക്കുന്നത് കണ്ട നൗഷാദ് ബൈജു ബാവ് ര എന്ന സിനിമയിലെ ഗാനങ്ങൾ റഫിക്ക് നൽകി  .    189 ഗാനങ്ങൾ നൗഷാദിന് വേണ്ടി ആലപിച്ചിട്ടുണ്ട്    .       . 
                       രവിയുടെ സംഗീത സംവിധാനത്തിൽ ഗുരുദത്ത് അഭിനയിച്ച  ചൗദ് വി  കാ ചാന്ദ് ഹോ, യാ   അഫ്താബ് ഹോ ഗാനത്തിന് ആദ്യത്തെ ഫിലിം ഫെയർഅവാർഡ് ലഭിച്ചു                                                        . എസ് ഡി ബർമനു വേണ്ടി 37 സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചു ശങ്കർ ജയ് കിഷൻ ടീമിനുവേണ്ടി 341 ഗാനങ്ങൾ ആലപിച്ചു .ഷമ്മികപൂർ, ശശി കപൂർ, രാജേഷ് ഖന്ന , ഗുരുദത്ത്, രാജകുമാർരാജേന്ദ്ര കപൂർ , ദേവാനന്ദ് ,ധർമ്മേന്ദ്ര

ജോയ് മുഖർജി എന്നിങ്ങനെ വിവിധ നടന്മാർക്കുവേണ്ടി ആലപിച്ചു.നടന്റെ ശബ്ദത്തിലും സിനിമ കഥയിലെ സാഹചര്യത്തിനും അനുസരിച്ച് പാടുന്ന ശൈലി ഇന്ത്യൻ സിനിമയിൽ കൊണ്ടുവന്നത് മുഹമ്മദ് റാഫിയാണ് .തിരശ്ശീലയിൽ ഏറ്റവും പൊരുത്തം ഉണ്ടായിരുന്ന ഷമ്മി കപൂറിനു വേണ്ടി പാടിയ ഗാനങ്ങൾ ഏക്കാലത്തും ഹിറ്റുകളാണ് .ഭക്തിഗാനങ്ങൾ കവാലിസംഘഗാനങ്ങൾ പ്രണയഗാനങ്ങൾ വിരഹ ഗാനങ്ങൾ ഭക്തിഗാനങ്ങൾ, ഫാസ്റ്റ് ഗാനങ്ങൾ എല്ലാ റേഞ്ചിലുള്ള അദ്ദേഹത്തിന് വഴങ്ങിയിരുന്നു .റാഫിയുടെ ശബ്ദത്തെ ആരാധകർ വിശേഷിപ്പിക്കുന്നത് ദിവ്യ ശബ്ദം എന്നത്രേ പുരുഷ ശബ്ദത്തിന്റെ എല്ലാ സൗന്ദര്യവും ഒത്തിണങ്ങിയതായിരുന്നു അദ്ദേഹത്തിൻറെ ശബ്ദം.ഹിന്ദി ഭാഷ ഏറ്റവും മനോഹരമായ രീതിയിൽ ആലപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു ഹംകിസീ സെ കം നഹീ എന്ന സിനിമയിൽ ക്യാഹുവാ തേരാവാദ യേ കസം യേ ഇരാദാ ഫൂലേകാ ദിൽ ജിസ് ദിൻ തുമ്ഹേ ഗാനത്തിന് ദേശീയ അവാർഡ് ലഭിച്ചു . ബൈജു ബാവ് ര എന്ന ചിത്രത്തിനുവേണ്ടി ഉച്ചസ്ഥായിയിലും കീഴ്സ്ഥായിയിലുമായി നൗഷാദ്ചിട്ടപ്പെടുത്തിയ ഓ ദുനിയാ കെ രഖ് വാലേ സുൻ ദർദ് ഹമേ എന്ന ഗാനം ആലപിക്കുന്ന ഒരാൾക്ക് ഏത് പിച്ചിലുമുള്ള ഗാനങ്ങൾ ആലപിക്കാൻ കഴിയും എന്നാണ് പറയാറ് .സംഗീതത്തിൻറെ സർവ്വകലാശാല എന്നാണ് KJ യേശുദാസ് അദ്ദേഹത്തിനെ വിശേഷിപ്പിച്ചത്.1980ൽ ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചപ്പോൾ നൗഷാദ് പറഞ്ഞു സംഗീതത്തിൽ ഏഴു സ്വരങ്ങൾ ഉണ്ടായിരുന്നു അതിലൊന്ന് നഷ്ടപ്പെട്ടു 1967ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.ബിബിസി ചാനലിൽ നടത്തിയ ഏഷ്യാ മേഖലയിലെ വോട്ടെടുപ്പിൽ ഇന്ത്യയിലെ തന്നെ ഏറ്റവും ജനപ്രിയ ഗാനമായി രാജേന്ദ്ര കപൂർ അഭിനയിച്ച ബഹാരോ ഫൂൽ ബർസാവോ മേരാ മേഹബൂബ് ആയാ ഹേ എന്ന പ്രണയഗാനം തെരഞ്ഞെടുക്കപ്പെട്ടു .പഞ്ചാബിയിലും മറാട്ടിയിലും തെലുങ്കിലും കന്നടയിലും ഗാനങ്ങൾ ആലപിച്ചു - അമേരിക്ക ശ്രീലങ്ക ഇംഗ്ലണ്ട് അറേബ്യ തുടങ്ങിയ തുടങ്ങിയ വിദേശരാജ്യങ്ങളിൽ ഇന്ത്യക്കാർക്കായി സ്റ്റേജ് ഷോകൾ അവതരിപ്പിച്ചു..മലയാളത്തിൽ ആലപിച്ചിട്ടില്ലെങ്കിലും തളിരിട്ട കിനാക്കൾ എന്ന മലയാളചിത്രത്തിൽ ഹിന്ദി ഗാനം ആലപിച്ചിട്ടുണ്ട്

                        1970 ന്റെ തുടക്കത്തിൽ തൊണ്ടയ്ക്ക് ചെറിയൊരു രോഗം പിടിപെടുകയും ഇത് കാരിയറിൽ മങ്ങൽ വരുത്തുകയും ചെയ്തു.കിഷോർകുമാർ പ്രമുഖരായി മാറി.1980 ജനുവരി 31 രാവിലെ 10 മണിക്ക് ഹൃദയാഘാതം മൂലം അന്തരിച്ചു .മരിക്കുന്നതിന് അല്പസമയം മുൻപ് ആസ് പാസ് എന്ന  ചിത്രത്തിലെ ഗാനം ആലപിച്ചു.ജുഹു സെമിത്തേരിയിൽ ഖബറടക്കി ഇന്ത്യ ഗവൺമെൻറ് രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു .സംസ്കാര ചടങ്ങിൽ പതിനായിരത്തോളം പേർ പങ്കെടുത്തു

{{Infobox person