Jump to content

പുല്ലാഞ്ഞി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുല്ലാഞ്ഞി
പൂക്കുല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
G. floribunda
Binomial name
Getonia floribunda
(Roxb.) Lam. ex Poir.
Synonyms
  • Calycopteris floribunda (Roxb.) Lam. ex Poir.
  • Calycopteris nutans (Roxb.) Kurz
  • Calycopteris nutans var. glabriuscula Kurz
  • Calycopteris nutans var. roxburghii Kurz
  • Combretum sericeum (Walp.) Wall. ex C.B. Clarke
  • Getonia nitida Roth
  • Getonia nutans Roxb.
  • Poivrea sericea Walp.

10 മീറ്റർ വരെ വളരുന്ന രോമാവൃതമായ ഒരു വള്ളിച്ചെടിയാണ് പുല്ലാഞ്ഞി. (ശാസ്ത്രീയനാമം: Getonia floribunda). ദക്ഷിണേന്ത്യയിലെ ഇലപൊഴിയും കാടുകളിൽ വളരുന്ന ദുർബലകാണ്ഡമുള്ള വള്ളിച്ചെടി കേരളത്തിലെ നാട്ടുംപുറങ്ങളിലും കാവുകളിലും ധാരാളമായി കണ്ടുവരുന്നു. ഇതിന്റെ കാണ്ഡത്തിൽ ധാരാളം സംഭൃതജലം ഉണ്ടായിരിക്കും. അതുകൊണ്ട്‌ കാട്ടിൽ പണിയെടുക്കുന്നവർ വേനൽക്കാലത്ത്‌ ഇതിന്റെ കാണ്ഡം മുറിച്ച്‌ വെള്ളം കുടിക്കാറുണ്ട്‌. വേനൽക്കാലത്ത് ഉണങ്ങിയ പുഷ്പങ്ങൾ കാറ്റിൽ പറന്നാണ് വിത്തുവിതരണം നടക്കുന്നത്. ഹിന്ദിയിൽ കോക്കരൈ എന്നും, തെലുങ്ക് ഭാഷയിൽ ആദിവിജാമ എന്നും, തമിഴിൽ മിന്നാരക്കോട്ടി എന്നും അറിയപ്പെടുന്നു.

വിവരണം

[തിരുത്തുക]

പടർന്നു കയറുന്ന ഈ കുറ്റിച്ചെടിയുടെ തണ്ടുകളും ഇലകളും രോമാവൃതമാണ്. ക്രീം നിറത്തിലുള്ള വിദലങ്ങളോടുകൂടിയ പൂക്കൾ റെസീം പൂങ്കുലകളിൽ വിരിയുന്നു. ഈ പൂക്കളിൽ ദലങ്ങൾ ഇല്ല. [1]

രസാദി ഗുണങ്ങൾ

[തിരുത്തുക]

രസം :കഷായം, മധുരം, തിക്തം

ഗുണം :സ്നിഗ്ദ്ധം

വീര്യം :ഉഷ്ണം

വിപാകം :മധുരം [2]

ഔഷധയോഗ്യ ഭാഗം

[തിരുത്തുക]

ഇല [2]


ഉപയോഗം

[തിരുത്തുക]

ഇലയ്ക്ക്‌ വിരേചനഗുണമുണ്ട്‌. ഇതിലുള്ള കാലികോപ്റ്റിൻ കൃമിനാശിനിയാണ്‌. ഇല അരച്ച്‌ വെണ്ണയിൽ ചേർത്തു കഴിക്കുന്നത്‌ മലമ്പനിക്കു നല്ലതാണെന്നു പറയുന്നു.

മറ്റു ഭാഷകളിലെ പേരുകൾ

[തിരുത്തുക]
Flowers of Pullanji plant
  • Paper flower climber Marathi: Ukshi उक्शी • Hindi: Kokoray • Bengali: Gaichha lata • Kannada: Enjarigekubsa • Tamil: Pullanji Valli • Sanskrit: Susavi • Telugu: Murugudutige • Oriya: Dhonoti • Malayalam: Pullani

(ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

അവലംബം

[തിരുത്തുക]
  1. "Calycopteris floribunda (Roxb.) Lam. | Species" (in ഇംഗ്ലീഷ്). Retrieved 2024-12-07.
  2. 2.0 2.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]