Jump to content

പ്രധാന താൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Main Page എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരഞ്ഞെടുത്ത ലേഖനം തിരഞ്ഞെടുത്ത ലേഖനം
 നിക്കോള ടെസ്‌ല
 സിഗ്നൽ (സോഫ്റ്റ്‍വെയർ)
 അണ്ണാമലൈയാർ ക്ഷേത്രം

സെർബിയൻ-അമേരിക്കക്കാരനായ ഒരു കണ്ടുപിടിത്തക്കാരനും, വൈദ്യുതി എഞ്ചിനീയറും, മെക്കാനിക്കൽ എഞ്ചിനീയറും, ഭാവി‌കാഴ്ചപ്പാടുള്ളയാളും ഇന്നത്തെ വൈദ്യുതിവിതരണസമ്പ്രദായം പ്രത്യാവർത്തിധാരാവൈദ്യുതി (AC) ആയിത്തീരാൻ മുഖ്യപങ്കുവഹിച്ചയാളും ആയിരുന്നു നിക്കോള ടെസ്‌ല (10 ജൂലൈ 1856 – 7 ജനുവരി 1943). വൈദ്യുതിയുടെ വ്യാവസായികോപയോഗത്തിന്‌ പ്രധാനസംഭാവനകൾ നൽകിയ അദ്ദേഹം ഭൂമുഖത്തിൽ വെളിച്ചം വിതറിയ വ്യക്തി എന്നറിയപ്പെടുന്നു. ടെസ്‌ലയുടെ പേറ്റന്റുകളും സൈദ്ധാന്തികഗവേഷണങ്ങളുമാണ്‌ ഇന്നത്തെ പ്രത്യാവർത്തിധാരാവൈദ്യുതോപകരണങ്ങൾക്ക് അടിസ്ഥാനം. അദ്ദേഹത്തിന്റെ എ. സി. മോട്ടോർ കണ്ടുപിടിത്തം രണ്ടാം വ്യാവസായികവിപ്ലവത്തിന്‌ വഴിതെളിച്ചു.

ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ
പുതിയ ലേഖനങ്ങളിൽ നിന്ന് പുതിയ ലേഖനങ്ങളിൽ നിന്ന്
എലൻ ബർസ്റ്റിൻ
എലൻ ബർസ്റ്റിൻ
  • എലൻ ബർസ്റ്റിൻ (ജനനം, എഡ്ന റേ ഗില്ലൂലി; ഡിസംബർ 7, 1932) ഒരു അമേരിക്കൻ അഭിനേത്രിയാണ്. >>>
  • ഗൂഗിൾ വികസിപ്പിച്ച ഒരു ഇമേജ് റെക്കഗ്നിഷൻ മൊബൈൽ ആപ്പായിരുന്നു ഗൂഗിൾ ഗോഗിൾസ്. >>>
  • തല, കഴുത്ത്, കൈകാലുകൾ, വാൽ, മറ്റ് അനുബന്ധങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന മൃഗങ്ങളുടെ ( മനുഷ്യരുൾപ്പെടെ ) ശരീരത്തിന്റെ മധ്യഭാഗത്തിന്റെ ശരീരഘടനാപരമായ പദമാണ് ടോർസോ അല്ലെങ്കിൽ ട്രങ്ക്. >>>
  • ഒരു കൊളോബോമ എന്നത് ഐറിസ്, റെറ്റിന, കൊറോയിഡ് അല്ലെങ്കിൽ ഒപ്റ്റിക് ഡിസ്ക് പോലുള്ള കണ്ണിന്റെ ഘടനകളിലൊന്നിൽ സംഭവിക്കുന്ന ദ്വാരമാണ്. >>>
കൊളോബോമ
കൊളോബോമ
  • യാമ്പ നദി അമേരിക്കൻ ഐക്യനാടുകളിലെ വടക്കുപടിഞ്ഞാറൻ കൊളറാഡോയിലൂടെ ഏകദേശം 250 മൈൽ (400 കിലോമീറ്റർ) ദൂരത്തിൽ ഒഴുകുന്ന ഒരു നദിയാണ്. >>>
  • പ്രധാനമായും ഇന്ത്യൻ സംസ്ഥാനങ്ങളായ ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ താമസിക്കുന്ന ഒരു അർദ്ധ-ഇന്തോ-ആര്യൻ വംശീയ-ഭാഷാപരമായ ഗോത്രമാണ് ഗഡ്ഡി. >>>
സ്പൈറാംഗിൾ
സ്പൈറാംഗിൾ
  • ജ്യാമിതിയിൽ, ഒരു സർപ്പിളവുമായി ബന്ധപ്പെട്ട ഒരു രൂപമാണ് ഒരു സ്പൈറാംഗിൾ. >>>
  • ഇടുക്കി ജില്ലയിലെ ഒരു ആദിവാസി മൂപ്പൻ ആയിരുന്നു ചെമ്പൻ കൊലുമ്പൻ എന്ന കരുവെള്ളയാൻ ചെമ്പൻ കൊലുമ്പൻ. >>>
  • മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഒരു ജില്ലയാണ് രത്നഗിരി ജില്ല. രത്നഗിരി നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം. >>>
  • സൂര്യപ്രകാശത്തിലെ ഹാനികരമായ രശ്മികളിൽ നിന്നും കണ്ണുകളെ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു സംരക്ഷിത കണ്ണടയാണ് സൺഗ്ലാസ് >>>
പുതിയ ലേഖനങ്ങൾ
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക
തിരഞ്ഞെടുത്ത പട്ടിക തിരഞ്ഞെടുത്ത പട്ടിക
 തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ
 കേരളത്തിലെ തുമ്പികൾ
 ഗ്രാമി ലെജൻഡ് പുരസ്കാരം

തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ സംരക്ഷിതപ്രദേശങ്ങളാണ്. 7,489.49 ചതുരശ്ര കിലോമീറ്റർ (2,891.71 sq mi) വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഒൻപത് ദേശീയോദ്യാനങ്ങളാണ് ഇവിടെയുള്ളത്. എല്ലാ ദേശീയോദ്യാനങ്ങളും മിനിസ്ട്രി ഓഫ് ദ ഇന്റീരിയർ ഭരണത്തിൻകീഴിലാണ് നിലനിൽക്കുന്നത്. 1937-ൽ തായ്‌വാനിലെ ജാപ്പനീസ് ഭരണത്തിൻ കീഴിലായിരുന്നു ആദ്യത്തെ ദേശീയോദ്യാനം നിലവിൽവന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സ്വേച്ഛാധിപത്യ ഭരണവും തായ്‌വാനിലെ മാർഷൽ നിയമവും കാരണം പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ശബ്ദം നിർത്തിവച്ചിരുന്നു. തുടർന്ന് 1972-ൽ ദേശീയോദ്യാനനിയമം പാസ്സാക്കുകയും അവസാനം ആദ്യത്തെ ദേശീയോദ്യാനം പുതിയതായി 1984-ൽ വീണ്ടും നിലവിൽ കൊണ്ടുവന്നു.


പട്ടിക കാണുക

ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
ഹൊയ്സാളേശ്വരക്ഷേത്രം
ഹൊയ്സാളേശ്വരക്ഷേത്രം

കർണ്ണാടകത്തിലെ പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു ശിവക്ഷേത്രമാണ് ഹൊയ്സാളേശ്വരക്ഷേത്രം. ഹൊയ്സാല സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹളേബീഡുവിലെ ഏറ്റവും വലിയ സ്മാരകമാണിത്. ഹൊയ്സാല രാജാവായ വിഷ്ണുവർദ്ധനയുടെ സഹായത്തോടെ ഒരു വലിയ മനുഷ്യ നിർമ്മിതതടാകത്തിന്റെ തീരത്താണ് ഈ ക്ഷേത്രം പണിതത്.

ഛായാഗ്രഹണം: Augustus Binu
തിരഞ്ഞെടുത്ത ചിത്രങ്ങൾ‍
തിരഞ്ഞെടുത്ത ചിത്രങ്ങൾ
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ
ചരിത്രരേഖ ചരിത്രരേഖ
 ഇന്നലെ
 ഇന്ന്
 നാളെ
ഡിസംബർ 4

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 4 വർഷത്തിലെ 338 (അധിവർഷത്തിൽ 339)-ാം ദിനമാണ്‌. വർഷത്തിൽ 27 ദിവസം ബാക്കി.

ഡിസംബർ
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30 31
 
2024

ചരിത്രസംഭവങ്ങൾ

<1661 - കിരിടാവകാശ പോരാട്ടം. ഔറംഗസീബ് സഹോദരൻ മുറാദിനെ വധിച്ചു.

1791 - ചരിത്രത്തിലാദ്യമായി ഒരു പത്രം, ബ്രിട്ടിഷ് പത്രം 'ഒബ്സർവർ ' ആദ്യമായി ഞായറാഴ്ച പ്രസിദ്ധീകരിച്ചു.

1829 - ഇന്ത്യയുടെ സാമൂഹിക നവോത്ഥാന രംഗത്ത് പ്രകമ്പനം സൃഷ്ടിച്ച ദിവസം. ബ്രഹ്മ സമാജം സ്ഥാപിച്ച രാജാറാം മോഹൻ റോയ് എന്ന സാമൂഹ്യ പരിഷ്കർത്താവിന്റെ അശ്രാന്ത ശ്രമഫലമായി ലോർഡ് വില്യം ബന്റിക്ക് സതി ( ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി ആത്മഹത്യ ചെയ്യൽ ) നിരോധിച്ചു കൊണ്ട്‌ ഉത്തരവിറക്കി.

1911 - നോർവെക്കാരനായ റൊണാൾഡ് ആമുണ്ട് സെൻ ദക്ഷിണ ധ്രുവത്തിൽ കാല് കുത്തി.

1959 - നാസയുടെ ശൂന്യാകാശ യാത്രാപരീക്ഷണത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്തേക്ക് 55 കി.മീ സഞ്ചരിച്ച കുരങ്ങൻ സുരക്ഷിതമായി ഭൂമിയിലത്തി.

1971-ലെ ഇന്ത്യ-പാക് യുദ്ധം ആരംഭിച്ചു.

1971 - ഭാരതീയ നാവികസേന പാകിസ്താനിലെ കറാച്ചിയും പാക്ക് നാവികസേനയേയും ആക്രമിച്ചു.

1971 - ഡിസംബർ നാലിന് പാകിസ്താൻ, ഇന്ത്യയുടെ പടിഞ്ഞാറൻ മേഖലകളിലെ വ്യോമ താവളങ്ങളിൽ വ്യോമാക്രമണം നടത്തി. 'ഓപ്പറേഷൻ ചെങ്കിസ് ഖാൻ' എന്നപേരിൽ നടത്തിയ ആക്രമണത്തിൽ പഠാൻകോട്ട്, അമൃത്‌സർ എന്നീ വ്യോമ ആസ്ഥാനങ്ങളുടെ റൺവേകളിലും അമൃത്‌സറിലെ റഡാർ സംവിധാനത്തിനും കേടുപാടുണ്ടായി. കേടുപാടു പരിഹരിച്ചശേഷം ഇവിടെനിന്നുതന്നെ പാക് താവളങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടിച്ചു. ശ്രീനഗർ, അവന്തിപ്പോർ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിലായിരുന്നു പാകിസ്താന്റെ അടുത്ത ആക്രമണം. പിന്നീട് ഫരീദാകോട്ട് റഡാർ സ്റ്റേഷനിലും ആഗ്രയിലും ലുധിയാനയ്ക്കടുത്തുള്ള ഹൽവാരയിലും പാകിസ്താന്റെ ബി-57 വിമാനങ്ങൾ ബോംബ് വർഷിച്ചു. ഇതുകൂടാതെ ഉത്തർലേ, ജോധ്പുർ, ജയ്സാൽമേർ, ഭുജ്, ജാംനഗർ എന്നിവിടങ്ങളിലും പാകിസ്താൻ വ്യോമാക്രമണം നടത്തുകയും ജമ്മുകശ്മീർ അതിർത്തിയിൽ നിയന്ത്രണരേഖയിൽ ആക്രമണം അഴിച്ചുവിടുകയും ചെയ്തു.

പാകിസ്താന്റെ വ്യോമകേന്ദ്രങ്ങളും റഡാർ സ്റ്റേഷനുകളും ആക്രമിച്ച് ഇന്ത്യ അതേനാണയത്തിൽ തിരിച്ചടിച്ചു. പാകിസ്താനെ എല്ലാ അർഥത്തിലും വളയാൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കരസേനാ മേധാവിയായിരുന്ന സാം മനേക് ഷായ്ക്ക് ഉത്തരവു നൽകിയതോടെ 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിന് ഔദ്യോഗിക തുടക്കമായി.

1978 - യു.എസ്.എ യിലെ പ്രഥമ വനിതാ മേയറായി ഡയാന ഫിയർ സ്റ്റൈൻ Thru ഫ്രാൻസിസ്കോയിൽ ചുമതലയേറ്റു.

1982 - ചൈനയിൽ പുതിയ ഭരണഘടന നിലവിൽ വന്നു.

1982 - ഒമ്പതാമത് (ഇന്ത്യയിൽ നടന്ന രണ്ടാമത് )ഏഷ്യൻ ഗെയിംസിന് ന്യൂഡൽഹിയിൽ കൊടിയിറങ്ങി, പ്രഥമ ഏഷ്യൻ ഗയിംസും ഇന്ത്യയിലായിരുന്നു.

1991 - 1927 ൽ പ്രവർത്തനം ആരംഭിച്ച പാൻ അമേരിക്കൻ എയർ ലൈൻസ് പ്രവർത്തനം അവസാനിപ്പിച്ചു.

2008 - ഡിസംബർ 4ന് വൈകീട്ട് ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന ഹൈവേയോരത്തു കൂടി സ്‌കൂൾ വിട്ട് വീടുകളിലേക്ക് നടന്നു വരികയായിരുന്ന 22 കുരുന്നുകളുടെ നേരെ നിയന്ത്രണം വിട്ട ജീപ്പ് കയറിയിറങ്ങി. ഇരിക്കൂർ പെരുമണ്ണ് ശ്രീനാരായണ വിലാസം സ്‌കൂളിലെ കുട്ടികളായിരുന്നു ഇവർ.

2009 - ആഗോളതാപനത്തെ ചെറുക്കുന്നതിനായി നേപ്പാൾ ക്യാബിനറ്റ് 5262 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിൽ സമ്മേളിച്ചു.

2020 - മികച്ച അദ്ധ്യാപകനുള്ള 10 ലക്ഷം ഡോളർ വർക്കി ഫൗണ്ടേഷൻ ഗ്ലോബൽ പ്രൈസ് മഹാരാഷ്ട്ര സ്വദേശി രഞ്ജിത് സിൻഹ് ദിസാലെക്ക് ലഭിച്ചു.

2020 - ഇന്ത്യൻ അത്‌ലറ്റിക്സ് ചീഫ് കോച്ചായി പി.രാധാകൃഷ്ണൻ നായർ നിയമിതനായി. ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് പി.രാധാകൃഷ്ണൻ </onlyinclude>

ജന്മദിനങ്ങൾ

  • ഇന്ത്യൻ അസോസിയേഷൻ ഓഫ്‌ ലോയേഴ്സ്‌ സംസ്ഥാന സെക്രട്ടറിയും രാഷ്ട്രീയ നിരീക്ഷകയും മനുഷ്യാവകാശ /സാംസ്കാരിക പ്രവർത്തകയും എഴുത്തുകാരിയുമായ അഡ്വ. ആശ ഉണ്ണിത്താന്റേയും (1973),

ഏകദിനത്തിൽ ഏറ്റവും കുറവ് മത്സരങ്ങളിൽ നിന്ന് 50 വിക്കറ്റുകൾ വീഴ്ത്തിയതിന്റെ റെക്കോർഡ് സ്വന്തം പേരിൽ എഴുതിച്ചേർത്തെങ്കിലും ടീമിൽ സ്ഥിരമായ ഒരു സ്ഥാനം നേടാൻ കഴിയാത്ത ഫാസ്റ്റ് ബൗളിങ് ഓൾറൗണ്ടറായ ഇന്ത്യൻ ക്രിക്കറ്റർ അജിത് അഗാർക്കറുടേയും(1977),

ഹിന്ദി ചലചിത്ര നടൻ ജാവേദ് ജാഫ്റിയുടെയും (1963) ,

റാപ്പർ, സംഗീത നിർമ്മാതാവ് എന്നി നിലയിൽ പ്രസിദ്ധനായ ഷോൺ കോറി കാർട്ടർ എന്ന ജെയ്-ഇസഡിൻറെയും (1969 ),

അമേരിക്കൻ നടി മാരിസ ടോമിയുടെയും (1964),

പോൾവാൾട്ട് ചാമ്പ്യൻ ഉക്രേനിയൻ താരം സർജി ബുബ്ക്കയുടെയും (1960) ജന്മദിനം!

ഇന്നത്തെ സ്മരണ !!! ആർ വെങ്കടരാമൻ ജ. (1910 -2009) ഐ.കെ. ഗുജ്റാൾ ജ. ( 1919 - 2012), കെ.എസ്‌. കൃഷ്‌ണൻ ജ. ( 1898 - 1961) കമുകറ പുരുഷോത്തമൻ ജ. (1930-1995 ) ഘണ്ഡശാല വെങ്കടേശ്വരറാവു ജ. (1922-1974) യാക്കോവ് പെരൽമാൻ ജ. (1882–1942) കോർണെൽ വൂൾറിച്ച് ജ. (1903 -1968)

ചരമവാർഷികങ്ങൾ

  • ജസ്റ്റീസ്‌ വി.ആർ. കൃഷ്ണയ്യർ മ.(1915-2014)

ശശി കപൂർ മ. (1938-2017) ഹരീശ്വരൻ തിരുമുമ്പ് മ. (1903 - 1955 ) കെ.എ. കൊടുങ്ങല്ലൂർ മ. (1921 -1989) കെ.തായാട്ട് മ. (1927 -2011 ) തോപ്പിൽ ആന്റോ മ. (1940-2021) ഒമർ ഖയ്യാം മ. ( 1048 – 1131) ലൂയ്ജി ഗാൽ‌വനി മ. (1737-1798)

മറ്റു പ്രത്യേകതകൾ

  • * ഇന്ത്യൻ നാവികസേനാദിനം!

[ 1971ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തിന്റെ ഭാഗമായി പാക്കിസ്ഥാനിലെ കറാച്ചി തുറമുഖത്ത് ഇന്ത്യൻ നാവികസേന നടത്തിയ കപ്പൽവേധ മിസൈൽ ആക്രമണത്തിൻ്റെ (ഓപ്പറേഷൻ ട്രൈഡന്റ്) ഓർമ്മയ്‌ക്കായാണ് ഈ ദിവസം നാവികസേനാ ദിനമായി ആഘോഷിക്കുന്നത്.]

  • സതി നിരോധന ദിനം !
  • 1971-ലെ ഇന്ത്യ-പാക് യുദ്ധം ആരംഭിച്ചു.
  • ലോക വന്യജീവി സംരക്ഷണ ദിനം !

[ World Wildlife Conservation Day ; നമ്മുടെ ഗ്രഹത്തിലെ ജീവജാലങ്ങളെയും അവയുടെ ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനുള്ള സമർപ്പിത ശ്രമങ്ങൾ, ഭാവി തലമുറകൾക്ക്‌ പ്രകൃതിയുടെ അത്ഭുതത്തിൽ പങ്കുചേരുവാൻ സാധിക്കുമെന്ന് ഉറപ്പാക്കുന്നു.]

  • അന്താരാഷ്ട്ര ചീറ്റപ്പുലി ദിനം !
[International Cheetah Day ; ഇളം മഞ്ഞ നിറവും കറുത്ത പുള്ളികളുമുള്ള ഒരു തരം പുള്ളിപ്പുലി (ചെമ്പുലി) ;  പ്രകൃതിയുടെ സ്പ്രിന്ററുകൾ, ഈ ജീവികൾ സൗന്ദര്യവും വേഗതയും ഉൾക്കൊള്ളുന്നു, ഒരു സ്വർണ്ണ കോട്ടിൽ ചായം പൂശി, വന്യമായ സവാന്നയിലെ ഭൂപ്രകൃതിയിൽ പുഷ്ടി വയ്ക്കുന്നു.]
  • തായ്ലാൻഡ്: പരിസ്ഥിതി ദിനം!

USA;

  • ദേശീയ പകിട ദിനം !

[National Dice Day ; ചൂതുകരു (പകിട ) ലോകമെമ്പാടും ജനപ്രിയമാണ്‌. സംസ്‌കൃത ഇതിഹാസങ്ങൾ വരെ പരാമർശിക്കുകയും വിവിധ പുരാവസ്തു സൈറ്റുകളിൽ അവ പ്രദർശിപ്പിച്ചിരിക്കുകയും ചെയ്യുന്നു എന്ന വസ്തുത വിലയിരുത്തിയാൽ, അവ നാഗരികതയുടെ കാലത്തോളം പ്രായോഗികമായി ഉണ്ടായിരുന്നിരിക്കാം. പലരും 'ഡൈസ് 'ചൂതാട്ടത്തിനുള്ള ഒരു ഉപകരണം മാത്രമാണെന്ന് കരുതുന്നുണ്ടെങ്കിലും, ബാക്ക്ഗാമൺ, മോണോപൊളി തുടങ്ങിയ ഗെയിമുകൾക്കും അവ അത്യന്താപേക്ഷിതമാണ്]

  • സാന്തയുടെ ലിസ്റ്റ് ദിനം !
[Santa’s List Day ; ആരാണ് വികൃതിയോ നല്ലവനോ എന്ന് അറിയുന്ന സാന്തയാണെന്ന് സങ്കൽപ്പിക്കുക.  ഈ ക്രിസ്മസ് സീസണിൽ നിങ്ങളുടെ കുടുംബത്തെ നല്ല പട്ടികയിൽ ഉൾപ്പെടുത്തി സന്തോഷിപ്പിക്കൂ…!  സാന്തയുടെ ലിസ്റ്റ് ദിനം കണ്ടെത്താൻ പറ്റിയ ദിവസമാണ്!]
  • കാബർനെറ്റ് ഫ്രാങ്ക് ദിനം !
[Cabernet Franc Day ; ഈ വൈൻ ഒരു ഗ്ലാസ് ആസ്വദിച്ചാൽ സമ്പന്നമായ രുചികളുടെയും അതുല്യമായ സ്വഭാവസവിശേഷതകളുടെയും ഒരു ലോകം അനാവരണം ചെയ്യപ്പെടുന്നു, ഓരോ സിപ്പും ആനന്ദകരമായ യാത്രയാക്കുന്നു.]
  • വാൾട്ട് ഡിസ്നി ദിനം !

[Walt Disney Day ; ലോകമെമ്പാടുമുള്ള കുട്ടികൾക്ക് സ്നേഹവും സൗഹൃദവും സന്തോഷവും നൽകിയ ഒരു മനുഷ്യനെ ആഘോഷിക്കുന്നതിനാണ് വാൾട്ട് ഡിസ്നി ദിനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 'വാൾട്ട് ഡിസ്നി' ലയൺ കിംഗ് മുതൽ ഫ്രോസൺ വരെ; നിങ്ങൾ എപ്പോഴാണ് ജനിച്ചതെന്നത് പ്രശ്നമല്ല, നിങ്ങളുടെ കുട്ടിക്കാലത്തെ ഓർമ്മിപ്പിക്കുന്ന ഒരു ഡിസ്നി ഫിലിം ഉണ്ടാകാൻ സാധ്യതയുണ്ട്.]

  • ബ്രൗൺ ഷൂസ് ധരിക്കുക !
[Wear Brown Shoes Day ; ശരിക്കും, അതൊരു വിപ്ലവമായിരുന്നു, ഒരു വീണ്ടെടുക്കലായിരുന്നു.  ബ്രൗൺ ഷൂകൾ വളരെ കുറച്ചു മാത്രമേ ധരിക്കപ്പെടുന്നുള്ളു. എന്നാൽ അവ ഉപയോഗിക്കുന്ന സ്ഥലങ്ങൾ ഒന്ന് പരിശോധിക്കാം.  ബ്രൗൺ ഷൂസ്, തങ്ങളെത്തന്നെ തെളിയിക്കാൻ കറുത്ത പേറ്റന്റ് ലെതറിന്റെ ഉയർന്ന മിനുക്കിയ ഷൈൻ ആവശ്യമില്ലാത്തവിധം മാന്യനും സമ്പന്നനും എന്നാൽ വിശ്രമിക്കുന്ന ഒരു മനുഷ്യന്റേതുമായ കേവലഅടയാളമാണ് അവ]
  • ദേശീയ കുക്കി ദിനം !!!!
[National Cookie Day ; കുറച്ച് പഞ്ചസാരയും വെണ്ണയും നന്നായി ഉരുണ്ടതുമായ ലഘു ഭക്ഷണങ്ങൾ ചുടേണം, ചോക്ലേറ്റ് ചിപ്പ് പോലുള്ള ക്ലാസിക്കുകളിൽ മുഴുകുക അല്ലെങ്കിൽ ലാവെൻഡർ അല്ലെങ്കിൽ ചീസ് പോലുള്ള അസാധാരണമായ രുചികൾ പരീക്ഷിക്കുക.]
  • ദേശീയ സോക്ക് ദിനം !
[National Sock Day ; നമ്മുടെ കാലുറകൾ ദിവസം മുഴുവൻ കാലിന് തണുപ്പും സുഖവും തരുന്നു ]
വാർത്തകൾ വാർത്തകൾ
 വിക്കി വാർത്തകൾ
2023
  • 2024 ഒക്ടോബർ 8-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 86,000 പിന്നിട്ടു.
  • 2023 ഡിസംബറിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 85,000 പിന്നിട്ടു.
  • 2023 ഫെബ്രുവരി 21-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 83,000 പിന്നിട്ടു.
  • 2023 ഫെബ്രുവരിയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 38 ലക്ഷം പിന്നിട്ടു.

2022

  • 2022 നവംബർ 23-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 80,000 പിന്നിട്ടു.
  • 2020 ഓഗസ്റ്റ് 06-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 70,000 പിന്നിട്ടു.
  • 2020 മാർച്ച് 20-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 68,000 പിന്നിട്ടു.
പത്തായം
പത്തായം

തിരുത്തുക

വിക്കിപീഡിയയുടെ മറ്റു മേഖലകൾ വിക്കിപീഡിയയുടെ മറ്റു മേഖലകൾ
സഹായമേശ
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ.
വിക്കി പഞ്ചായത്ത്
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ.
വിക്കി സമൂഹം
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ.
കാര്യനിർവാഹരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ അറിയിക്കുവാൻ.
വിക്കിമീഡിയ സംരംഭങ്ങൾ വിക്കിമീഡിയ സംരംഭങ്ങൾ
 മലയാളം
 മറ്റുള്ളവ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം
ഇതര ഭാഷകളിൽ