Jump to content

സഖാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
World War I poster in the Library of Congress

മലയാളത്തിൽ കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പാർട്ടിയുടെ അനുയായികൾ പരസ്‌പരം അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന പദമാണ് സഖാവ്.സുഹൃത്ത്, കൂട്ടുകാരൻ, അനുഗാമി എന്നൊക്കെ ഉള്ള കേവലാർത്ഥത്തിനപ്പുറം ഒരു പ്രത്യയശാസ്ത്രത്തിനനുസൃതമായി പ്രഖ്യാപിതലക്ഷ്യത്തിന്റെ പൂർത്തീകരണത്തിനു വേണ്ടി പ്രവർത്തിക്കുന്നവനാണു സഖാവ്. ഇംഗ്ലീഷിലെ കോമ്രേഡ് (comrade) എന്ന പദത്തിന്റെ തത്തുല്യമായാണ് സഖാവ് ഉപയോഗിക്കുന്നത്. കമേര(camera:മുറി) എന്ന ലത്തീൻ പദമാണ് ഫ്രഞ്ചിലെ കമറേഡും (camarade) ഇംഗ്ലീഷിലെ കോമ്രേഡും ആയത്.

വിവിധ ഭാഷകളിലെ തത്തുല്യമായ പ്രയോഗങ്ങൾ

[തിരുത്തുക]

ഇംഗ്ലീഷിൽ

[തിരുത്തുക]

സ്ഥിതിസമത്വപ്രസ്ഥാനം ശക്തിനേടിയപ്പോൾ ‘മിസ്റ്റർ’, ‘മിസ്’, ‘മിസിസ്’ തുടങ്ങിയവയ്ക്കു പകരം തുല്യതയെക്കുറിക്കുന്ന ഒരു പദത്തിന്റെ ആവശ്യമുണ്ടായി. അങ്ങനെയാണ് കോമ്രേഡ് എന്ന പദം ഈ ആവശ്യത്തിനായി ഉപയോഗിക്കപ്പെടുന്നത്. ജർമ്മനിയിൽ 1857-ൽ ‘സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി ഒഫ് ജർമ്മനി’ സ്ഥാപിക്കുന്നതു മുതലാണ് ഈ പദം പ്രയോഗത്തിൽ വന്നത്.1884-ൽ ജസ്റ്റിസ് എന്ന സോഷ്യലിസ്റ്റ് മാസികയിലൂടെ ഇംഗ്ലീഷിലും ഈ അർത്ഥത്തിൽ ‘കോമ്രേഡ്’ ഉപയോഗിക്കപ്പെട്ടുതുടങ്ങി.

ജർമ്മനിൽ

[തിരുത്തുക]

ജർമ്മനിൽ Genosse ഈ വാക്ക് ഉപയോഗിക്കുന്നു

റഷ്യനിൽ

[തിരുത്തുക]

റഷ്യനിൽ товарищ(തൊവരീഷ്) ഈ വാക്ക് ഉപയോഗിക്കുന്നു

ചൈനീസിൽ

[തിരുത്തുക]

ചൈനീസിൽ 同志 (Tóngzhì) ഈ വാക്ക് ഉപയോഗിക്കുന്നു

മറ്റു ഭാഷകളിൽ

[തിരുത്തുക]
  • സംസ്കൃതം സംസ്കൃത ജന്യമായ ഈ പദം സുഹൃത്തിനെ സൂചിപ്പിക്കുന്നു.
  • ഹിന്ദിയിൽ സാഥീ (साथी) എന്ന ഉപയോഗം.
  • അറബി, പേർഷ്യൻ ഭാഷകളിൽ റഫീഖ് എന്ന പദം ഈ അർത്ഥത്തിൽ ഉപയോഗിച്ചുവരുന്നു.
  • പഞ്ചാബിയിൽ വീർ എന്ന് തത്തുല്യപദം.
  • തമിഴിൽ തോഴർ എന്ന പദം കമ്യൂണിസ്റ്റ് പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സഖാവ്&oldid=3754657" എന്ന താളിൽനിന്ന് ശേഖരിച്ചത്