സംഖ്യാശാസ്ത്രം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രശാഖയാണ് സംഖ്യാശാസ്ത്രം.സൗരയൂഥത്തിലെ സ്വയം ശക്തിയുള്ള ഏഴു ഗ്രഹങ്ങളെ ആസ്പദമാക്കി അവയ്ക്ക് ഓരോന്നിനും ഓരോ സംഖ്യകളുടെ അധികാരം നൽകിയിരിക്കുന്നു. യുറാനസ്, നെപ്റ്റ്യൂൺ എന്നീ ഗ്രഹങ്ങൾക്ക് സ്വയമേ ശക്തിയില്ലാത്തതിനാൽ അവ യഥാക്രമം സൂര്യനും ചന്ദ്രനും ഭാഗിച്ചു നൽകിയിരിക്കുന്നു. ഒരു ആത്മീയ ശാസ്ത്രമാണ് സംഖ്യാശാസ്ത്രം. ഇതിൽ ഒരു മനുഷ്യന്റെ ജന്മവും പുനർജന്മവും ജീവിതത്തിലെ നല്ലതും ചീത്തയുമായ കർമ്മഫലത്തെയും പ്രതിപാദിയ്ക്കുന്നു.
അക്കങ്ങളുടെ ഭരണാധികാരക്രമം
[തിരുത്തുക]- സൂര്യൻ -1 - 4 ( നാലെന്ന അക്കം യുറാനസ്സിനെ സൂചിപ്പിക്കുന്നു)
- ചന്ദ്രൻ - 2 - 7 (ഏഴെന്ന അക്കം നെപ്റ്റിയുണിനെ സൂചിപ്പിക്കുന്നു)
- വ്യാഴം - 3
- ബുധൻ - 5
- ശുക്രൻ - 6
- ശനി - 8
- ചൊവ്വ - 9
ഇവയിൽ സ്വയമേവ ശക്തിയുള്ള ഏഴു ഗ്രഹങ്ങളാണു ഭൂമിയിലെ ജീവനെ നയിക്കുന്നതും ആത്മാവിന്റെ പാതയുടെ പ്രതിഫലനത്തെ കാണിക്കുന്നതും. അക്ഷരങ്ങൾക്കു സംഖ്യയുടെ മൂല്യം നൽകിയിരിക്കുന്നത് ഇംഗ്ലീഷ് അക്ഷരമാലയാണ് പ്രതിനിധാനം ചെയ്താണ്.