Jump to content

വിമാനവാഹിനിക്കപ്പൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യുദ്ധവിമാനങ്ങൾക്ക് പറന്നുയരാനും ഇറങ്ങാനും സാധിക്കുന്ന തരത്തിലുള്ള, പരന്ന കപ്പൽത്തട്ടോടുകൂടിയ യുദ്ധക്കപ്പലാണ് വിമാനവാഹിനികപ്പൽ (ഇംഗ്ലിഷ്: aircraft carrier). ഇവയുടെ കപ്പൽത്തട്ടിനെ ഫ്ലൈറ്റ് ഡക്ക് എന്ന് പറയുന്നു. എല്ലാ വിമാനങ്ങൾക്കും ഒരേ സമയം ഫ്ലൈറ്റ് ഡക്കിൽ പാർക്ക് ചെയ്യാൻ സ്ഥലം തികയാത്തതിനാൽ ഇവയെ ഹാംഗറുകൾ എന്നറിയപ്പെടുന്ന അറകളിൽ സൂക്ഷിക്കുകയും ആവശ്യമുള്ളപ്പോൾ ലിഫ്റ്റ് ഉപയോഗിച്ച് കപ്പൽത്തട്ടിലേക്ക് എത്തിക്കുകയും ചെയ്യുന്നു. വിമാനവാഹിനിക്കപ്പൽ പ്രവർത്തിപ്പിക്കുന്നതിന് ആയിരക്കണക്കിന് നാവികരും പൈലറ്റ്മാരും ആവശ്യമുണ്ട്. ഉയർന്ന തലത്തിലുള്ള സാങ്കേതിക വിജ്ഞാനവും മുതൽമുടക്കുമുള്ളതിനാൽ ചില രാജ്യങ്ങൾക്ക് മാത്രമേ വിമാനവാഹിനിക്കപ്പൽ നിർമ്മിക്കാൻ സാധിച്ചിട്ടുള്ളു.


പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]