വിചാരണാ പ്രതിരോധശേഷി (അന്താരാഷ്ട്ര നിയമം)
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ക്രിമിനൽ കേസുകളിലെ കുറ്റാരോപിതരെ വിചാരണയിൽ നിന്നും ഒഴിവാക്കുന്ന ഒരു അന്താരാഷ്ട്ര നിയമതത്ത്വമാണ് വിചാരണാപ്രാതിരോധശേഷി അഥവാ ഇമ്മ്യൂണിറ്റി ഫ്രം പ്രോസിക്യൂഷൻ. രണ്ടുതരം ഇമ്മ്യൂണിറ്റികളാണുള്ളത്:
- ഫങ്ഷണൽ ഇമ്മ്യൂണിറ്റി : ചില പ്രത്യേക ചുമതലകൾ വഹിക്കുന്ന വ്യക്തികൾക്ക് വിചാരണയിൽ നിന്നു ഒഴിവാകാനുള്ള കഴിവാണ് ഫങ്ഷണൽ ഇമ്മ്യൂണിറ്റി.
- പേഴ്സണൽ ഇമ്മ്യൂണിറ്റി : ചില പ്രത്യേക ചുമതലകൾ വഹിക്കുന്ന വ്യക്തികൾക്ക് വിചാരണയിൽ നിന്നു ഒഴിവാകാനുള്ള കഴിവാണ് ഫങ്ഷണൽ ഇമ്മ്യൂണിറ്റി.
എന്നാൽ ഇമ്മ്യൂണിറ്റി കാലാവധി കഴിഞ്ഞാൽ ഏതൊരാളും അവർക്ക് എതിരെയുള്ള കേസുകളിൽ വിചാരണ നേരിടണം.
ഫങ്ഷണൽ ഇമ്മ്യൂണിറ്റി
[തിരുത്തുക]വ്യാവഹാരിക അന്താരാഷ്ട്രനിയമങ്ങളിൽ നിന്നും ഉടമ്പടി നിയമങ്ങളിൽ നിന്നും ഉണ്ടാകുന്നതും സ്റ്റേറ്റിന്റെ ചുമതലകൾ വഹിക്കുകയും ചെയ്യുന്നവർക്ക് ബാധകമാവുന്നതുമായ വിചാരണാ പ്രതിരോധശേഷിയാണ് ഇത്.
ഒരു സ്റ്റേറ്റിന്റെ എതെങ്കിലും ചുമതല വഹിക്കുന്ന ഏതൊരു വ്യക്തിയുടെ പേരിലും ക്രിമിനൽ കുറ്റം ആരോപിക്കപ്പെട്ടാൽ അവർക്ക് വിചാരണയിൽ നിന്നും ഒഴിവാകാൻ കഴിയുന്നതിനെയാണ് ഫങ്ഷണൽ ഇമ്മ്യൂണിറ്റി എന്നു പറയുന്നത്.
എന്നിരുന്നാലും, കുറ്റാരോപിതരായ വ്യക്തികൾ തങ്ങൾ വഹിച്ചുകൊണ്ടിരിക്കുന്ന ഔദ്യോഗികചുമതലകളിൽ നിന്നും ഒഴിവായാൽ ഉടൻ തന്നെ ഓഫീസ് കാലഘട്ടത്ത് ആരോപിക്കപ്പെട്ട കേസുകളിൽ വിചാരണ നേരിടണം എന്നും വ്യവസ്ഥയുണ്ട്.
പേഴ്സണൽ ഇമ്മ്യൂണിറ്റി
[തിരുത്തുക]വ്യാവഹാരിക അന്താരാഷ്ട്രനിയമങ്ങളിൽ നിന്നും ഉണ്ടാകുന്നതും, പ്രത്യേക ഓഫീസുകൾ കൈകാര്യം ചെയ്യുന്ന വ്യക്തികളെ സിവിൽ, ക്രിമിനൽ, ഭരണതല വിചാരണകളിൽ നിന്നും ഒഴിവാക്കപ്പെടാൻ നിഷ്കർഷിക്കുന്നതുമായ പ്രതിരോധശേഷിയാണ് പേഴ്സണൽ ഇമ്മ്യൂണിറ്റി. വിദേശത്തു നിയമിക്കപ്പെട്ട നയതന്ത്ര പ്രതിനിധികൾക്കും അവരുടെ കുടുംബങ്ങൾക്കും നിയമിക്കപ്പെട്ട രാജ്യത്ത് അവരുടെ സ്ഥലമാറ്റങ്ങൾക്കും ഇത് ബാധകമായിരിക്കും. മാത്രമല്ല, പേഴ്സണൽ ഇമ്മ്യൂണിറ്റിക്ക് കീഴിൽ ഒരു വ്യക്തി ആസ്വദിക്കുന്ന സ്വകാര്യതാമസം, പേപ്പറുകൾ, കത്തിടപാടുകൾ, സ്വത്തുക്കൾ എന്നിവയെല്ലാം അലംഘനീയമാണ്.
ഇതും കാണൂ
[തിരുത്തുക]- Amnesty law
- Command responsibility
- Diplomatic immunity
- Extradition
- International law
- Jurisdiction
- State immunity
അവലംബം
[തിരുത്തുക]ചില കേസുകൾ
- In Re Pinochet (1999) 93 AJIL 690
- R v Bow Street Magistrates, ex parte Pinochet (Nos 1 & 3), [2000] 1 AC 147
- Arrest Warrant of 11 April 2000 Case (Democratic Republic of the Congo v Belgium), ICJ Rep, 2002
വ്യാഖ്യാനങ്ങൾ
- Akande, “International Law Immunities and the International Criminal Court”, (2004) 98 AJIL 407
- Cassese, International Criminal Law (OUP, Oxford 2003), Chapter 14
- Cassese, “When May Senior State Officials be Tried for International Crimes? Some Comments on the Congo v. Belgium Case”, (2002) 13 EJIL 853
- Fox, The Law of State Immunity, (OUP, Oxford 2003), Chapter 12
- Warbrick, “Immunity and International Crimes in English Law”, (2004) 53 ICLQ 769
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- "French prosecutors throw out Rumsfeld torture case". Reuters.com. November 23, 2007.