വിക്കിപീഡിയ:ശ്രദ്ധേയത (ചലച്ചിത്രങ്ങൾ)
ദൃശ്യരൂപം
ചലചിത്രങ്ങളുടെ ശ്രദ്ധേയത നിർണ്ണയിക്കുന്നതിന് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കാം. താഴെക്കാണിച്ചിരിക്കുന്ന മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് പാലിക്കപ്പെടുന്നുണ്ടെങ്കിൽ ചലചിത്രം വിക്കിപീഡിയയിൽ വരാൻ തക്കവണ്ണം ശ്രദ്ധേയമാണെന്ന് കണക്കാക്കാം.
ശ്രദ്ധേയത സംബന്ധിച്ച മറ്റു തെളിവുകൾ
[തിരുത്തുക]ചലച്ചിത്രവുമായി ബന്ധപ്പെട്ട വിഷയം പൊതുവായ ശ്രദ്ധേയത മാർഗ്ഗനിർദ്ദേശങ്ങളുടെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലായിരിക്കാം, പക്ഷേ പഴയ സിനിമകൾക്ക്, പ്രത്യേകിച്ച് ഇന്റർനെറ്റിൽ എല്ലായ്പ്പോഴും വിശ്വസനീയമായ സ്രോതസ്സുകളുടെ പിന്തുണ കണ്ടെത്തുന്നത് സാധ്യമാകാറില്ല. ഈ അവസരങ്ങളിൽ താഴെ പറയുന്ന മാനദണങ്ങൾ ശ്രദ്ധേയത പാലിക്കപ്പെടുന്നുണ്ടൊ എന്നതറിയാൻ സഹായിക്കുന്നതാണ്.
- സിനിമ വ്യാപകമായി വിതരണം ചെയ്യപ്പെടുകയും,രണ്ടോ അതിലധികമോ ദേശീയതലത്തിൽ അറിയപ്പെടുന്ന വിമർശകരുടെ ദൈർഘ്യമേറിയ അവലോകനങ്ങൾക്ക് പാത്രമാവുകയും ചെയ്യുന്നുണ്ടെങ്കിൽ.
- സിനിമ ചരിത്രപരമായി ശ്രദ്ധേയമാണ് എങ്കിൽ
- പ്രസ്തുത സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു കാര്യത്തിന് ഒരു പ്രധാന അവാർഡ് ലഭിച്ചുവെങ്കിൽ.
- പ്രസ്തുത ചിത്രം ദേശീയ ആർക്കൈവിൽ സംരക്ഷണത്തിനായി തിരഞ്ഞെടുത്തുവെങ്കിൽ.
- പ്രസ്തുത ചലച്ചിത്രം ഒരു അംഗീകൃത സർവകലാശാലയിലോ കോളേജിലോ ഒരു പഠനവിഷയമാവുക.
വിക്കിപീഡിയയിൽ ലേഖനങ്ങളായി ഉണ്ടായിരിക്കാൻ സാധ്യതയുള്ള ചലചിത്രങ്ങളെ തിരിച്ചറിയാനുള്ള ലളിതമായ മാനദണ്ഡങ്ങളാണിവ
പുറത്തിറങ്ങാൻ പോകുന്ന സിനിമകൾ, അപൂർണ്ണമായ സിനിമകൾ, വിതരണം ചെയ്യപ്പെടാത്ത സിനിമകൾ
[തിരുത്തുക]- പൊതുവായ ശ്രദ്ധേയത പ്രകാരം വിഷയത്തെക്കുറിച്ച സ്വതന്ത്രവും, വിശ്വസനീയവുമായ ഒന്നിലധികം സ്രോതസ്സുകളിൽ കാര്യമായി പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ
- ഒരു ചിത്രത്തിന്റെ പ്രിൻസിപ്പൽ ഫോട്ടോഗ്രഫി തുടങ്ങി എന്ന് വിശ്വസനീയമായ സ്രോതസ്സകളിൽ പരാമർശിച്ചുവെങ്കിൽ
- ആനിമേറ്റഡ് സിനിമകളുടെ കാര്യത്തിൽ, വിശ്വസനീയമായ സ്രോതസ്സുകൾ ഈ സിനിമ പ്രീ-പ്രൊഡക്ഷൻ പ്രക്രിയയ കഴിഞ്ഞു എന്നും കഥാപാത്രങ്ങൾക്ക് ശബ്ദ- നൽകൽ അതുപോല സംഗീതം നൽകൽ ആരംഭിച്ചു എന്നും ഉറപ്പാക്കണം
- ഇതിനകം ഷൂട്ടിംഗ് ആരംഭിച്ച ചലച്ചിത്രങ്ങൾ, എന്നാൽ അക്കാര്യം പരസ്യമായി(തിയേറ്ററുകൾ അല്ലെങ്കിൽ വീഡിയോ) പുറത്തുവന്നിട്ടില്ല, അതുപോലെ ആ സിനിമാ നിർമ്മാണം പൊതുവായ ശ്രദ്ധേയത മാനദണം പാലിക്കുന്നില്ല എങ്കിൽ അവയ്ക്ക് ലേഖനങ്ങൾ പാടുള്ളതല്ല.
- കഴിഞ്ഞ കാലത്ത് പൂർണ്ണമായൊ അപൂർണ്ണമായൊ നിർമിച്ച ചിത്രങ്ങൾ ,വിതരണം മുടങ്ങിയ ചിത്രങ്ങൾ, ഇവ പുറത്തിറങ്ങാതിരിക്കാനുള്ള കാരണം വിക്കിപീഡിയയുടെ പൊതുവായ ശ്രദ്ധേയത മാനഭണ്ഡം പാലിക്കപ്പെടുന്നില്ല എങ്കിൽ ലേഖന നിർമ്മാണം പാടുള്ളതല്ല.