റെയ്‌നോൾഡ് മെസ്സ്നർ
ദൃശ്യരൂപം
Personal information | |
---|---|
പേര് | റെയ്‌നോൾഡ് മെസ്സ്നർ |
ദേശീയത | ഇറ്റാലിയൻ |
ജനനം | ബ്രിക്സൻ, ഇറ്റലി | 17 സെപ്റ്റംബർ 1944
Climbing Career | |
പ്രധാന ആരോഹണം | 8,000 മീറ്ററിലധിക ഉയരമുള്ള പതിനാല് പർവതങ്ങളിലും. |
ഇറ്റാലിയൻ പർവ്വതാരോഹകനാണ് റെയ്‌നോൾഡ് മെസ്സ്നർ (ജനനം: 17 സെപ്റ്റംബർ 1944). എവറസ്റ്റ് കൊടുമുടി അടക്കം ലോകത്തിലെ ഒട്ടുമിക്ക പർവ്വതങ്ങളുടെ നിറുകയിലും തന്റെ കാൽപ്പാദം പതിപ്പിച്ച് ചരിത്രം സൃഷ്ടിച്ച ഏറ്റവും മഹാനായ പർവ്വതാരോഹകൻ എന്ന പദവി അദ്ദേഹം നേടിയെടുത്തിട്ടുണ്ട്.[1] ഓക്സിജനില്ലാതെ എവറസ്റ്റ് കൊടുമുടി കയറിയ ആദ്യ വ്യക്തി, 8,000 മീറ്ററിലധികമുള്ള ലോകത്തിലെ എല്ലാ കൊടുമുടികളും കയറിയിട്ടുള്ള ആദ്യ വ്യക്തി എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. 63-ലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ രചനകളിൽ മിക്കവയും മറ്റു ഭാഷകളിലേയ്ക്ക് തർജ്ജിമ ചെയ്തിട്ടുള്ളവയാണ്.
എണ്ണായിരത്തിനു മുകളിൽ
[തിരുത്തുക]8,000 മീറ്ററിലധിക ഉയരമുള്ള പർവതങ്ങളിൽ റെയ്‌നോൾഡ് മെസ്സ്നർ നടത്തിയ അരോഹണങ്ങൾ:
വർഷം | കൊടുമുടി (പൊക്കം, മീറ്ററിൽ) | മറ്റ് വിവരങ്ങൾ |
---|---|---|
1970 | നംഗപർവ്വതം (8,125) | |
1972 | മൻസ്ലു (8,163) | |
1975 | ഹിഡൻ പീക്ക് (ഗാഷെർബ്രും I) (8,080) | |
1978 | എവറസ്റ്റ് (8,848), നംഗപർവ്വതം (8,125) | ഓക്സിജൻ കൂടാതെ എവറസ്റ്റിന്റെ നിറുകയിലെത്തിയ ആദ്യ യാത്ര. |
1979 | കെ2 (8,611) | |
1980 | എവറസ്റ്റ് (8,848) | മൺസൂൺ കാലത്ത് ഓക്സിജനില്ലാതെ, പരസഹായമില്ലാതെ, തനിയെ എവറസ്റ്റ് കയറുന്ന ആദ്യ യാത്ര |
1981 | ശിഷാപാങ്മ (8,027) | |
1982 | കാഞ്ചൻജംഗ (8,586), ഗാഷെർബ്രും II (8,034), ബ്രോഡ് പീക്ക് (8,051) | ചോ ഓയു കയറാൻ ശൈത്യകാലത്ത് നടന്ന ശ്രമം പാഴായി. |
1983 | ചോ ഓയു (8,188) | |
1984 | ഹിഡൻ പീക്ക് (ഗാഷെർബ്രും I) (8,080), ഗാഷെർബ്രും II (8,034) | ബേസ് ക്യാമ്പിലേയ്ക്ക് തിരിച്ചുവരാതെ ഒറ്റശ്രമത്തിൽ തന്നെ. |
1985 | അന്നപൂർണ (8,091), ധവളഗിരി (8,167) | |
1986 | മക്കാലു (8,485), ലോത്സെ (8,516) |
അവലംബം
[തിരുത്തുക]- ↑ റെയ്‌നോൾഡ് മെസ്സ്നർ: ലോകത്തിന്റെ നിറുകയിൽ Archived 2012-03-25 at the Wayback Machine. at www.independent.co.uk. Accessed on 7 Oct 2010.