മൂത്രാശയത്തിലെ കല്ല്
മൂത്രാശയത്തിലെ കല്ല് Bladder stone | |
---|---|
മറ്റ് പേരുകൾ | vesical calculus, cystolith |
A star-shaped Jackstone urolith can be seen in the urinary bladder on this radiograph of the pelvis | |
സ്പെഷ്യാലിറ്റി | യൂറോളജി |
കാൽഷ്യം മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ അടിഞ്ഞുകൂടി മൂത്രാശയത്തിൽ രുപപ്പെടുന്ന ശിലസമാനമായ കഠിന പദാർഥമാണ് bladder stone അഥവാ മൂത്രാശയത്തിലെ കല്ല്.[1]
മൂത്രത്തിലെ ജലാംശം കുറയുകയും അത് ഘനീഭവിക്കുകയും (concentrated) ചെയ്യുമ്പോൾ കാൽസ്യവും മഗ്നീഷ്യവും പരലുകളായി രുപപ്പെടുന്നതാണ് കല്ലുകൾ (crystalisation). ഇവയുടെ ആകൃതി, വലിപ്പം, തൂക്കം എന്നിവയിൽ വലിയ വ്യത്യാനങ്ങൾ കാണപ്പെടാം. വളരെ നേർത്ത കല്ലുകൾ മുതൽ സാമാന്യം വലിപ്പമുള്ളവ വരെ മൂത്രാശയത്തിൽ രൂപപ്പെടാം.നിർജ്ജലീകരണമാണ് (dehydration) കല്ലുകൾ രുപപ്പെടാനുള്ള പ്രധാന ഘടകങ്ങളിൽ ഒന്ന്.
ലക്ഷണങ്ങൾ
[തിരുത്തുക]പലപ്പോഴും കല്ലുകൾ രൂപപ്പെട്ട് കഴിഞ്ഞാലും വക്തി അതറിയാറില്ല. വേദയയോ, മറ്റ് അസ്വാസ്ഥ്യങ്ങളോ പ്രകടമായി കൊള്ളണമെന്നില്ല.
യാദൃച്ഛികമായി എക്സ് റെ പരിശോധനയോ മറ്റ് ആവശ്യങ്ങൾക്ക് സ്കാൻ പരിശോധനകളോ നിർവ്വഹിക്കുമ്പോഴായിരിക്കാം കല്ലുകൾ വീക്ഷിക്കപ്പെടുന്നത്. മൂത്രത്തിന്റെ ലബോറട്ടറി പരിശോധനകളും കല്ലുകളിലെ സൂചിപ്പിക്കാം.
എന്നാൽ മിക്കപ്പോഴും വയറു വേദന, പുറം വേദന മൂത്ര തടസ്സം, മൂത്രമൊഴിയുമ്പോൾ വേദന, പനി, കൂടെ കൂടെ മൂത്രമൊഴിക്കേണ്ടി വരിക എന്നിവ കല്ലുകളുടെ ലക്ഷണങ്ങളാവാം.[2]
പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കം ബാധിച്ച പുരുഷന്മാരിൽ മൂത്രാശയകല്ലുകൾ കാണപ്പെടാൻ ഏറെ സാധ്യതയുണ്ട്. പ്രോസ്റ്റേറ്റ് വീകം മൂത്രനാളത്തെ ഞെരുക്കി മൂത്രം പൂർണ്ണമായി വിസ്സർജ്ജിക്കപ്പെടാതീരിക്കുകയും, അവശിഷ്ട മൂത്രത്തിൽ കാലക്രമേണ പരലുകൾ രൂപപ്പെടുകയും ചെയ്യുന്നു. നട്ടെല്ലിനു ഏറ്റിട്ടുള്ള പരുക്കു മൂലം മൂത്രം വിസർജ്ജനം ഫലപ്രദമായി നടക്കാതിരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിലും ഇത്തരം കല്ലുകൾ രൂപപ്പെടാം.[3]
മൂത്രസ്തംഭനത്തെ മറികടക്കാൻ മൂത്രാശയത്തിലേക്ക് കടത്തുന്ന കുഴലുകൾ (catheter)ചിലപ്പോൾ അണുബാധയ്ക്ക് കാരണമാകാം. മൂത്രാശയത്റ്റിലുണ്ടാകുന്ന അണുബാധ പിന്നീട് കല്ലുകളിലേക്ക് നയിക്കാം. വൃക്കളിൽ ഉണ്ടാകുന്ന കല്ലുകൾ (കിഡ്നി സ്റ്റോൺ മൂത്രനാളത്തിലൂടെ (ureter) ഇറങ്ങി മൂത്രാശയത്തിൽ എത്തിയും മൂത്രാശയ കല്ലുകളുണ്ടാവുന്നു.[4]
കല്ലുകൾ ഉണ്ടായി അവ മൂത്രാശയ ഘടകങ്ങളെ നിരന്തരമായി ഇറിറ്റേറ്റ് ചെയ്യുന്നത് മൂത്രാശയ ക്യാൻസറിലേക്ക് നയിക്കാം എന്ന് പഠനങ്ങൾ കാട്ടിയിട്ടുണ്ട്.
- ↑ McNutt, WF (1893). "Chapter VII: Vesical Calculi (Cysto-lithiasis)". Diseases of the kidneys and bladder: a text-book for students of medicine. Vol. IV: Diseases of the Bladder. Philadelphia: J.B. Lippincott Company. pp. 185–6. Retrieved 2011-06-04.
- ↑ Bladder Stones General Overview Archived 2019-04-08 at the Wayback Machine., Retrieved on 2010-01-19.
- ↑ Bladder Stones Prevention, Retrieved on 2010-01-19.
- ↑ Ward, RO (1945). "Some Surgical Aspects of Urinary Bilharziasis". Proceedings of the Royal Society of Medicine. 39 (1): 27–38. ISSN 0035-9157. PMC 2181785. PMID 19993192.