Jump to content

മിർ കാസിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിർ കാസിം
Nasir ul-Mulk, Itimad ud-Daula, Nawab Kasim Ali Khan Bahadur, Nusrat Jang, Ali Jah, Nawab Nazim of Bengal, Bihar and Orissa
ഭരണകാലം1760–1763 [Declared deposed by the East India Company, 7th July 1763][1]
സ്ഥാനാരോഹണംMarch, 1760 [Invested by the Mughal Emperor Shah Alam II, in person, at Patna, 12th March 1761]
പൂർണ്ണനാമംMīr Muhammad Qāsim Alī Khān
മരണം1777 മേയ് 08
മരണസ്ഥലംKotwal near Delhi
മുൻ‌ഗാമിMir Jafar
പിൻ‌ഗാമിMir Jafar
ജീവിതപങ്കാളിNawab Fatima Begum Sahiba, daughter of Mir Jafar
അനന്തരവകാശികൾMirza Ghulam Uraiz Ja'afari
Mirza Muhammad Baqir ul-Husain
Nawab Muhammad Aziz Khan Bahadur
Nawab Badr ud-din Ali Khan Bahadur
രാജവംശംNajafi
പിതാവ്Nawab Imtiaz Khan
മതവിശ്വാസംIslam

മിർ കാസിം 1760 മുതൽ 64 വരെ ബംഗാളിലെ നവാബായിരുന്നു. ഭാര്യാപിതാവും തത്സമയ നവാബുമായിരുന്ന മിർ ജാഫറിനു പകരമായാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് അവരോധിച്ചത് .[2]

ഭരണകാലം

[തിരുത്തുക]

സ്ഥാനാരോഹണത്തെ തുടർന്നുളള ആദ്യകാലങ്ങളിൽ മിർ കാസിം ബ്രിട്ടീഷുകാർക്ക് വിലയേറിയ സമ്മാനങ്ങൾ നൽകി. ഇതിനായി ഖജാന കാലിയാക്കാനും കാസിം മടിച്ചില്ല. ബർദ്വാൻ, മേദിനിപൂർ, ചട്ടഗ്രാം എന്നീ പ്രാന്തങ്ങൾ ഈസ്റ്റ് ഇന്ത്യ കമ്പനിക്കു പതിച്ചു കൊടുത്തത് ബ്രിട്ടീഷുകാരെ വളരെയധികം പ്രീതിപ്പെടുത്തി. പക്ഷേ കമ്പനിയുടെ നിരന്തരമായ ഇടപെടലുകൾ ശല്യമായിത്തീർന്നപ്പോൾ മിർ കാസിം പ്രതികരിച്ചു. തൻറെ തലസ്ഥാന നഗരി, മൂർഷിദാബാദിൽ നിന്ന് മുംഗേറിലേക്ക് മാറ്റി. നികുതികൾ വേണ്ട പോലെ കൈകാര്യം ചെയ്ത് ഒരു സൈന്യം തന്നെ സംഘടിപ്പിക്കുകയും ചെയ്തു.[3]

മുഗൾ അനുവാദം (ദസ്തക്) ഉളളതിനാൽ നികുതി കൊടുക്കാതെ കച്ചവടം നടത്തുമെന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നിലപാടിനെ മിർ കാസിം ശക്തമായി എതിർത്തു. കാരണം മുഗൾ അനുവാദം ഉണ്ടെങ്കിലും നാട്ടുകാരായ വ്യാപാരികൾ 40% നികുതി കൊടുക്കേണ്ടിയിരുന്നു. കമ്പനി വ്യാപാരികളുടെ നിലപാടിൽ കുപിതനായ മിർ കാസിം ഗത്യന്തരമില്ലാതെ നികുതി പാടെ റദ്ദാക്കി. ഇത് ബ്രിട്ടീഷ് വ്യാപാരികളുടെ പ്രത്യേക സൗജന്യങ്ങളില്ലാതാക്കി. ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ഇതൊട്ടും തന്നെ സ്വീകര്യമായില്ല. പല കൊച്ചു സംഘട്ടനങ്ങൾക്കും ശേഷം, അവധിലെ നവാബ് ഷൂജാ ഉദ് ദൌളയും മുഗൾ ചക്രവർത്തി ഷാ ആലം രണ്ടാമനുമായി ഒത്തുചേർന്ന് മിർ കാസിം ബ്രിട്ടീഷുകാരെ വെല്ലുവിളിച്ചു. പക്ഷേ 1764-ലെ ബക്സർ യുദ്ധത്തിൽ അമ്പേ പരാജയപ്പെട്ടു. ഈ പരാജയം ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യം ദൃഢപ്പെടുത്താൻ സഹായകമായി[4]


അന്ത്യം

[തിരുത്തുക]

പരാജിതനായ കാസിമിൻറെ ചലനങ്ങൾ കമ്പനി അധികാരികൾ സുസൂക്ഷ്മം നിരീക്ഷിച്ചിരുന്നതായി നിരാദ് ചൌധരി, ക്ലൈവ് ഓഫ് ഇന്ത്യ[5] എന്ന തൻറെ പുസ്തകത്തിൽ അഭിപ്രായപ്പെടുന്നു. കാസിനെ അടിയറവു വെപ്പിക്കണമെന്നായിരുന്നു കമ്പനിയുടെ ലക്ഷ്യം അതുണ്ടായില്ല. പക്ഷേ ആശ്ചര്യകരമായ വസ്തുത മറ്റൊന്നാണ്. അനേകം വർഷങ്ങൾക്കു ശേഷം മിർ കാസിം സ്വയം കമ്പനിയെ സമീപിച്ചു. 1776, ഓഗസ്റ്റ് 29 ന് കാസിം വാറൻ ഹേസ്റ്റിംഗ്സിന് നിവേദനം സമർപ്പിച്ചതായി പറയപ്പെടുന്നു. ഇതിൻറെ ഇംഗ്ലീഷു പരിഭാഷ ഔദ്യോഗികരേഖകളിൽ ലഭ്യമാണ്. പന്ത്രണ്ടു വർഷങ്ങളായി നിർദ്ദനനും ശരണാഗതിയുമായി അലയുന്ന തന്നോടു കരുണ കാണിക്കണമെന്നും, ബംഗാളിലേക്ക് തിരിച്ചു വരാൻ തന്നെ അനുമതിക്കണമെന്നുമായിരുന്നു സാരാംശം. ഈ നിവേദനം പരിഗണിക്കപ്പെട്ടില്ല. ആ ദിനങ്ങളിൽ കാസിം ദൽഹിക്കടുത്ത് പാലിവാൽ എന്ന സ്ഥലത്തു കടുത്ത ദരിദ്രാവസ്ഥയിൽ ഒരു കുടിലിലാണ് താമസിച്ചിരുന്നത്. 1777 ജൂണിൽ കാസിം മരണമടഞ്ഞതായി പറയപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. http://www.royalark.net/India4/murshid8.htm
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-08-26. Retrieved 2011-11-02.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-08-26. Retrieved 2011-11-02.
  4. McLynn p.389
  5. Nirad C Chaudhuri (1977). Clive of India. Jaico Press Pvt. Ltd, Bombay. {{cite book}}: |access-date= requires |url= (help); Cite has empty unknown parameter: |1= (help)

പുറത്തേക്കുളള കണ്ണികൾ

[തിരുത്തുക]
  1. Mir Quasim: Nawab of Bengal 1760-63, Nandalal Chatterji ( Allahabad, India ) 1935
  2. Bengal Past and Present (1927), Vol 34, Part I page 88-96, Brajendranath Banerji
  3. A History of the Military Transactions of the British Nation in Indostan from 1745, Vol I (1763), Vol II( 1778)