Jump to content

മാഴ്സിപാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Marzipan
Marzipan moulded into marzipan pigs
ഉത്ഭവ വിവരണം
ഇതര പേര്(കൾ)Marzapane, marchpane
വിഭവത്തിന്റെ വിവരണം
തരംConfectionery
പ്രധാന ചേരുവ(കൾ)Almond meal, sugar
വ്യതിയാനങ്ങൾPersipan, Frutta martorana

പ്രധാനമായും പഞ്ചസാര, തേൻ, ബദാം (ground almonds) എന്നിവ ചേർന്ന ഒരു മധുരപലഹാരമാണ് മാഴ്സിപാൺ. ചിലപ്പോൾ ബദാം ഓയിൽ അല്ലെങ്കിൽ എക്സാട്രാക്ട് ചേർത്ത് ഉപയോഗിക്കുന്നു. ഇത് പലപ്പോഴും മധുരപലഹാരമായി ഉണ്ടാക്കപ്പെടുന്നു. ചോക്ലേറ്റ് മൂടിയിരിക്കുന്ന മാഴ്സിപാൺ ആണ് സാധാരണയായി ഉപയോഗിക്കുന്നത്. പഴങ്ങളും പച്ചക്കറികളും ചെറിയ അളവിൽ ഇതിൽ ഉപയോഗിക്കാറുണ്ട്. പ്രധാനമായും അതു ബിസ്ക്കറ്റുകളിലും അല്ലെങ്കിൽ നേർത്ത ഷീറ്റുകളിൽ ഉരുട്ടിയും ഐസിങ്ങ് കേക്കുകൾക്കുവേണ്ടിയും, ജന്മദിനകേക്കായും, കല്യാണ കേക്കായും ക്രിസ്തുമസ് കേക്കായും ഉപയോഗിക്കുന്നു. വലിയ ഫ്രൂട്ട് കേക്കായി ഇത് യുകെയിൽ ഉപയോഗിക്കുന്നത് സാധാരണമാണ്. ടോർട്ടലിലും കാർണിവൽ സീസണിൽ കഴിക്കുന്ന കിംഗ് കേക്കിന്റെ ചില പതിപ്പുകളിലും മാർസിപാൻ ഉപയോഗിക്കുന്നു. പരമ്പരാഗത സ്വീഡിഷ് പ്രിൻസെസ് കേക്ക് സാധാരണയായി ഇളം പച്ച അല്ലെങ്കിൽ പിങ്ക് നിറമുള്ള മാർസിപാൻ പാളി കൊണ്ട് മൂടിയിരിക്കുന്നു.[1]

അവലംബം

[തിരുത്തുക]
  1. Sinclair, Pat (2011). Scandinavian Classic Baking. Gretna, Louisiana: Pelican Publishing. p. 45. ISBN 978-1-58980-897-3.

ബിബ്ലിയോഗ്രഫി

[തിരുത്തുക]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]