Jump to content

ഫ്രിഡ കാഹ്‌ലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രിഡ കാഹ്‌ലോ
ഫ്രിഡ കാഹ്‌ലോ (ഇടത്ത്) ഡിയേഗോ റിവേരയോടൊപ്പം (വലത്ത്) 1932ലെ ചിത്രം
ജനനംJuly 6, 1907
മരണംജൂലൈ 13, 1954(1954-07-13) (പ്രായം 47)
തൊഴിൽചിത്രകാരി
വെബ്സൈറ്റ്fridakahlo.com
ഫ്രിഡ കാഹ്‌ലോ (നടുവിൽ) 1932ലെ ചിത്രം

ഫ്രിഡ കാഹ്‌ലോ (ജൂലൈ 6,1907ജൂലൈ 13, 1954)[1][2] തന്റെ രാജ്യമായ മെക്സിക്കോയുടെ തനതായ സംസ്കാരത്തെ റിയലിസം, ബിംബാത്മകത, സര്‌റിയലിസം എന്നിവ സംയോജിപ്പിച്ച ഒരു ശൈലിയിൽ വരച്ച ചിത്രകാരി ആയിരുന്നു. കോയകാനിലായിരുന്നു ജനനം[3]. ഒരു കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഫ്രിഡ കാഹ്‌ലോ ചുവർ ചിത്ര (മ്യൂറലിസ്റ്റ്) - ക്യൂബിസ്റ്റ് ചിത്രകാരനായ ഡിയേഗോ റിവേരയെ വിവാഹം കഴിച്ചു. ബിംബാത്മകതയിലൂടെ (സിംബോളിസം) തന്റെ ശാരീരിക വേദനയും കഷ്ടതയും പ്രകടിപ്പിക്കുന്ന തരത്തിലുള്ള സ്വന്തം ഛായാചിത്രങ്ങൾക്ക് ഫ്രിഡ കാഹ്‌ലോ പ്രശസ്തയാണ്[4].. ഫ്രിഡ കാഹ്‌ലോയുടെ ജീവിതത്തെ ആസ്പദമാക്കി 2002-ൽ പുറത്തിറങ്ങിയ ഫ്രിഡ എന്ന ചലച്ചിത്രം (സൽമ ഹയെക് ഫ്രിഡ കാഹ്‌ലോയുടെ വേഷം അവതരിപ്പിക്കുന്നു) യൂറോപ്പിലും അമേരിക്കയിലും ഫ്രിഡ കാഹ്‌ലോയുടെ ജീവിതത്തെയും കലയെയും കുറിച്ചുള്ള താല്പര്യവും ചർച്ചകളും പുനരുജ്ജീവിപ്പിച്ചു. മെക്സിക്കോയിലെ കൊയാകാൻ എന്ന സ്ഥലത്തുള്ള ഫ്രിഡാ കാഹ്‌ലോയുടെ വസതി ഇന്ന് അനേകം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു കാഴ്ചബംഗ്ലാവാണ്.

അവലംബം

[തിരുത്തുക]
  1. Frieda is a German name from the word for peace (Friede/Frieden); Kahlo began omitting the "e" in her name about 1935 [1] Archived 2010-06-22 at the Wayback Machine.
  2. Herrera, Hayden (1983). A Biography of Frida Kahlo. New York: HarperCollins. ISBN 978-0-06-008589-6.
  3. "Frida Kahlo". Smithsonian.com. Archived from the original on 2012-10-20. Retrieved 2008-02-18.
  4. Frida Kahlo by Adam G. Klein

ഗ്രന്ഥസൂചിക

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]