Jump to content

പരാഗണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സസ്യങ്ങളുടെ പ്രത്യുൽപാദന വ്യവസ്ഥയുടെ ഭാഗമായി നടക്കുന്ന പ്രധാന പ്രക്രിയയാണ് പരാഗണം. പൂമ്പൊടികൾ ചെറുപ്രാണികൾ വഴിയും ചിത്രശലഭങ്ങളുടെ സന്ദർശനം മൂലവും കാറ്റ്, ജലം എന്നിവ മുഖേനയും anther ഇല്നിന്ന് stigma യിലേക്ക് എത്തിച്ചേരുന്നു.

ഭൂരിഭാഗം സസ്യങ്ങളും പരാഗണത്തിനായി മൃഗങ്ങളെയാണ് ആശ്രയിക്കുന്നത്.വളരെ കുറഞ്ഞ ശതമാനം സസ്യങ്ങളിൽ മാത്രമാണ് കാറ്റ് ജലം എന്നിവ വഴി പരാഗണം നടക്കുന്നത്.

പരാഗകാരികളെ അടിസ്ഥാനമാക്കി പരാഗണത്തെ പലതായി തരംതിരിച്ചിട്ടുണ്ട്. പരാഗകാരി ഷഡ്പദങ്ങൾ ആണെങ്കിൽ എന്റമോഫിലി എന്നും, കാറ്റ് വഴിയാണു പരാഗണം നടക്കുന്നതെങ്കിൽ അനിമോഫില്ലി എന്നും, ജലംവഴിയാണെൻകിൽ ഹൈഡ്രോഫിലി എന്നും പക്ഷികളാണ് പരാഗകാരികളെങ്കിൽ ഓർണിത്തൊഫിലി എന്നും പറയുന്നു.

കൃതിമ പരാഗണം നടക്കുന്ന സസ്യം വാനിലയാണ്. സൂര്യകാന്തിയിൽ പരാഗണം തേനീച്ച വഴിയാണ് നടക്കുന്നത്.മഴ, ജലം എന്നിവയിലൂടെ കുരുമുളക് സസ്യത്തിൽ പരാഗണം നടക്കുന്നു

രണ്ടു തരത്തിൽ ആണ് പരാഗണം നടക്കുന്നത്.

  • സ്വപരാഗണം (Self Pollination)
  • പരപരാഗണം (Creoss Pollination).

ഇതും കൂടി കാണുക

[തിരുത്തുക]

പരാഗരേണു

"https://ml.wikipedia.org/w/index.php?title=പരാഗണം&oldid=3920820" എന്ന താളിൽനിന്ന് ശേഖരിച്ചത്