Jump to content

നീലച്ചിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു നീലച്ചിത്രത്തിന്റെ നിർമ്മാണം നടക്കുന്നു.

പ്രേക്ഷകനിൽ ലൈംഗിക ഉത്തേജനം ഉണ്ടാക്കുക എന്ന ഉദ്യേശത്തോടുകൂടി ലൈംഗിക രംഗങ്ങൾ ചിത്രീകരിക്കുന്ന ചലച്ചിത്രങ്ങളെയാണ് പൊതുവേ നീലച്ചിത്രങ്ങൾ അഥവാ അശ്ലീല ചിത്രങ്ങൾ എന്ന് വിളിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ചലച്ചിത്രങ്ങൾ രംഗത്തുവന്നതിനു പിന്നാലെ നീലച്ചിത്രങ്ങളും പുറത്തുവന്നുതുടങ്ങി. ലൈംഗികവേഴ്ചയും മറ്റ് ലൈംഗിക ക്രിയകളും നീലച്ചിത്രങ്ങളിലെ വിഷയങ്ങളാണ്. (ആംഗലേയം: Blue Film, Adults Film). ഇന്ത്യയിൽ ഇവ നിയമം മൂലം നിരോധിക്കപ്പെട്ടിരിക്കുന്നുവെങ്കിലും പല വിദേശരാജ്യങ്ങളിലും നിയമവിധേയമാണ്‌ നീലച്ചിത്ര നിര്മ്മാണം.

ആദ്യകാലത്ത് മിക്കവാറും എല്ലാ രാജ്യങ്ങളിലും തന്നെ നീലച്ചിത്ര നിർമ്മാണവും പ്രദർശനവും നിയമം മൂലം നിരോധിച്ചിരുന്നു. 1970-കളിൽ അമേരിക്കയിലും യൂറോപ്പിലും നീലച്ചിത്രങ്ങളുടെ നിരോധനം ഭാഗികമായി നീക്കി. ഇന്റർനെറ്റിന്റെ ആവിർഭാവം നീലച്ചിത്രങ്ങളുടെ വിതരണത്തിൽ കാതലായ മാറ്റങ്ങൾ വരുത്തി. 2004-ൽ റോയിട്ടർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ വ്യവസായം വർഷംതോറും 11,000 പുതിയ സിനിമകൾ നിർമ്മിക്കുന്നു.