Jump to content

ജോൺ മോണ്ടികൊർവീനൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പതിമൂന്നാം ശതകത്തിന്റെ അവസാന പാദത്തിൽ കേരളത്തിലെത്തിയ ഇറ്റാലിയൻ സഞ്ചാരിയാണ് ജോൺ മോണ്ടികൊർവീനൊ[1](ജ:1247–മ:1328) (John of Montecorvino ).ഫ്രാൻസിസ്കൻ മിഷനറിയായിരുന്ന ജോൺ ആദ്യകാലങ്ങളിലെ ഇന്ത്യയിലേയും ചൈനയിലേയും കത്തോലിക്കാ മിഷനറി സംഘങ്ങളുടെ സ്ഥാപകനും,പീക്കിങ്ങിലെ ആർച്ച് ബിഷപ്പുമായിരുന്നു .[2]

കേരളത്തിൽ

[തിരുത്തുക]

ചൈനയിലേയ്ക്കുള്ള യാത്രയ്ക്കിടയിലാണ് ഈ ഫ്രാൻസിസ്കൻ മിഷനറി കൊല്ലത്ത് ഇറങ്ങിയത്.ഒരു വർഷത്തോളം അദ്ദേഹം കേരളത്തിൽ തങ്ങുകയുണ്ടായി.കൊല്ലത്തെ സെന്റ് ജോൺസ് പള്ളിയിലാണ് അദ്ദേഹം താമസിച്ചിരുന്നത്.കേരളത്തിലെ ജനജീവിതത്തെക്കുറിച്ചും, കൃഷി, വ്യാപാരം,കാലാവസ്ഥ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം വിവരിക്കുകയുണ്ടായി.പതിമൂന്നാം നൂറ്റാണ്ടിലെ കേരളത്തെ സംബന്ധിച്ച വിവരങ്ങൾ ജോണിന്റെ സഞ്ചാര കുറിപ്പുകളിൽ നിന്നു മനസ്സിലാക്കാം.[3]

അവലംബം

[തിരുത്തുക]
  1. His name may also be spelled di Montecorvino or Monte Corvino.
  2. സഞ്ചാരികൾ കണ്ട കേരളം -കറന്റ് ബുക്ക്സ് 2007 പേജ് 116
  3. സഞ്ചാരികൾ കണ്ട കേരളം -കറന്റ് ബുക്ക്സ് 2007 പേജ് 119

അധിക വായനയ്ക്ക്

[തിരുത്തുക]