ജുബൈർ ഇബ്ൻ മുത്തിം
ജുബൈർ ഇബ്ൻ മുത്തിം | |
---|---|
جبير بن مطعم | |
ജനനം | |
മരണം | 679[1] |
കുട്ടികൾ |
|
മാതാപിതാക്ക(ൾ) |
|
ജുബൈർ ഇബ്ൻ മുത്തിം (അറബി: جبير بن مطعم), ഇസ്ലാമിക പ്രവാചകൻ മുഹമ്മദിന്റെ സഹചരനായിരുന്നു. 628-ൽ അല്ലെങ്കിൽ 629-ല് അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചതായി കരുതപ്പെടുന്നു.
ജീവിതരേഖ
[തിരുത്തുക]മക്കയിലെ ഖുറൈഷി ഗോത്രത്തിലുൾപ്പെട്ട നൗഫൽ കുലത്തിലെ അംഗമായിരുന്ന അദ്ദേഹം മുതീം ഇബ്‌നു ആദിയുടെ മകനായിരുന്നു.[2][3] അബൂബക്കർ സിദ്ദീഖിൽ നിന്ന് നേരിട്ട് ഗ്രഹിച്ചതായി അവകാശപ്പെടുന്ന വംശാവലിയെക്കുറിച്ചുള്ള അറിവിൻറെ പേരിൽ അദ്ദേഹം അക്കാലത്ത് പ്രശസ്തി നേടിയിരുന്നു.[4]
3 BH (620 CE) വരെ ജുബൈർ ഇബ്ൻ മുത്തിമും അബൂബക്കറിന്റെ മകൾ ആയിഷയുമായുള്ള വിവാഹനിശ്ചയം നടത്തിയിരുന്നു. 620 മെയ് മാസത്തിൽ അല്ലെങ്കിൽ ജൂൺ മാസത്തിൽ ഈ വിവാഹ നിശ്ചയും ഉഭയകക്ഷി സമ്മതപ്രകാരം റദ്ദാക്കപ്പെട്ടു. ആയിഷയും മുഹമ്മദുമായുള്ള വിവാഹമെന്ന ഒരു നിർദ്ദേശത്തെ അംഗീകരിക്കാൻ അബൂബക്കർ ആഗ്രഹിക്കുകയും അതേസമയം ജുബൈറിന്റെ മാതാപിതാക്കൾ ഇസ്ലാമിലേയ്ക്ക് ചേരുന്നതിനായി അദ്ദേഹത്തെ സ്വാധീനിക്കാൻ ആഗ്രഹിച്ചതുമില്ല.[5]:43[6]:129–130 622 സെപ്തംബറിൽ മുഹമ്മദിനെ വധിക്കാനുള്ള ഒരു വിജയിക്കാത്ത ഗൂഢാലോചനയിൽ പങ്കാളിയായിരുന്നു ജുബൈർ ഇബ്ൻ മുത്തിം.[7]:221
ഉഹ്ദ് യുദ്ധത്തിൽ ജുബൈറിന്റെ അമ്മാവനെ ബദറിൽ വച്ച് വധിച്ചതിനുള്ള പ്രതികാരമായി ഹംസ ഇബ്‌നു അബ്ദുൽ മുത്തലിബിനെ വധിക്കുകയെന്ന ലക്ഷ്യത്തോടെ അദ്ദേഹം തന്റെ അടിമകളിൽ ഒരാളായ വഹ്ഷി ഇബ്നു ഹർബിന് കൈക്കൂലി നൽകിയതായി പറയപ്പെടുന്നു.[8]:371 ഹുദൈബിയ ഉടമ്പടിക്കും (628) മക്കയുടെ കീഴടക്കലിനും (630) ഇടയിലുള്ള കാലഘട്ടത്തിൽ അദ്ദേഹം ഇസ്ലാം മതം സ്വീകരിക്കുകയും പിന്നീട് മദീന നഗരിയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.[9]:102
അദ്ദേഹത്തിൻറെ രണ്ട് ആൺമക്കളിൽ ഒരാളായ, നാഫി,[10] "പാരമ്പര്യവുമായി ബന്ധപ്പെടുത്തുന്നതിൽ സമർത്ഥൻ"[11]:112 എന്ന് വിശേഷിപ്പിക്കപ്പെടുന്നതോടൊപ്പം മുഹമ്മദ് അദ്ദേഹത്തെ "ഖുറൈഷികളിൽ ഏറ്റവും പണ്ഡിതനായിരുന്നു" എന്ന് വാഴ്ത്തിയതായും പറയപ്പെടുന്നു.[12]:58 എന്നിരുന്നാലും, മക്കളിൽ ഒരാളുടെ കുന്യ അബ്ദുള്ള[13]:291എന്ന പേരിലെ കുന്യ എന്ന പദം അബ്ദുല്ല എന്ന് പേരുള്ള മറ്റൊരു മകൻറെകൂടി അസ്തിത്വത്തെ സൂചിപ്പിക്കുന്നതാണ്.
അവലംബം
[തിരുത്തുക]- ↑ Narrators
- ↑ Muhammad ibn Ishaq. Sirat Rasul Allah. Translated by Alfred Guillaume (1955). The Life of Muhammad. Oxford: Oxford University Press.
- ↑ Muhammad ibn Saad. Kitab al-Tabaqat al-Kabir Volume 8. Translated by Aisha Bewley (1995). The Women of Madina. London: Ta-Ha Publishers.

- ↑ Muhammad ibn Jarir al-Tabari. Tarikh al-Rusul wa'l-Muluk. Translated by Ismail K. Poonawala (1990). Volume 9: The Last Years of the Prophet. Albany: State University of New York Press.
- ↑ Muhammad ibn Ishaq. Sirat Rasul Allah. Translated by Alfred Guillaume (1955). The Life of Muhammad. Oxford: Oxford University Press.
- ↑ Muhammad ibn Ishaq. Sirat Rasul Allah. Translated by Alfred Guillaume (1955). The Life of Muhammad. Oxford: Oxford University Press.
- ↑ Muhammad ibn Jarir al-Tabari. Tarikh al-Rusul wa'l-Muluk. Translated by E. Landau-Tasseron (1998). Volume 39: Biographies of the Prophet's Companions and Their Successors. Albany: State University of New York Press.
- ↑ "Rijal: narrators of the Muwatta of Imam Muhammad". www.bogvaerker.dk. Retrieved 2020-07-20.