Jump to content

ചെന്നിക്കുത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊടിഞ്ഞി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൊടിഞ്ഞി (വിവക്ഷകൾ) എന്ന താൾ കാണുക. കൊടിഞ്ഞി (വിവക്ഷകൾ)
ചെന്നിക്കുത്ത്
സ്പെഷ്യാലിറ്റിന്യൂറോളജി Edit this on Wikidata

വളരെ ശക്തവും നെറ്റിയുടെ ഇരുവശങ്ങളിലും മാറിമാറി ഉണ്ടാകുന്നതുമായ ഒരു തരം തലവേദനയെയാണ്‌ ചെന്നിക്കുത്ത് അഥവാ കൊടിഞ്ഞി അഥവാ മൈഗ്രേൻ എന്ന പേരിൽ അറിയപ്പെടുന്നത്[1]. രോഗിയെ നിരന്തരം അസ്വസ്ഥമാക്കുന്ന ഒരു രോഗാവസ്ഥയുമാണിത്. വെളിച്ചത്തോടുള്ള അസഹ്യത, ഉയർന്ന ശബ്ദം കേൾക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട്, ഛർദ്ദി, വിവിധനിറങ്ങൾ കണ്ണിനുമുൻപിൽ മിന്നിമറയുക എന്നിവയാണ് ഇതിന് അനുഭവപ്പെടുന്ന പ്രധാന ബുദ്ധിമുട്ടുകൾ[1]. ചെന്നിക്കുത്ത് വിഭാഗത്തിൽ‌ പെടുന്ന തലവേദന രോഗികളിൽ ഒരു പ്രത്യേക കാലയളവിൽ ആവർത്തിച്ചു വരികയും ചെയ്യുന്നു..ശക്തമായ തലവേദന ഉണ്ടടെന്കകിൽ വേഗത്തിൽ ആശുപത്രിയിൽ പോകേണ്ടതാണ്. എല്ലാ തലവേദനയും ചെന്നിക്കുത്ത് ആകണമെന്നില്ല.

രോഗകാരണം

[തിരുത്തുക]

വൈദ്യശാസ്ത്രത്തിന്‌ ഇതുവരേയും വ്യക്തമായി കണ്ടുപിടിയ്ക്കാൻ കഴിയാത്തതാണ്‌ ഈ രോഗത്തിന്റെ കാരണങ്ങൾ. എങ്കിലും രക്തത്തിലെ ചില ഹിസ്റ്റമിനുകളുടെ സാന്നിധ്യം രോഗകാരണമായി കരുതപ്പെടുന്നു. കൂടാതെ ശരിയായ രക്തചംക്രമണത്തിന്റെ അഭാവത്താൽ, തലച്ചോറിലെ ആന്തരീക പ്രക്രിയകളിൽ സംഭവിക്കുന്ന ക്രമമല്ലാത്ത വ്യതിയാനങ്ങളും അമിതമായ ഉത്കണ്ഠയും ചെന്നിക്കുത്തിന്റെ കാരണമായി കണക്കാക്കപ്പെടുന്നു. ഉറക്കക്കുറവ് അഥവാ ഉറക്കം മുറിയുക, ടെൻഷൻ, ശരീരത്തിലെ ജലാംശം നഷ്ടപ്പെടുക എന്നിവ പ്രധാനകാരണങ്ങളാണ്.

ശ്രദ്ധിക്കേണ്ടവ

[തിരുത്തുക]
  • തലവേദനയുള്ളപ്പോൾ തണുത്ത വെള്ളത്താൽ തലകഴുകുക.
  • കൊടിഞ്ഞി ആരംഭിച്ചുകഴിഞ്ഞാൽ അത് ശമിക്കുന്നതുവരെ കഴിവതും കട്ടിയുള്ള ആഹാരം ഒഴിവാക്കുക.
  • വേദനയുള്ള സന്ദർഭങ്ങളിൽ വെളിച്ചം കുറവുള്ള മുറികളിൽ വിശ്രമിക്കാൻ ശ്രദ്ധിക്കുക.
  • മദ്യപാനം, പുകവലി, ചായ, കാപ്പി, തണുത്ത പാനീയങ്ങൾ എന്നിങ്ങനെയുള്ള ശരീരത്തെ ഉദ്ധീപിപ്പിക്കുന്ന തരത്തിലുള്ളത് കഴിവതും ഒഴിവാക്കുക.
  • തലവേദന വന്നാൽ പിത്തരസം തികട്ടി വരുകയും അത് ഛർദ്ദിച്ചു കളഞ്ഞാൽ ആശ്വാസം കിട്ടുകയും ചെയ്യും അതിന് ശേഷം മാത്രമേ ഭക്ഷണം കഴിക്കാവു അല്ലെങ്കിൽ തലവേദന മണിക്കൂറുകളോളം നിലനിൽക്കും.
  • മാംസം, മത്സ്യം, മുട്ട, തൈര്‌, ഐസ്ക്രീം, ടിന്നിലടച്ച ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കേണ്ടതാണ്‌.
  • തലവേദന കൂടുതലുള്ളപ്പോൾ മല്ലിയില അരച്ച് തണുത്തവെള്ളത്തിൽ കലർത്തി നെറ്റിയിൽ പുരട്ടുന്നത് അല്പം ശമനം ലഭിക്കും.
  • സാധാരണ തലവേദനസംഹാരികൾ, ബാം എന്നിവയുടെ ഉപയോഗം തലവേദന വർദ്ധിപ്പിക്കാറുള്ളതിനാൽ ഉപയോഗിക്കാതിരിക്കുന്നതാണ്‌ നല്ലത്.
  • ബ്രഹ്മിയുടെ നീര്‌ അഞ്ച് മില്ലീലിറ്റർ വീതം പതിവായി രാത്രിയിൽ കഴിക്കുക.
  • തലവേദനയുടെ കൂടെ ഛർദ്ദികൂടിയുണ്ടെങ്കിൽ, അരസ്പൂൺ ജീരകം, ചെറിയ കഷ്ണം ചുക്ക് എന്നിവ നേർപ്പിച്ച പാലിൽ തിളപ്പിച്ചത് തണുത്തശേഷം കഴിക്കുക.

ചികിത്സ

[തിരുത്തുക]

മരുന്നുകൊണ്ട് പൂർണ്ണമായും മാറ്റാൻ കഴിയാത്ത ഒരു രോഗമാണ്‌ മൈഗ്രേൻ അഥവാ ചെന്നിക്കുത്ത്. രോഗിയുടെ ശാരീരികവും മാനസികവുമായ പ്രത്യേകതകൾക്കനുസരിച്ച് കുറച്ചുകാലം മരുന്നുകൾ കഴിക്കുന്നത് രോഗം വീണ്ടും വരുന്നത് കുറയ്ക്കാൻ സഹായിക്കും. ചില റിലാക്സേഷൻ രീതികളും ജലചികിത്സയും ഈ രോഗത്തിന്‌ ആശ്വാസം ലഭിക്കുന്ന ചികിത്സാരീതികളാണ്‌. ദോഷകരമായ ചികിത്സാരീതികളെ ആരോഗ്യകരമായി സമന്വയിപ്പിച്ച് നൽകുന്ന ഹോളിസ്റ്റിക് ചികിത്സ വഴി 90% രോഗികൾക്ക് മുക്തിനേടാൻ കഴിയും[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 മാതൃഭൂമി വാരാന്തപ്പതിപ്പ്. ഡോ. മനുകുമാർ ചെമ്പന്തൊട്ടിയുടെ ലേഖനം 2007 നവംബർ 11 ഞായറാഴ്ച. പുറം 4.