ഗബ്രിയേൽ
ഗബ്രിയേൽ (ഹീബ്രു: גַּבְרִיאֵל,അറബിക്: جبريل, ജിബ്‌രീൽ or جبرائيل Jibrail; Gaḇrîʼēl; ലാറ്റിൻ: Gabrielus; ഗ്രീക്ക്: Γαβριήλ, Gabriēl; അറമായിക്: Gabri-el, "strong man of God"[1])) ജൂതമതം, ക്രിസ്തുമതം, ഇസ്‌ലാം തുടങ്ങിയ സെമിറ്റിക് മതങ്ങളിൽ പരാമർശിക്കപ്പെടുന്നതും ദൈവത്തിൽ നിന്നുള്ള ഒരു സന്ദേശവാഹകനെന്ന് വിശേഷിപ്പിക്കപ്പെടുന്നതുമായ മാലാഖ (അറബിക്: ملك, മലക്ക്)യാണ് ഗബ്രിയേൽ. ബൈബിളിലെ ലൂക്കോസിന്റെ സുവിശേഷത്തിലും ഖുർആനിലെ സൂറത്തുൽ മർയമിലും ഗബ്രിയേൽ മാലാഖ സ്നാപക യോഹന്നാൻ , [യേശു] എന്നിയരുടെ ജനനം പ്രവചിച്ചുകോണ്ട് സന്ദേശം അറിയിക്കുന്നതു കാണാം. വിശ്വസിക്കുന്നു. ഖുർആനിൽ ഈ മാലാഖയെ ഉദ്ദേശിച്ച് 'പരിശുദ്ധാത്മാവ്'(الروح القدس, റൂഹുൽ ഖുദ്സ്) എന്ന് വിളിച്ചിട്ടുണ്ട്.
യഹൂദ ലേഖനങ്ങളിൽ
[തിരുത്തുക]ഹീബ്രു ബൈബിളിൽ
[തിരുത്തുക]ഗബ്രയേൽ ദാനിയേലിന്റെ പുസ്തകത്തിലാണ്ആദ്യം പ്രത്യക്ഷപ്പെടുന്നത്. ബാബിലോണിയായിലെ നബുക്കഡ്നസറിന്റെ ആകമണ കാലത്ത് ദാനിയേൽ പ്രവാചകന് ചില ദിവ്യവചനങ്ങളുടെ അർത്ഥം വിശദീകരിക്കൻ ഗബ്രായേൽ മനുഷ്യ രൂപത്തിൽ വന്നതായി പറയുന്നു.
- (15).എന്നാൽ ദാനീയേലെന്ന ഞാൻ ഈ ദർശനം കണ്ടിട്ടു അർത്ഥം ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പുരുഷരൂപം എന്റെ മുമ്പിൽ നിലക്കുന്നതു കണ്ടു.(16).ഗബ്രീയേലേ, ഇവന്നു ഈ ദർശനം ഗ്രഹിപ്പിച്ചുകൊടുക്ക എന്നു ഊലായിതീരത്തുനിന്നു വിളിച്ചുപറയുന്ന ഒരു മനഷ്യന്റെ ശബ്ദം ഞാൻ കേട്ടു.(17).അപ്പോൾ ഞാൻ നിന്നെടത്തു അവൻ അടുത്തുവന്നു; അവൻ വന്നപ്പോൾ ഞാൻ ഭയപ്പെട്ടു സാഷ്ടാംഗം വീണു; എന്നാൽ അവൻ എന്നോടു: മനുഷ്യപുത്രാ, ഗ്രഹിച്ചുകൊൾക; ഈ ദർശനം അന്ത്യകാലത്തേക്കുള്ളതാകുന്നു എന്നു പറഞ്ഞു. (18).അവൻ എന്നോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ബോധംകെട്ടു നിലത്തു കവിണ്ണു വീണു; അവൻ എന്നെ തൊട്ടു എഴുന്നേല്പിച്ചു നിർത്തി. (19).പിന്നെ അവൻ പറഞ്ഞതു: കോപത്തിന്റെ അന്ത്യകാലത്തിങ്കൽ സംഭവിപ്പാനിരിക്കുന്നതു ഞാൻ നിന്നെ ഗ്രഹിപ്പിക്കും; അതു അന്ത്യകാലത്തേക്കുള്ളതല്ലോ (ദാനിയേൽ 8:15-19)[2]
തുടർന്ന് 9-ആം അദ്ധ്യായത്തിലും ഗബ്രിയേലിന്റെ പരാമർശം കാണുന്നു.
- (20). ഇങ്ങനെ ഞാൻ പ്രാർത്ഥിക്കയും എന്റെ പാപവും എന്റെ ജനമായ യിസ്രായേലിന്റെ പാപവും ഏറ്റുപറകയും എന്റെ ദൈവത്തിന്റെ വിശുദ്ധപർവ്വതത്തിന്നു വേണ്ടി എന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ അപേക്ഷ കഴിക്കയും ചെയ്തുകൊണ്ടിരിക്കുമ്പോൾ, (21). ഞാൻ എന്റെ പ്രാർത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ, ആദിയിങ്കൽ ഞാൻ അത്യന്തം ക്ഷീണിച്ചിരുന്ന സമയം ദർശനത്തിൽ കണ്ട ഗബ്രീയേൽ എന്ന പുരുഷൻ ഏകദേശം സന്ധ്യായാഗത്തിന്റെ നേരത്തു എന്നോടു അടുത്തുവന്നു. (22).അവൻ വന്നു എന്നോടു പറഞ്ഞതെന്തെന്നാൽ: ദാനീയേലേ, നിനക്കു ബുദ്ധി ഉപദേശിച്ചുതരേണ്ടതിന്നു ഞാൻ ഇപ്പോൾ വന്നിരിക്കുന്നു.(ദാനിയേൽ 9:20-22)[3]
ക്രിസ്ത്യൻ പുസ്തകങ്ങൾ
[തിരുത്തുക]ക്രിസ്തുമത വിശ്വാസപ്രകാരം ഗബ്രയേൽ ഉന്നതരായ മാലാഖമാരുടെ(Archangels) കൂട്ടത്തിലാണ്.
പുതിയ നിയമത്തിൽ
[തിരുത്തുക]സ്നാപക യോഹന്നനിന്റെ ജനനം പ്രവചിച്ചുകൊണ്ട് ലൂക്കോസ് എഴുതിയ സുവിശേഷത്തിൽ ഗബ്രിയേലിനെക്കുറിച്ച പരാമർശം കാണുക:
- (11).അപ്പോൾ കർത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലത്തു ഭാഗത്തു നിൽക്കുന്നവനായിട്ടു അവന്നു പ്രത്യക്ഷനായി. (12). സെഖര്യാവു അവനെ കണ്ടു ഭ്രമിച്ചു ഭയപരവശനായി. (13). ദൂതൻ അവനോടു പറഞ്ഞതു: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർത്ഥനെക്കു ഉത്തരമായി: നിന്റെ ഭാര്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാൻ എന്നു പേർ ഇടേണം. (14).നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനത്തിങ്കൽ പലരും സന്തോഷിക്കും. (15). അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും. (16). അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും. (17). അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.(18). സെഖര്യാവു ദൂതനോടു; ഇതു ഞാൻ എന്തൊന്നിനാൽ അറിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു. (19)ദൂതൻ അവനോടു: ഞാൻ ദൈവസന്നിധിയിൽ നിലക്കുന്ന ഗബ്രിയേൽ ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വർത്തമാനം നിന്നോടു അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു. (20). തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുംവരെ നീ സംസാരിപ്പാൻ കഴിയാതെ മൌനമായിരിക്കും എന്നു ഉത്തരം പറഞ്ഞു. (ലൂക്കോസ്1:11-20 [4])
തുടർന്ന് ഇതേ സുവുശേഷത്തിൽ തന്നെ യേശുവിന്റെ ജനനം പ്രവചിച്ചുകൊണ്ട് മറിയത്തിന്റെയടുക്കൽ ഗബ്രിയേൽ പ്രത്യക്ഷപ്പെടുന്നത് വിവരിക്കുന്നു.
- (26)ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ, (27)ദാവീദ് ഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു. (28)ദൂതൻ അവളുടെ അടുക്കൽ അകത്തു ചെന്നു: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവു നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു. (29)അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇതു എന്തൊരു വന്ദനം എന്നു വിചാരിച്ചു. (30)ദൂതൻ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു. (31)നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം. (32)അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും (33)അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു. (34)മറിയ ദൂതനോടു: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു. (35)അതിന്നു ദൂതൻ : പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. (36)നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർദ്ധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്കു ഇതു ആറാം മാസം. (37)ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു.(ലൂക്കോസ്1:26-37[5])
പോപ് St.ഗ്രിഗറി ഗബ്രിയേലിനെപ്പറ്റി
[തിരുത്തുക]മറ്റെല്ലാ മാലാഖമാരേയും ഒഴിവാക്കി ഉന്നതനായ ഗബ്രയേലിനെ തന്നെ മറിയമിന്റെ അടുക്കൽ ദൂതനായി അയച്ചു.എല്ലാ കാലത്തേയും ഉന്നതമായ അറിയിപ്പിന് ഏറ്റവും ഉന്നതനായ മാലാഖയെത്തന്നെ അയക്കേണ്ടതുണ്ട്....[6]
ഗബ്രിയേലിന്റെ കാഹള വിളി
[തിരുത്തുക]ചില ക്രൈസ്തവ വിശ്വാസികൾ ലോകാവസാനവും പൊതുഉയിർത്തെഴുന്നേല്പ്പും സംഭവിക്കാൻ പോകുന്നത് ഗബ്രിയേലിന്റെ കുഴൽവിളി നടക്കുമ്പോഴാണെന്ന് വിശ്വസിക്കുന്നു,എന്നാൽ ഇതിന് ഹീബ്രു ബൈബിളിലോ പുതിയനിയമത്തിലോ തെളിവുകളില്ല[7]
ഇസ്ലാമിക വിശ്വാസ പ്രകാരം, ഖുർആനിൽ പേര് പരാമർശിച്ചിട്ടില്ലെങ്കിലും, ഗബ്രിയേലിനു പകരം ഇസ്റാഫീൽ (റഫേൽ മാലാഖ) ആണ് കുഴൽ വിളി നടത്തുന്നത് [8]. ഒരുപാട് ഹദീസുകളിൽ(നബിവചനം) ഇതു കാണാം[9].
തിരുനാൾ
[തിരുത്തുക]വിശുദ്ധ ഗബ്രിയേലിന്റെ തിരുനാൾ ആദ്യമായി 1921 മാർച്ച് 24-ന് നടത്തി,എന്നാൽ 1969-ൽ ഇത് വിശുദ്ധ റാഫേലിന്റേയും മിഖായേലിന്റേയും തിരുനാളുകളോട് സമന്വയിപ്പിച്ച് മാർച്ച് 29-നാക്കി നിശ്ചയിച്ചു.എന്നിരുന്നാലും വിവിധ സഭകൾ വ്യത്യസ്ത്ഥ ദിവസങ്ങളിലാണ് ഈ തിരുനാൾ നടത്തുന്നത്.
ലാറ്റർ-ഡേ വിശുദ്ധർ
[തിരുത്തുക]എൽ.ഡി.എസ്.ചർച്ചുപോലുള്ള കൈസ്തവ വിഭാഗങ്ങൾ നോഹയെ ഗബ്രിയേലിന്റെ അവതാരമായിക്കാണുന്നു[10].
ഇസ്‌ലാമിക വീക്ഷണം
[തിരുത്തുക]ഇസ്‌ലാമിൽ, ജിബ്‌രീൽ, ജിബ്‌രായീൽ(جبريل, جبرائيل) എന്നിങ്ങനെ അറിയപ്പെടുന്നു. പ്രവാചകൻ മുഹമ്മദിന് ദൈവത്തിൽ നിന്ന് ഖുർആൻ അവതരിച്ചത് ഗബ്രിയേൽ മുഖേനയാണെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു. ഖുർആൻ ഗബ്രയേലിനെ പരിശുദ്ധാത്മാവ്(റൂഹുൽ ഖുദ്സ്, الروح القدس) എന്നു വിശേഷിപ്പിച്ചിരിക്കുന്നു. എല്ലാ പ്രവാചകന്മാർക്കും നൽകുന്ന ബഹുമാനം മുസ്ലിംകൾ ഗബ്രയേലിനും നൽകുന്നു.അദ്ദേഹത്തിന്റെ നാമം പറയുകയോ കേൾക്കുകയോ ചെയ്താൽ അദ്ദേഹത്തിന്റെ മേൽ ദൈവത്തിന്റെ സമാധാനം ഉണ്ടാകട്ടെ എന്നു പറയാൻ മുസ്ലിംകൾ കല്പ്പിക്കപ്പെട്ടിരിക്കുന്നു. ഗബ്രിയേലിന്റെ പ്രഥമ ഉത്തരവാദിത്തം പ്രവാചകന്മാർക്ക് സന്ദേശങ്ങൾ എത്തിച്ചുകൊടുക്കുക എന്നതാണ്.
ഖുർആനിൽ
[തിരുത്തുക]ജിബ്‌രീലിന്റെ ശത്രുക്കൾ അല്ലാഹുവിന്റേയും ശത്രുവാണെന്ന് ഖുർആൻ പറയുന്നു: ( നബിയേ, ) പറയുക: ( ഖുർആൻ എത്തിച്ചുതരുന്ന ) ജിബ്‌രീൽ എന്ന മലക്കിനോടാണ് ആർക്കെങ്കിലും ശത്രുതയെങ്കിൽ അദ്ദേഹമത് നിൻറെ മനസ്സിൽ അവതരിപ്പിച്ചത് അല്ലാഹുവിൻറെഉത്തരവനുസരിച്ച് മാത്രമാണ്. മുൻവേദങ്ങളെ ശരിവെച്ചുകൊണ്ടുള്ളതും, വിശ്വാസികൾക്ക് വഴി കാട്ടുന്നതും, സന്തോഷവാർത്ത നൽകുന്നതുമായിട്ടാണ് ( അത് അവതരിച്ചിട്ടുള്ളത് ). ആർക്കെങ്കിലും അല്ലാഹുവോടും അവൻറെമലക്കുകളോടും അവൻറെദൂതൻമാരോടും ജിബ്‌രീലിനോടും മീകാഈലിനോടുമെല്ലാം ശത്രുതയാണെങ്കിൽ ആ നിഷേധികളുടെ ശത്രുതന്നെയാകുന്നു അല്ലാഹു.(ഖുർആൻ2:97-98[11])
യേശുവിന്റെ ജനനം പ്രവചിച്ചുകൊണ്ട് മറിയത്തിന്റെയടുക്കൽ ഗബ്രിയേൽ പ്രത്യക്ഷപ്പെടുന്നത് ഖുർആൻ വിവരിക്കുന്നതെങ്ങിനെയെന്ന് കാണുക:
- (16)വേദഗ്രന്ഥത്തിൽ മർയമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. അവൾ തൻറെ വീട്ടുകാരിൽ നിന്നകന്ന് കിഴക്ക് ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക് മാറിത്താമസിച്ച സന്ദർഭം. (17)എന്നിട്ട് അവർ കാണാതിരിക്കാൻ അവൾ ഒരു മറയുണ്ടാക്കി. അപ്പോൾ നമ്മുടെ ആത്മാവിനെ ( ജിബ്‌രീലിനെ ) നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പിൽ തികഞ്ഞ മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ടു. (18)അവൾ പറഞ്ഞു: തീർച്ചയായും നിന്നിൽ നിന്ന് ഞാൻ പരമകാരുണികനിൽ ശരണം പ്രാപിക്കുന്നു. നീ ധർമ്മനിഷ്ഠയുള്ളവനാണെങ്കിൽ ( എന്നെ വിട്ട് മാറിപ്പോകൂ. )(19) അദ്ദേഹം ( ജിബ്‌രീൽ ) പറഞ്ഞു: പരിശുദ്ധനായ ഒരു ആൺകുട്ടിയെ നിനക്ക് ദാനം ചെയ്യുന്നതിന് വേണ്ടി നിൻറെ രക്ഷിതാവ് അയച്ച ദൂതൻ മാത്രമാകുന്നു ഞാൻ. (20)അവൾ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആൺകുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പർശിച്ചിട്ടില്ല. ഞാൻ ഒരു ദുർനടപടിക്കാരിയായിട്ടുമില്ല. (21)അദ്ദേഹം പറഞ്ഞു: ( കാര്യം ) അങ്ങനെതന്നെയാകുന്നു. അത് തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന് നിൻറെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു. അവനെ ( ആ കുട്ടിയെ ) മനുഷ്യർക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യവും ആക്കാനും ( നാം ഉദ്ദേശിക്കുന്നു. ) അത് തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു. (22)അങ്ങനെ അവനെ ഗർഭം ധരിക്കുകയും, എന്നിട്ട് അതുമായി അവൾ അകലെ ഒരു സ്ഥലത്ത് മാറിത്താമസിക്കുകയും ചെയ്തു.(ഖുർആൻ 19:16-22[12])
ജിബ്‌രീലും പ്രവാചകനും
[തിരുത്തുക]പ്രവാചകൻ മുഹമ്മദ് ഗബ്രിയേൽ മാലാഖയെ ആദ്യമായി കണ്ടത് മക്കക്കടുത്തുള്ള ഹിറാഗുഹയിൽ വച്ചാണ്.പ്രവാചകൻ ജിബരീലിനെ കണ്ടതായുള്ള ഒരുപാട് ഹദീഥുകൾ ഉണ്ട്. ഇമാം ബുഖാരി ഉദ്ധരിക്കുന്നു:
- ഇബ്നു അബ്ബാസിൽ നിന്നും നിവേദനം: തിരുമേനി(മുഹമ്മദ്) മനുഷ്യരിൽ ഏറ്റവും ധർമിഷ്ടനായിരുന്നു. ജിബ്‌രീൽ പ്രവാചകനെ സന്ദർശിക്കാറുള്ള റമദാൻ മാസത്തിലാണ് അവിടുന്ന് ഏറ്റവുമധികം ഉദാരനാവുക. ജിബ്‌രീൽ റമദാനിലെ എല്ലാ രാത്രിയിലും തിരുമേനിയെ വന്നുകണ്ട് ഖുർആൻ പഠിപ്പിക്കാറുണ്ട്. അന്നാളുകളിൽ അല്ലാഹുവിന്റെ ദൂതൻ ഇടതടവില്ലാതെ അടിച്ചുവീശുന്ന കാറ്റിനേക്കാൾ ദാനശീലനായിരിക്കും.(ബുഖാരി 1.1.5 [13])
ആകാശാരോഹണം
[തിരുത്തുക]പ്രവാചകൻ മുഹമ്മദിനെ ഗബ്രിയേൽ മാലാഖ ആദ്യം ജറുസലേമിലേക്കും പിന്നീട് അവിടെനിന്ന് ആകാശലോകത്തേയ്ക്കും കൊണ്ടുപോവുകയും ആകശലോകത്തുവച്ച് മുസ്ലിംകൾക്ക് നമസ്കാരം എന്ന ആരധന നൽകപ്പെട്ടതായും ഹദീസുകളിൽ കാണാം (ബുഖാരി 8:345 [14]).
വിധിനിർണയ രാവ്
[തിരുത്തുക]ഹിറാഗുഹയിൽ വച്ച് പ്രവാചകൻ മുഹമ്മദിന് ഖുർആനിന്റെ ആദ്യവചനങ്ങൾ അവതരിച്ചതും വിധിനിർണയ രാവ് (ലൈലത്തുൽ ഖദ്‌ർ لیلة القدر)എന്നു വിളിക്കപ്പെടുന്നതുമായ റമദാൻ മാസത്തിലെ ഒരു രാത്രിയിൽ ഗബ്രിയേൽ മാലാഖ ഒരു വലിയ സംഘം മാലാഖമാരോടൊപ്പം ഭൂമിയിലെക്കിറങ്ങി വരുമെന്ന് ഖുർആൻ പറയുന്നു:
- (1) തീർച്ചയായും നാം ഇതിനെ ( ഖുർആനിനെ ) നിർണയത്തിൻറെ രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു.(2) നിർണയത്തിൻറെ രാത്രി എന്നാൽ എന്താണെന്ന് നിനക്കറിയാമോ? (3) നിർണയത്തിൻറെ രാത്രി ആയിരം മാസത്തെക്കാൾ ഉത്തമമാകുന്നു. (4)മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിൻറെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയിൽ ഇറങ്ങി വരുന്നു. (5)പ്രഭാതോദയം വരെ അത് സമാധാനമത്രെ.ഖുർആൻ 97:1-5[15])
ഈ അദ്ധ്യായത്തിൽ പരാമർശിച്ചിട്ടുള്ള ആത്മാവ്(الروحا) ഗബ്രിയേലാണെന്നത് ഇസ്ലാമിക പണ്ഡിതന്മാർ പൊതുവെ അംഗീകരിക്കുന്നു.[16]
കല,മാധ്യമം
[തിരുത്തുക]ഗബ്രിയേലിനെ ആസ്പദമാക്കി ഒരുപാട് വിശ്വപ്രസിദ്ധങ്ങളായ പെയിന്റിങ്ങുകൾ ഉണ്ട്.നിരവധി സിനിമകൾ അദ്ദേഹത്തെ കേന്ദ്രകഥാപാത്രമാക്കി നിർമ്മിച്ചിട്ടുണ്ട്. ദ പ്രോഫസി, 2007-ൽ നിർമ്മിച്ച ഓസ്ട്രേലിയൻ സിനിമയായ ഗബ്രിയേൽ, അതേ വർഷം തന്നെ അമേരിക്കയിൽ നിർമ്മിച്ച സാൽവേഷൻ എന്നിവ ഉദാഹരണം[17]. 2010-ൽ പുറത്തിറങ്ങിയ ലീജിയൺ എന്നാ സിനിമയും ഗബ്രിയേലിനെ ആസ്പദമാക്കിയുള്ളതാണ്.
ഇതും കൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Butler, Trent C. Editor, Holman Bible Dictionary, Broadman & Holman, 1991, entry Gabriel
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-07-06. Retrieved 2009-09-26.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-07-08. Retrieved 2009-09-26.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-14. Retrieved 2009-09-26.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-14. Retrieved 2009-09-26.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-07-04. Retrieved 2009-09-26.
- ↑ The angel is unnamed in Paul's description of the rising of the dead in 1 Thessalonians 4:13, which mentions the shout of an angel and the trumpet of God; nor is the angel named in other passages of the raising of the dead, such as Matthew 24:31 (angels' trumpet blast), John 5:25–29 (the voice of the Son of God); 1 Corinthians (a trumpet will sound); Revelation 8–11 (trumpets of seven angels).
- ↑ http://www.fromoldbooks.org/Wood-NuttallEncyclopaedia/i/israfeel.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-06-16. Retrieved 2009-09-26.
- ↑ History of the Church of Jesus Christ of Latter-day Saints. Salt Lake City: Deseret News, 1902. v. 3 p. 386.
- ↑ http://www.quranmalayalam.com/quran/uni/u2.html
- ↑ http://www.quranmalayalam.com/quran/uni/u19.html
- ↑ http://www.quranmalayalam.com/hadees/hadees1.htm#1
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-20. Retrieved 2009-09-26.
- ↑ http://www.quranmalayalam.com/quran/uni/u97.html
- ↑ Therein descend the angels and the Rooh (Jibreel) by their Lord's permission with all decrees. (All that night) there is peace, until the appearance of dawn." http://islamworld.net/resources/cache/283 Archived 2010-06-12 at the Wayback Machine.
- ↑ "The Salt Lake Tribune" (USA) 8 January 2008, pg. E1-E2, by Brandon Griggs, "Woman of Steel"