Jump to content

ഔഷധസസ്യങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്ലോ മരങ്ങളുടെ പട്ടയിൽ നിന്ന് സാലിസിലിക് ആസിഡ്, (സജീവ മെറ്റാബോലൈറ്റ് ആസ്പിരിൻ) അടങ്ങിയിരിക്കുന്നു, വേദനയും പനി കുറയ്ക്കാൻ സഹസ്രാബ്ദങ്ങളായി ഇത് ഉപയോഗിക്കപ്പെടുന്നു..[1]
Medicinal plants

ഔഷധ സസ്യങ്ങൾ മെഡിസിനൽ ഹെർബ്സ്) ചരിത്രാതീത കാലം മുതൽ പരമ്പരാഗത വൈദ്യത്തിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സസ്യഭുക്കുകളായ സസ്തനികൾക്ക് പ്രാണികൾ, പൂപ്പൽ, രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ വേണ്ടി സസ്യങ്ങൾ നൂറുകണക്കിന് രാസ സംയുക്തങ്ങൾ നിർമ്മിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജൈവ പ്രവർത്തനങ്ങളുള്ള നിരവധി ഫൈറ്റോകെമിക്കലുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും ഒരൊറ്റ സസ്യത്തിൽ തന്നെ വളരെയധികം വൈവിധ്യമാർന്ന ഫൈറ്റോകെമിക്കൽസ് അടങ്ങിയിരിക്കുന്നതിനാൽ മുഴുവൻ സസ്യങ്ങളെയും ഔഷധമായി ഉപയോഗിക്കുന്നത് അനിവാര്യമല്ല. കൂടാതെ, ഔഷധ ശേഷിയുള്ള ധാരാളം സസ്യങ്ങളുടെ ഫൈറ്റോകെമിക്കൽ ഉള്ളടക്കവും ഫാർമക്കോളജിക്കൽ പ്രവർത്തനങ്ങളുടെയും ഫലപ്രാപ്തിയും സുരക്ഷിതത്വവും നിർവചിക്കാൻ കർശനമായ ശാസ്ത്രീയ ഗവേഷണം നടത്തിവരുന്നു.[2]1999 മുതൽ 2012 വരെ അമേരിക്കയിൽ, പുതിയ ഡ്രഗ് സ്റ്റാറ്റസിനുവേണ്ടി നൂറുകണക്കിന് അപേക്ഷകൾ ലഭിച്ചെങ്കിലും രണ്ട് ബൊട്ടാണിക്കൽ ഡ്രഗ് സ്ഥാനാർത്ഥികൾക്ക് മാത്രമേ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരമുള്ള ഔഷധ മൂല്യത്തിന് മതിയായ തെളിവുകൾ നൽകാൻ കഴിഞ്ഞുള്ളൂ. [2]

സുമേറിയൻ നാഗരികതയിൽ സസ്യങ്ങളെക്കുറിച്ചുള്ള ആദ്യകാല ചരിത്രരേഖകൾ കാണാം. നൂറുകണക്കിന് ഔഷധ സസ്യങ്ങളിൽ ഒപിയത്തെ (Opium) മാത്രം കളിമൺ ഗുളികകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പുരാതന ഈജിപ്തിലെ എബേർസ് പാപ്പിറസിൽ 850 സസ്യഔഷധങ്ങളെക്കുറിച്ച് വിവരിക്കുന്നു. ഡി മെറ്റീരിയാ മെഡിക്കയിലെ 600 ഔഷധ സസ്യങ്ങളെ ഉപയോഗിച്ചുള്ള മരുന്നുകൾക്കായി ആയിരത്തിലധികം കുറിപ്പുകൾ ഡയസ്ക്കോറിഡ്സ് രേഖപ്പെടുത്തുന്നു. ഇത്1500 വർഷത്തോളം പഴക്കമുള്ള ഫാർമക്കോപ്പിയയ്ക്ക് അടിത്തറ ഉണ്ടാക്കുന്നു. ഔഷധ ഗവേഷണത്തിൽ പ്രകൃതിയിൽ ഫാർമക്കോളജിക്കൽപരമായി സജീവമായ പദാർത്ഥങ്ങളെ അന്വേഷിക്കുന്നതിനായി എത്നോബോട്ടണി ഉപയോഗിക്കുന്നു.കൂടാതെ ഈ രീതിയിൽ നൂറുകണക്കിന് ഉപയോഗപ്രദമായ സംയുക്തങ്ങളെ കണ്ടെത്താനും സഹായിക്കുന്നു. ഇവ സാധാരണ മരുന്നുകളായ ആസ്പിരിൻ, ഡിജോക്സിൻ, ക്വിൻയിൻ, ഒപിയം എന്നിവയാണ്. സസ്യങ്ങളിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ പല തരത്തിലുണ്ട്. എന്നാൽ ഭൂരിഭാഗവും ജൈവിക രാസഘടകങ്ങളായ ആൽക്കലോയിഡുകൾ, ഗ്ലൈക്കോസൈഡ്സ്, പോളിഫിനോൾസ്, ടെർപിൻസ് എന്നീ വിഭാഗങ്ങളിൽപ്പെടുന്നു.


വ്യവസായവത്ക്കരിക്കപ്പെടാത്ത സമൂഹത്തിൽ ഔഷധ സസ്യങ്ങൾ ആധുനിക മരുന്നുകളേക്കാൾ ലഭ്യമാകുന്നതുകൊണ്ടും വളരെ വിലകുറവുള്ളതുകൊണ്ടും ഇവ വ്യാപകമായി ഉപയോഗിക്കുന്നു. 2012- ൽ 500,000 മുതൽ 70,000 ഔഷധഗുണങ്ങളുള്ള സസ്യവർഗ്ഗങ്ങളുടെ ആഗോള കയറ്റുമതി മൂല്യം 2.2 ബില്യൺ യുഎസ് ഡോളറായിരുന്നു. [3] 2017 -ൽ ബൊട്ടാണിക്കൽ എക്സ്ട്രാക്ടുകളുടെയും മരുന്നുകളുടെയും ലോക വിപണി നൂറ് ബില്ല്യൺ ഡോളർ ആയി കണക്കാക്കപ്പെടുന്നു.[2]പല രാജ്യങ്ങളിലും, പരമ്പരാഗത വൈദ്യശാസ്ത്രം കുറവല്ല. എന്നാൽ സുരക്ഷിതവും യുക്തിപൂർവ്വവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ലോകാരോഗ്യ സംഘടന ഒരു നെറ്റ് വർക്ക് കോർഡിനേറ്റ് ചെയ്യുന്നു. കാലാവസ്ഥാവ്യതിയാനം, ആവാസവ്യവസ്ഥ എന്നിവയുടെ നാശം, വിപണിയിലെ ഡിമാൻഡ് നേരിടുന്നതിനായി ഔഷധ സസ്യങ്ങളുടെ അധികശേഖരണം തുടങ്ങിയ പൊതു ഭീഷണികൾ ഔഷധ സസ്യങ്ങൾ നേരിടുന്നു.[2]

ചരിത്രം

[തിരുത്തുക]

കൂടുതൽ വിവരങ്ങൾ: ഹെർബലിസത്തിന്റെ ചരിത്രം, ഫാർമസി ചരിത്രം

Dioscorides's 1st century De materia medica, seen here in a c. 1334 copy in Arabic, describes some 1000 drug recipes based on over 600 plants.

ചരിത്രാതീത കാലം

[തിരുത്തുക]

പാചകത്തിനുപയോഗിക്കുന്ന സസ്യങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും ഉൾപ്പെടെയുള്ള സസ്യങ്ങൾ മരുന്നുകൾ ആയി ഉപയോഗിക്കാറുണ്ടെങ്കിലും അവ അത്ര ഫലപ്രദമല്ല. ചരിത്രാതീത കാലം മുതൽ പ്രത്യേകിച്ച് ചൂട് കാലാവസ്ഥകളിൽ ആഹാരപദാർത്ഥങ്ങൾ നശിപ്പിക്കുന്ന ബാക്ടീരിയയെ പ്രതിരോധിക്കാൻ സുഗന്ധ വ്യഞ്ജനങ്ങൾ ഭാഗികമായി ഉപയോഗിക്കാറുണ്ട്. [4] പ്രത്യേകിച്ച് ഇറച്ചി വിഭവങ്ങൾ ബാക്ടീരിയ കൂടുതൽ എളുപ്പത്തിൽ നശിപ്പിക്കുന്നു.[5] ഔഷധ സസ്യങ്ങളുടെ യഥാർത്ഥ സ്രോതസ്സാണ് അൻജിയോസ്പേംസ് (പുഷ്പിക്കുന്ന സസ്യങ്ങൾ) [6] . മനുഷ്യവാസികൾ പലപ്പോഴും കളകൾക്കിടയിൽ കാണുന്ന നെറ്റിൽ, ഡാൻഡെലിയോൺ, ചിക്ക് വീഡ് എന്നിവ പച്ചമരുന്നുകൾ ആയി ഉപയോഗിക്കുന്നു.[7][8]മരുന്നുകൾ ഉപയോഗിക്കുന്നത് മനുഷ്യർ മാത്രമായിരുന്നില്ല: മനുഷ്യവംശജന്യമല്ലാത്ത മൃഗങ്ങൾ, രാജശലഭങ്ങൾ, ആടുകൾ എന്നിവക്ക് രോഗം ബാധിച്ചാൽ ഔഷധ സസ്യങ്ങൾ അവ ഉപയോഗിക്കുന്നു.[9]

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Lichterman, B. L. (2004). "Aspirin: The Story of a Wonder Drug". British Medical Journal. 329 (7479): 1408. doi:10.1136/bmj.329.7479.1408.
  2. 2.0 2.1 2.2 2.3 Ahn, K (2017). "The worldwide trend of using botanical drugs and strategies for developing global drugs". BMB Reports. 50 (3): 111–116. doi:10.5483/BMBRep.2017.50.3.221. PMID 27998396.
  3. "Medicinal and aromatic plants trade programme". Traffic.org. Archived from the original on 2018-03-01. Retrieved 20 February 2017.
  4. Billing, Jennifer; Sherman, P.W. (March 1998). "Antimicrobial functions of spices: why some like it hot". Q Rev Biol. 73 (1): 3–49. doi:10.1086/420058. PMID 9586227.
  5. Sherman, P.W.; Hash, G.A. (May 2001). "Why vegetable recipes are not very spicy". Evol Hum Behav. 22 (3): 147–163. doi:10.1016/S1090-5138(00)00068-4. PMID 11384883.
  6. "Angiosperms: Division Magnoliophyta: General Features". Encyclopædia Britannica (volume 13, 15th edition). 1993. p. 609.
  7. Stepp, John R. (June 2004). "The role of weeds as sources of pharmaceuticals". Journal of Ethnopharmacology. 92 (2–3): 163–166. doi:10.1016/j.jep.2004.03.002. PMID 15137997.
  8. Stepp, John R.; Moerman, Daniel E. (April 2001). "The importance of weeds in ethnopharmacology". Journal of Ethnopharmacology. 75 (1): 19–23. doi:10.1016/S0378-8741(00)00385-8. PMID 11282438.
  9. Sumner, Judith (2000). The Natural History of Medicinal Plants. Timber Press. p. 16. ISBN 0-88192-483-0.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]