ഓൺലൈൻ ബാങ്കിംഗ്
ഒരു ബാങ്കിന്റെയോ മറ്റ് ധനകാര്യ സ്ഥാപനത്തിന്റെയോ ഉപഭോക്താക്കളെ ആ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് വഴി നിരവധി സാമ്പത്തിക ഇടപാടുകൾ നടത്താൻ പ്രാപ്തരാക്കുന്ന ഒരു ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനമാണ് ഓൺലൈൻ ബാങ്കിംഗ് അഥവാ ഇന്റർനെറ്റ് ബാങ്കിംഗ്. [1]
അക്കൗണ്ട് ബാലൻസുകൾ കാണുക, പ്രസ്താവനകൾ നേടുക, സമീപകാല ഇടപാട് പരിശോധിക്കുക, പേയ്‌മെന്റുകൾ നടത്തുക തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന വ്യക്തിഗത, കോർപ്പറേറ്റ് ബാങ്കിംഗ് സേവനങ്ങൾ ഇന്റർനെറ്റ് ബാങ്കിംഗ് ഉപഭോക്താവിന് നൽകുന്നു. കറൻസിരഹിത സമ്പദ് വ്യവസ്ഥയിലേക്കുള്ള പ്രധാന ചുവടുവെയ്‌പ്പാണ് ഇന്റർനെറ്റ് ബാങ്കിംഗ്. കേരളത്തിൽ ബാങ്ക് അക്കൗണ്ട് ഉള്ളവരിൽ 35 ശതമാനവും ഇന്റർനെറ്റ് ബാങ്കിംഗ് ഉപഭോക്താക്കളാണെന്നാണ് ഏകദേശ കണക്ക്.
ചരിത്രം
[തിരുത്തുക]ആധുനിക ഹോം ബാങ്കിംഗ് സേവനങ്ങളുടെ മുന്നോടിയായി 1980 കളുടെ തുടക്കം മുതൽ ഇലക്ട്രോണിക് മീഡിയയിലൂടെയുള്ള വിദൂര ബാങ്കിംഗ് സേവനങ്ങൾ ആരംഭിച്ചിരുന്നു. 1980 കളുടെ അവസാനത്തിൽ 'ഓൺലൈൻ' എന്ന പദം പ്രചാരത്തിലായി. 1980 ഡിസംബറിൽ യു.എസ്സിലെ ഒരു കമ്മ്യൂണിറ്റി ബാങ്കായ യുണൈറ്റഡ് അമേരിക്കൻ ബാങ്കിലാണ്.
സവിശേഷതകൾ
[തിരുത്തുക]ഓൺലൈൻ ബാങ്കിംഗ് വഴി ഒരു വ്യക്തിക്ക് നിരവധി കാര്യങ്ങളിൽ ബാങ്കിൽ എത്താതെ തന്നെ ചെയ്യുവാൻ കഴിയും. അക്കൗണ്ട് ബാലൻസ് കാണുക, സമീപകാല ഇടപാടുകൾ കാണുക, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ ഡൗൺലോഡുചെയ്യുക, ചെക്ക് ബുക്കുകൾ ഓർഡർ ചെയ്യുക, എം-ബാങ്കിംഗ്, ഇ-ബാങ്കിംഗ് തുടങ്ങിയവയ്ക്കുള്ള അപേക്ഷകൾ ഡൗൺലോഡ് ചെയ്യുക എന്നിവയാണ് ഓൺലൈൻ വഴി ലഭിക്കുന്ന സേവനങ്ങൾ. [2]
സുരക്ഷ
[തിരുത്തുക]ഒരു ഉപഭോക്താവിന്റെ സാമ്പത്തിക വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഓൺലൈൻ ബാങ്കിംഗ് രംഗത്ത് വളരെ പ്രധാനമാണ്. ഇത് കൂടാതെ ഓൺലൈൻ ബാങ്കിംഗ് പ്രവർത്തിക്കാൻ കഴിയില്ല. ഒരു ഉപഭോക്താവിന്റെ രേഖകളിലേക്ക് അനധികൃത ഓൺലൈൻ പ്രവേശന സാധ്യത ഒഴിവാക്കാൻ ധനകാര്യ സ്ഥാപനങ്ങൾ വിവിധ സുരക്ഷാ പ്രക്രിയകൾ സജ്ജമാക്കിയിട്ടുണ്ട്. എങ്കിലും സുരക്ഷ ഉറപ്പുവരുത്തുക എന്നത് ശ്രമകരമായ കാര്യമാണ്. [3]
ഓൺലൈൻ ബാങ്കിംഗ് ഉപയോഗിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ :-
[തിരുത്തുക]1. എളുപ്പം ഊഹിക്കാൻ പറ്റാത്തതും, വ്യത്യസ്‌തവുമായുള്ള പാസ്‌വേർഡ് ഉപയോഗിക്കുക. [4] ബാങ്കിങ് ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന പാസ്‌വേർഡ്, മറ്റു വെബ്സൈറ്റുകളിൽ ഉപയോഗിക്കാതെ ഇരിക്കുക. പാസ്‌വേർഡ് ആർക്കും തന്നെ ഊഹിക്കാൻ പറ്റാത്തതും, സ്പെഷ്യൽ ക്യാരക്കറ്റെഴ്‌സ് (# @ & ^ ) ഉപയോഗിച്ചുള്ളതുമാക്കുക.
2. പബ്ലിക് വൈഫൈ, ഇന്റർനെറ്റ് കഫേ മുതലായവ ഉപയോഗിച്ച് ബാങ്കിങ് ചെയ്യാതെ ഇരിക്കുക. നമ്മുടെ പാസ്‌വേർഡുകൾ സേവ് ചെയ്തു വെക്കാൻ പറ്റിയ കീലോഗർ ( Keylogger ) കഫേകളിൽ കണ്ടേക്കാം. പബ്ലിക് വൈഫൈ ഉപയോഗിക്കുമ്പോൾ സെക്യൂർ അല്ലാത്ത വെബ്സൈറ്റുകളിൽ / ഔട്ട്‍ഡേറ്റഡായ ബ്രൗസർ ഉപയോഗിച്ച് ബാങ്കിങ് നടത്തിയാൽ അത് ആ വൈഫൈ ഉപയോഗിക്കുന്ന ആർക്കും ഹാക്ക് ചെയ്യാൻ സാധിക്കും. ഇനി ഉപയോഗിച്ചേ മതിയാവൂ എന്ന സാഹചര്യം വന്നാൽ കംപ്യൂട്ടറിൽ ഒരു VPN ഉം, Virtual Keyboard ഉം ഉപയോഗിക്കുക.
3. സെക്യൂർ ആയ വെബ്സൈറ്റിൽ മാത്രം പെയ്മെന്റ് നടത്തുക. നമ്മുടെ കാർഡ് ഡീറ്റെയിൽസ് എന്റർ ചെയ്യുന്ന വെബ്സൈറ്റ് സെക്യൂർ ആണെന്ന് ഉറപ്പ് വരുത്തുക. https ഇല്ലാത്ത വെബ്സൈറ്റുകൾ ഉപയോഗിക്കരുത് (Example : http://www.bank.com , https://www.bank.com Archived 2018-11-22 at the Wayback Machine. - ഇതിൽ https ഉള്ള വെബ്സൈറ്റ് മാത്രമാണ് നമ്മുടെ പാസ്‌വേർഡ് എൻക്രിപ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് https ഉള്ള വെബ്സൈറ്റ് മാത്രം ഉപയോഗിക്കുക).
4. ഫാക്ടർ ഓതേന്റിഫിക്കേഷൻ (2FA) ഉപയോഗിക്കുക. ക്യാഷ് ട്രാൻസ്ഫർ നടത്താൻ യൂസർനെയിം, പാസ്‌വേർഡിനു പുറമെ മൊബൈലിലേക്ക് SMS ആയി വരുന്ന പാസ്‌വേർഡ് കൂടെ ഉപയോഗിക്കുന്നതിനാണ് 2 FACTOR AUTHENTIFICATION ( 2FA ) എന്ന് പറയുന്നത്. നമ്മുടെ ബാങ്ക് അക്കൗണ്ടുകളിൽ 2FA എനേബിൾ ചെയ്തു വയ്ക്കുക.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ https://indianmoney.com/articles/all-you-need-to-know-on-internet-banking
- ↑ https://www.lifewire.com/online-banking-4151210
- ↑ https://www.nerdwallet.com/blog/banking/pros-cons-online-only-banking/
- ↑ https://economictimes.indiatimes.com/wealth/spend/8-tips-to-use-internet-banking-safely/articleshow/55113849.cms?from=mdr