ആന്റിഗ്വ റിക്രിയേഷൻ ഗ്രൗണ്ട്
ഗ്രൗണ്ടിന്റെ വിവരണം | |
---|---|
സ്ഥാനം | ആന്റിഗ്വ |
സ്ഥാപിതം | 1978 |
ഇരിപ്പിടങ്ങളുടെ എണ്ണം | 12,000 |
End names | |
പവലിയൻ എൻഡ് ഫാക്ടറി റോഡ് എൻഡ് | |
അന്തർദ്ദേശീയ വിവരങ്ങൾ | |
ആദ്യ ടെസ്റ്റ് | 28 മാർച്ച് - 1 ഏപ്രിൽ 1981: വെസ്റ്റ് ഇൻഡീസ് v ഇംഗ്ലണ്ട് |
അവസാന ടെസ്റ്റ് | 15 - 19 ഫെബ്രുവരി 2009: വെസ്റ്റ് ഇൻഡീസ് v ഇംഗ്ലണ്ട് |
ആദ്യ ഏകദിനം | 22 ഫെബ്രുവരി 1978: വെസ്റ്റ് ഇൻഡീസ് v ഓസ്ട്രേലിയ |
അവസാന ഏകദിനം | 28 ഫെബ്രുവരി 2007: ബംഗ്ലാദേശ് v കാനഡ |
As of 21 ഫെബ്രുവരി 2009 Source: Antigua Recreation Ground, Cricinfo |
ആന്റിഗ്വ ആന്റ് ബാർബുഡയുടെ ദേശീയ സ്റ്റേഡിയമാണ് ആന്റിഗ്വ റിക്രിയേഷൻ ഗ്രൗണ്ട്. ആന്റിഗ്വ ദ്വീപിലെ സെന്റ് ജോൺസിലാണ് ഈ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം, ആന്റിഗ്വ ആന്റ് ബാർബുഡ ദേശീയ ഫുട്ബോൾ ടീം എന്നീ ടീമുകൾ ഈ സ്റ്റേഡിയം ഉപയോഗിക്കുന്നുണ്ട്. ഇത് കൂടാതെ അത്ലട്ടിക്സ് മത്സരങ്ങളും ഈ സ്റ്റേഡിയത്തിൽ നടക്കാറുണ്ട്.
ടെസ്റ്റ് ക്രിക്കറ്റ് പദവിയുള്ള സ്റ്റേഡിയമാണിത്.[1]. 1981ൽ ഇംഗ്ലണ്ടും വെസ്റ്റ് ഇൻഡീസും തമ്മിലായിരുന്നു ആദ്യത്തെ ടെസ്റ്റ് മത്സരം. 52-ാമത്തെ ടെസ്റ്റ് ക്രിക്കറ്റ് സ്റ്റേഡിയമാണ് ഇത്. പൊതുവെ ബാറ്റിങ്ങിന് അനുകൂലമായ പിച്ചാണ് ഇവിടെയുള്ളത്.
2007ലെ ലോകകപ്പിനുവേണ്ടി മറ്റൊരു ക്രിക്കറ്റ് സ്റ്റേഡിയം നിർമിച്ചതിനാൽ ഈ സ്റ്റേഡിയം വിസ്മരിക്കപ്പെട്ടു[1].
ടെസ്റ്റ് ക്രിക്കറ്റിൽ മൂന്ന് ട്രിപ്പിൾ സെഞ്ച്വറികൾ ഈ ഗ്രൗണ്ടിൽ കുറിക്കപ്പെട്ടിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 ക്രിക്ഇൻഫോ