ഷേബാ രാജ്ഞി
ബൈബിളിൽ പരാമർശിക്കുന്ന ഒരു കഥാപാത്രമാണ് ഷേബാ രാജ്ഞി. സോളമൻ ചക്രവർത്തിയെ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട കഥയിൽ ജൂത, ക്രൈസ്തവ, അറേബ്യൻ, എത്യോപ്പിയൻ മേഖലകളിൽ വ്യത്യസ്തമായ വ്യാഖ്യാനങ്ങളുണ്ട്.ഷേബയിലെ രാജ്ഞി എന്നതാണ് വിവക്ഷ. ഖുർആനിൽ ഇവരെ ബൽക്കീസ് രാജ്ഞി എന്നാണ് പരാമർശിക്കുന്നത്.[1]
ഷേബ രാജ്ഞി (מַלְכַּת־שְׁבָא,[2] "malkat-šəḇā" in the Hebrew Bible, βασίλισσα Σαβὰ in the Septuagint,[3] Syriac ܡܠܟܬ ܫܒܐ,[4] Ethiopic ንግሥተ፡ሳባእ፡[5]) ജറുസലേമിലേക്ക് വലിയ ആഡംബരങ്ങളോടെയാണ് സോളമൻ ചക്രവർത്തിയെ കാണാൻ വന്നത്.സുഗന്ധ ദ്രവ്യങ്ങളും ഒട്ടകങ്ങളും ധാരാളം സ്വർണ്ണവും മൂല്യരത്നങ്ങളുമെല്ലാമുണ്ടായിരുന്നു " (I Kings 10:2). (10:10; II Chron. 9:1–9) അവർ സോളമൻ ചക്രവർത്തിയോട് ചോദ്യങ്ങൾ ചോദിച്ചു.സോളമൻ എല്ലാത്തിനും തൃപ്തികരമായ മറുപടിയും നൽകി.അവർ സമ്മാനങ്ങൾ പരസ്പരം കൈമാറി.[6]
ഇസ്ലാമിൽ പരാമർശം
[തിരുത്തുക]ബൈബിളിലേയും ജൂത ഗ്രന്ഥങ്ങളിലെയുംകഥയുമായി സാമ്യതയുള്ളത് തന്നെയാണ് ഖുർആനിലും ബൽക്വീസ് രാജ്ഞിയെ കുറിച്ചുള്ളത്.
തന്റേടവും കാര്യപ്രാപ്തിയും ചിന്താശക്തിയും വിവേകവുമെല്ലാം ഒത്തിണങ്ങിയ വ്യക്തിത്വമായിട്ടാണ് ഖുർആൻ ബൽക്കീസ് രാജ്ഞിയെ പരിചയപ്പെടുത്തുന്നത്.ബിൽഖീസ് ബിൻത് ശറാഹീൽ ഇബ്‌നുമാലിക് എന്നാണ് അവരുടെ മുഴുവൻ പേര്. സുലൈമാൻ നബി അവരെ മതത്തിലേക്ക് ക്ഷണിച്ചു.സുലൈമാൻ നബിയുടെ കൊട്ടാരവും അവർ സന്ദർശിച്ചിരുന്നു. (XXVII, 30–31, 45).
അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ച് സുലൈമാൻ നബി അവർക്ക് കത്ത് അയച്ചിരുന്നു.അതിൽ ഇപ്രകാരം പറയുന്നു.'ശേബാറാണി ബിൽഖീസിന്, പരമകാരുണ്യകനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. എനിക്കുമേൽ ഔന്നത്യം നടിക്കാതെ മുസ്‌ലിംകളായി നിങ്ങൾ എന്റെ അടുത്ത് വരിക.''
ഇതിനിടെ ബൽകീസ് രാജ്ഞിയുടെ സിംഹാസനം അവർ സുലൈമാൻ നബിയുടെ കൊട്ടാരത്തിലെത്തും മുമ്പെ ദിവ്യശക്തിയാൽ എത്തിച്ച കാര്യം ഖുർആൻ പറയുന്നു.ജിന്നുകളേക്കാൾ വേഗതയിൽ പണ്ഡിതനായ ആസഫുബ്‌നു ബർഖിയ സുലൈമാൻ നബിയുടെ മുമ്പിലെത്തിച്ചു.
സ്വർണവും വെള്ളിയും കൊണ്ട് നിർമിച്ചതായിരുന്നു ബിൽഖീസ് രാജ്ഞിയുടെ സിംഹാസനം. സിംഹാസനത്തിനുചുറ്റും ഭിത്തിയിൽ സൂര്യന്റെ ചിത്രങ്ങൾ! സുലൈമാൻ നബി രാജ്ഞിയുടെ സിംഹാസനത്തിന് അൽപം മാറ്റങ്ങൾ വരുത്തി പ്രഛന്നമാക്കി. വിലപിടിച്ച രത്‌നങ്ങളും വൈരങ്ങളും മുത്തുകളും സൂര്യവൃത്തത്തിൽനിന്ന് അടർത്തിയെടുത്ത് മറ്റിടങ്ങളിൽ പ്രതിഷ്ഠിച്ചു. രാജ്ഞിയും പരിവാരങ്ങളും സുലൈമാൻ നബിയുടെ സന്നിധിയിലെത്തി. നബി അവരെ സ്വീകരിച്ചാദരിച്ചിരുത്തി. [7]കുശല പ്രശ്‌നങ്ങൾക്കും സൽക്കാരത്തിനും ശേഷം റാണിയുടെ സിംഹാസനത്തിലേക്ക് ചൂണ്ടിക്കൊണ്ട് ചോദിച്ചു. 'ഇപ്രകാരമാണോ നിങ്ങളുടെ സിംഹാസനം?' 'അതെ, അതുപേലെ തന്നെയുണ്ട്' റാണി മറുപടി പറഞ്ഞു. [8]
അവലംബം
[തിരുത്തുക]- ↑ E. Ullendorff (1991), "BILḲĪS", The Encyclopaedia of Islam, vol. 2 (2nd ed.), Brill, pp. 1219–1220
- ↑ Francis Brown, ed. (1906), Hebrew and English Lexicon, Oxford University Press, p. 985a
- ↑ Alan England Brooke; Norman McLean; Henry John Thackeray, eds. (1930), The Old Testament in Greek (PDF), vol. II.2, Cambridge University Press, p. 243
- ↑ J. Payne Smith, ed. (1903), A compendious Syriac dictionary, vol. 1, Oxford University Press, p. 278a
- ↑ August Dillmann (1865), Lexicon linguae Aethiopicae, Weigel, p. 687a
- ↑ Samuel Abramsky; S. David Sperling; Aaron Rothkoff; Haïm Zʾew Hirschberg; Bathja Bayer (2007), "SOLOMON", Encyclopaedia Judaica, vol. 18 (2nd ed.), Gale, pp. 755–763
- ↑ http://www.aramamonline.net/oldissues/detail.php?cid=1128&tp=2
- ↑ കുർആൻ - സൂറത്ത് നംല്:42