Jump to content

നെഗേവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Negev എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നെഗേവ് ലെ സിൻ താഴ്വര
I നെഗേവ്ന്റെ തുടർച്ചയായ തെക്കൻ ഭാഗം,ഇസ്രയേൽ

തെക്കൻ ഇസ്രായേലിൽ ഉള്ള ഒരു മരുപ്രദേശം ആണ് നെഗേവ് ( Negev Hebrew: הַנֶּגֶב, Tiberian vocalization: han-Néḡeḇ , Arabic: النقب‎ an-Naqab) . ഇതിന്റെ തലസ്ഥാനം ബീർഷെബയാണ്. ഇതിന്റെ തെക്ക് ഭാഗത്താണ് ആഖബാ ഉൾക്കടൽ. ഇവിടെ തന്നെ എലിയറ്റ് റിസോർട്ട് നഗരം സ്ഥിതി ചെയ്യുന്നു.

ഒക്ടോബർ 2012 ൽ ഗ്ലോബൽ ട്രാവൽ ഗൈഡ് പബ്ലിഷർ ആയ ലോൺലി പ്ലാനെറ്റ് , നെഗേവ് നെ 2013 ലോകത്ത് കാണേണ്ട ഏറ്റവും മികച്ച പത്ത് യാത്രാ സ്ഥാങ്ങളിൽ ഉൾപ്പെടുത്തി.[1][2]

നിരുക്തം

[തിരുത്തുക]

ഹീബ്രു ഭാഷയിൽ വരണ്ടത് എന്ന് അർത്ഥം ഉള്ള വാക്കിൽ നിന്നാണ് നെഗേവ്/നഖ്‌ബ് എന്ന വാക്ക് ഉണ്ടായത്. ബൈബിളിൽ തെക്ക് ദിശയെ സൂചിപ്പിക്കാൻ നെഗേവ് എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. ചില ആംഗലേയ വിവർത്തനങ്ങളിൽ Negeb നെഗേബ് എന്നും പരാമർശം ഉണ്ട്. അറബിക് ഭാഷയിൽ നെഗേവ് നെ അൽ-നഖബ് / അൻ-നഖ്ബ് ( മലമ്പാത - Mountain Pass ) എന്ന് വിളിക്കുന്നു [3][4]. പാലസ്തീൻ ബ്രിട്ടീഷ് മാൻഡേറ്റ് ഭരണ കാലത്ത് ഇത് ബീർഷെബ സബ്-ഡിസ്ട്രിക്റ്റ് എന്ന് അറിയപ്പെട്ടിരുന്നു.[5]

ഭൂമിശാസ്ത്രം

[തിരുത്തുക]
നചൽ പരൻ, നെഗേവ്

ഇന്നത്തെ ഇസ്രായേലലിന്റെ പകുതിയിൽ അധികം സ്ഥലം നെഗേവ് ഉൾക്കൊള്ളുന്നു. സാംസ്കാരികവും ഭൂമിശാസ്ത്ര പരവുമായ സവിശേഷതകൾ ഇവിടെ കാണാം. ചെങ്കുത്തായ ചരിവുകൾ ഉള്ള പാറക്കൂട്ടങ്ങളും അവ ഉണ്ടാക്കുന്ന വരണ്ട താഴ്വരകളും ഇവിടത്തെ പ്രധാന സവിശേഷതയാണ്. മഖ്തേഷ് എന്ന് അറിയപ്പെടുന്ന അത്തരം നിരവധി പ്രദേശങ്ങൾ ഇവിടെയുണ്ട്. മഖ്തേഷ് ഇം , മഖ്തേഷ് റമോൺ,മഖ്തേഷ് ഗബോൾ,മഖ്തേഷ് കതാൻ എന്നിവ ഉദാഹരണങ്ങളാണ്.

പാറകൾ നിറഞ്ഞ ഒരു മരുപ്രദേശമാണ് ഇവിടം. മഴയ്ക്ക് ശേഷം ഉണ്ടാകുന്ന നദികൾ വരണ്ടു ഉണ്ടാകുന്ന വാദി(Wadi) എന്ന വരണ്ട നദീതടങ്ങൾ ഇവിടെ കാണാം. നെഗേവ്ന്റെ വടക്ക് ഭാഗത്ത് 300 mm വാർഷിക വർഷപാതം ലഭിക്കുന്നു. ഇവിടെ താരതമ്യേന മികച്ച ഫലഭൂയിഷ്ഠമായ പ്രദേശമാണ്. നെഗേവ് ലെ ഏറ്റവും വരണ്ട പ്രദേശമായ അറബാ വാലിയിൽ 50 mm ആണ് വാർഷിക വർഷപാതം.

സസ്യ ജന്തു ജാലങ്ങൾ

[തിരുത്തുക]

സസ്യങ്ങൾ പൊതുവേ കുറവായ ഈ പ്രദേശത്ത് അക്കേഷ്യ,പിസ്ത, റെറ്റാമ (Retama),ഡ്രൈമിയ (Drimia maritima) തൈമേലേ (Thymelaea) തുടങ്ങിയ സസ്യങ്ങൾ കാണപ്പെടുന്നു. ഗുരുതരമായി വംശനാശ ഭീഷണി നേരിടുന്ന അറേബ്യൻ പുള്ളിപ്പുലികളെ ഇവിടെ കാണാം. നെഗേവ് ആമ (Negev Tortoise-Testudo werneri) എന്ന മരുപ്രദേശങ്ങളിൽ ജീവിക്കാൻ കഴിവുള്ള അപൂർവ ഇനം ആമയും നെഗേവിൽ ഉണ്ട്. ഇസ്രയേലിൽ മാത്രം കണ്ടുവരുന്ന നെഗേവ് ചുണ്ടെലിയും (Negev Shrew) ഇവിടത്തെ സവിശേഷതയാണ്. ഡൂം പന അഥവാ ജിഞ്ചർ ബ്രെഡ്‌ മരം എന്ന് വിളിക്കുന്ന Hyphaene thebaica പനമരവും നെഗേവിൽ കാണാം.

കാലാവസ്ഥ

[തിരുത്തുക]

ഈ പ്രദേശത്തിന് കിഴക്കുള്ള സഹാറാ മരുഭൂമിയുടെ സ്വാധീനം കാരണമാണ് ഇവിടെ വർഷപാതം കുറവായത്. ജൂൺ മുതൽ ഒക്ടോബർ വരെ ഈ പ്രദേശങ്ങളിൽ തീരെ മഴ പെയ്യാറില്ല.

അവലംബം

[തിരുത്തുക]
  1. Gattegno, Ilan (October 26, 2012). "Negev named among top ten travel destinations for 2013". Israel Hayom. Retrieved October 29, 2012.
  2. "Best in Travel 2013 - Top 10 regions". Lonely Planet. October 23, 2012. Archived from the original on 2013-03-09. Retrieved April 2, 2013.
  3. Moshe Sharon (1997). 'Aqabah (Ailah). Handbook of Oriental Studies/Handbuch Der Orientalistik. Leiden & Boston: Brill Academic Publishers. pp. 89–90. ISBN 9789004108332. Retrieved 1 May 2015. In fact, there are two mountain passes through which the road of Aylah has to cross. The western one crosses the mountain ridge to the west of the gulf, and through it passes the main road from Egypt which cuts through the whole width of Sinai, coming from Cairo via Suez. This mountain pass is also called 'Aqabat Aylah, or as it is better known, "Naqb al-'Aqabah" or "Ras an-Naqb." {{cite book}}: |work= ignored (help)
  4. https://books.google.co.il/books?id=71SnYdunv1MC&pg=PA670&lpg=PA670&dq=%22Naqb%22+%22negev%22+bedouin&source=bl&ots=EmTXpblmiv&sig=7o-BSiNevrZIl2gHgYAoPirkBHE&hl=en&sa=X&ei=athCVZ7AG8T1aqa_gMgM&ved=0CEsQ6AEwCQ#v=onepage&q=%22Naqb%22%20%22negev%22%20bedouin&f=false
  5. Palestine Exploration Quarterly (April 1941). The Negev, or Southern Desert of Palestine by George E. Kirk. London. Page 57.
"https://ml.wikipedia.org/w/index.php?title=നെഗേവ്&oldid=3765375" എന്ന താളിൽനിന്ന് ശേഖരിച്ചത്