Jump to content

ജോനസ് സാൽക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jonas Salk എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോനസ് സാൽക്
ജോനസ് സാൽക്ക് 1959
ജനനം
ജോനസ് സാൽക്

(1914-10-28)ഒക്ടോബർ 28, 1914
മരണംജൂൺ 23, 1995(1995-06-23) (പ്രായം 80)
കാലിഫോർണിയ,
അമേരിക്ക
ദേശീയതഅമേരിക്കൻ ഐക്യനാട്
അറിയപ്പെടുന്നത്പോളിയോ വാക്സിൻ
പുരസ്കാരങ്ങൾലാസ്കർ അവാർഡ് (1956)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഔഷധ ഗവേഷണം,
വൈറോളജി and പകർച്ചവ്യാധി
ഒപ്പ്

ജോനസ് എഡ്വാർഡ് സാൽക് (/sɔːlk/; October 28, 1914 – June 23, 1995) (Jonas Edward Salk) ഒരു അമേരിക്കൻ ഭിഷഗ്വരനും ഔഷധഗവേഷകനും വൈറോളജിസ്റ്റുമായിരുന്നു. പോളിയോ വാക്സിൻ വിജയകരമായി വികസിപ്പിച്ചെടുത്ത ഖ്യാതി അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്.

സാൽക് വാക്സിൻ

[തിരുത്തുക]

ലോകത്തിലെ അന്നത്തെ ഏറ്റവും വലിയ ആരോഗ്യപ്രശ്നമായ പോളിയോ ജനങ്ങളെ വിറപ്പിച്ച 1957- ലായിരുന്നു സാൽക് വാക്സിൻ പുറത്തിറങ്ങുന്നത്. 1952- ലെ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഹാമാരിയായ പോളിയോ ദുരന്തത്തിൽ ആ വർഷം 58,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 3,145 പേർ മരിച്ചു, 21,269 പേർ ഒറ്റപ്പെട്ടു. അതിൽ കൂടുതലും കുട്ടികളായിരുന്നു. അതിനെകുറിച്ച് ജനങ്ങൾ പറഞ്ഞത് അത് പ്ലേഗാണത്രേ എന്നാണ് ചരിത്രകാരൻ ബിൽ ഓ നിയൽ പറയുന്നത്. പട്ടണത്തിലുള്ളവർ എല്ലാ വേനൽക്കാലത്തും ഈ പേടിസ്വപ്നം കടന്നു വരുമ്പോൾ 2009-ലെ പി.ബി.എസ് ഡോക്കുമെന്ററിക്കനുഗണമായി അവിടെ ആറ്റംബോംബിനേക്കാൾ ഭയന്നിരുന്നത് പോളിയോ രോഗത്തേയായിരുന്നു. സൈന്റിസ്റ്റുകൾ അപ്പോൾ രോഗത്തിനെതിരെയുള്ള മരുന്നുകണ്ടുപിടിക്കാനായി ഭ്രാന്തമായി അലയുകയായിരുന്നു. അന്നത്തെ അമേരിക്കയുടെ പ്രസിഡന്റായിരുന്ന ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ് ഈ രോഗത്തെ കുറിച്ച് കൂടുതൽ അറിവുള്ള ലോകത്തിലെ ഓരേയൊരു വ്യക്തി. അദ്ദേഹം തന്നെയാണ് പോളിയോ മരുന്നിനായുള്ള ഫണ്ട് നിക്ഷേപിക്കാനായി മാർച്ച് ഓഫ് ഡൈസ് ഫൗണ്ടേഷൻ നിർമ്മിച്ചതും.

1947 സാൽക്ക്, പിറ്റ്സ്ബർഡ് സ്ക്കൂൾ ഓഫ് മെഡിസിൻ യൂണിവേർസിറ്റിക്ക് അപ്പോയന്ഡ്മെന്റ് അംഗീകരിച്ചു. 1948-ൽ അദ്ദേഹം നാഷ്ണൽ ഫൗണ്ടേഷൻ ഫോർ ഇൻഫാന്ഡിൽ പാലൈസിന്റെ എത്രതരം പോളിയോ വൈറസ് ഉണ്ട്, എന്ന് കണ്ടുപിടിക്കാനായി ഒരു പ്രോജക്റ്റ് ഏറ്റെടുത്തിരുന്നു. അതിൽ സാൽക്ക് പോളിയോയെതിരെയുള്ള മരുന്ന് വികസിപ്പിച്ചെടുക്കാനായുള്ള ഒരു അവസരമായി വലിച്ച് നീട്ടാമെന്ന് തീരുമാനിച്ചു. പിന്നീട്, കഴിവുള്ള മറ്റു റിസർച്ചർമാരെ അണിനിരത്തി സാൽക്ക് മരുന്നിനായി ഏഴ് വർഷം ഉഴിഞ്ഞുവച്ചു. അങ്ങനെയത് പരീക്ഷിക്കാനായുള്ള സമയമായി. അതായിരുന്നു അമേരിക്ക ചരിത്രത്തിന്റെ ഏറ്റവും വിശാലമായ ഒരു പരിപാടി. 20,000 ഫിസീക്ഷ്യൻമാരും, പബ്ലിക്ക് ഹെൽത്ത് ഓഫീസർമാരും, 64,000 സ്ക്കൂൾ ഉദ്ദ്യോഗസ്ഥന്മാരും, പിന്നെ 220,000 വളണ്ടിയന്മാരും, ഏകദേശം 1,800,000 കുട്ടികളും ആ പരിപാടിയിൽ പങ്കെടുത്തു. 1995 ഏപ്രിൽ 12-നായിരുന്നു മരുന്ന് വിജയിച്ചെന്ന വാർത്ത പുറത്തിറങ്ങുന്നത്. പിന്നീട് സാൽക്കിനെ അത്ഭുത വിദ്യക്കാരൻ എന്ന് എല്ലാവരും ആശംസിച്ചു. ആ ദിവസം രാജ്യമൊട്ടാകെ പൊതു ഒഴിവായിരുന്നു. ലോകം മൊത്തം, പെട്ടെന്നുള്ള മരുന്ന് നൽകൽ നടന്നു. കാനഡ, സ്വീഡൻ, ഡെന്മാർക്ക്, നോർവ്വെ, വെസ്റ്റ് ജെർമനി, നെതർലാന്റ്, സ്വിറ്റ്സർലാന്ഡ്, ബെൽജിയവുമൊക്കേയും സാൽക്ക് വാക്സിൻ ഉപയോഗിക്കാൻ തുടങ്ങി.

അദ്ദേഹത്തിന്റെ കാൽപാദം തനിക്ക് കിട്ടാൻ പോകുന്ന സ്വന്തമായ തുകയോട് യാതൊരു താത്പര്യവും കാണിച്ചില്ല. മറിച്ച് കൂടുതൽ ഫലപ്രദമായ പാർശ്വഫലങ്ങളില്ലാത്ത മരുന്ന് വികസിപ്പിച്ചെടുക്കുന്നതിലായിരുന്നു സാൽക്കിന്റെ ശ്രദ്ധ. ഒരിക്കൽ ഒരാൾ സാൽക്കിനോട് ചോദിച്ചു. താങ്കൾ ഇത് പേറ്റന്ഡ് ചെയ്യുന്നില്ലേ. അപ്പോൾ അദ്ദേഹം പറഞ്ഞത് ഇതിന് പേറ്റന്ഡില്ല. താങ്കൾ സൂര്യനെ പേറ്റന്ഡ് ചെയ്യില്ലല്ലോ.. അതുപോലെ. 1960-ൽ അദ്ദേഹം സാൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കൽ സ്റ്റഡീസ് കാലിഫോർണിയയിലെ ലാ ജോല്ലയിൽ സ്ഥാപിച്ചു.ഇന്നത് മെഡിക്കൽ സൈന്റിഫിക്കൽ റിസർച്ച് സെന്ഡറാണ്. അദ്ദേഹം പുസ്തകമെഴുത്ത് വീണ്ടും തുടർന്നു. പിന്നെ റിസർച്ചും.മാൻ അൺഹോൾഡിങ്ങ് (1977) ദി സർവൈവൽ ഓഫ് ദി വിസെസ്റ്റ് (1973) വേൾഡ് പോപ്പുലേഷൻ ആന്ഡ് ഹ്ലൂമൺ വാല്യൂ:എ റിയാലിറ്റി (1981) പിന്നെ അനാട്ടമി ഓഫ് റിയാലിറ്റി:മെർജിങ്ങ് ഓഫ് ഇൻട്രട്യൂഷൻ ആന്ഡ് റീസൺ (1983)ഉം അതിൽ ഉൾപ്പെടും. സാൽക്കിന്റെ അവസാന വർഷങ്ങളിൽ അദ്ദേഹം എച്ച്.ഐ.വി- ക്കെതിരായുള്ള മരുന്നു കണ്ടുപിടിക്കുന്നതിന്റെ തിരക്കിലായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിഗത പേപ്പറുകൾ സാൻ ഡിയാഗോവിലെ യൂണിവേർസിറ്റി ഓഫ് കാലിഫോർണിയ ലൈബ്രറിയിൽ സൂക്ഷിച്ച് വച്ചിട്ടുണ്ട്.