കോമ്പിസ്
വികസിപ്പിച്ചത് | ഡേവിഡ് റേവ്മാൻ, സാം സ്പിൽസ്ബറി, ഡാനി ബൗമാൻ, ഡെന്നിസ് കാസ്പർസൈക്, ഡാനിയൽ വാൻ വഗ്റ്റ്, കാനോനിക്കൽ[1] |
---|---|
ആദ്യപതിപ്പ് | 2006 |
Stable release | |
Preview release | 0.9.9[2]
|
റെപോസിറ്ററി | |
ഭാഷ | സി, ഓപ്പൺജിഎൽ ഉപയോഗിച്ച് സി++ |
ഓപ്പറേറ്റിങ് സിസ്റ്റം | യൂണിക്സ് സമാനം |
തരം | ജാലക സംവിധാനം |
അനുമതിപത്രം | ജിപിഎൽ, കാമ്പ്: എംഐടി അനുമതിപത്രം |
വെബ്‌സൈറ്റ് | launchpad |
എക്സ് ജാലക സംവിധാനത്തിനു വേണ്ടിയുള്ള ഒരു സംഗ്രഥന ജാലക സംവിധാനമാണ് കോമ്പിസ്(ആംഗലേയം: Compiz). ജാലക സംവിധാന നിർവ്വഹണത്തിനായുള്ള പണിയിട വിഭവങ്ങൾക്കായി കോമ്പിസ് ത്രിമാന ഗ്രാഫിക്സിനെയാണ് ആശ്രയിക്കുന്നത്. ലോഡ് ചെയ്യാവുന്ന പ്ലഗിന്നുകളുടെ രൂപത്തിലാണ് മിനിമൈസേഷൻ, വർക്ക്സ്പേസ് ക്യൂബ് തുടങ്ങിയ വിഭവങ്ങൾ കോമ്പിസ് കാഴ്ച വെക്കുന്നത്. ഐട്രിപ്പിൾസിഎമ്മിന്റെ മാനകങ്ങൾ പ്രകാരം നിർമ്മിക്കപ്പെട്ടിരിക്കുന്നതിനാൽ കോമ്പിസ് ഗ്നോം പാനൽ, കെഡിഇ പ്ലാസ്മ വർക്ക്സ്പേസ് എന്നിവയിലെ മെറ്റാസിറ്റി, മട്ടർ, ക്വിൻ എന്നിവക്ക് പകരം ഉപയോഗിക്കാവുന്നതാണ്.
ഹാർഡ്‌വെയർ ആവശ്യകതകൾ
[തിരുത്തുക]എക്സ്ജിഎല്ലിന്റെ പിന്തുണയോടെ ആദ്യകാലത്ത് കോമ്പിസ് 3ഡി ഹാർഡ്‌വെയറുകളുമായി മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ. ഏറെക്കുറെ എല്ലാ എൻവിഡിയ, എടിഐ ഗ്രാഫിക്സ് കാർഡുകളും എക്സിജിഎല്ലുപയോഗിച്ച് കോമ്പിസ് പ്രവർത്തിപ്പിച്ചിരുന്നു. 2006 മെയ് 22 മുതൽ എഐജിഎൽഎക്സ് ഉപയോഗിച്ച് കോമ്പിസ് എക്.ഓർഗ് സെർവറിലും പ്രവർത്തിക്കാൻ തുടങ്ങി. ഇന്റൽ ജിഎംഎ ഗ്രാഫിക്സ് കാർഡുകൾക്കൊപ്പം എഎംഡി ഗ്രാഫിക്സ് കാർഡുകളെയും(ആർ300ഉം പുതിയവയെയും) എഐജിഎൽഎക്സ് പിന്തുണച്ചിരുന്നു. ജിഎൽഎക്സ്_ഇഎക്ടി_ടെക്സ്ചർ_ഫ്രം_പിക്സ്‌മാപ്പിനെ പിന്തുണക്കുന്ന ഓപ്പൺ സോഴ്സ് ഡ്രൈവറായ റാഡോൺ ആയിരുന്നു എഎംഡി പിന്തുണ ലഭ്യമാക്കിയിരുന്നത്.
പതിപ്പ് 1.0-9629 മുതൽ എൻവിഡിയയുടെ ബൈനറി ഡ്രൈവറുകളും[3] പതിപ്പ് 8.42 മുതൽ എഎംഡി/എടിഐ ബൈനറി ഡ്രൈവറുകളും[4] സ്റ്റാൻഡേർഡ് എക്സ്.ഓർഗ് സെർവറിൽ ജിഎൽഎക്സ്_ഇഎക്ടി_ടെക്സ്ചർ_ഫ്രം_പിക്സ്‌മാപ്പിനെ പിന്തുണക്കുന്നുണ്ട്.
ഉപയോഗം
[തിരുത്തുക]ഗ്നോം 2.x മുതലും കെ ഡെസ്ക്ടോപ് എൻവയോൺമെന്റ് 3 മുതലും ലിനക്സിലും എക്സ്11 അടിസ്ഥാനമാക്കിയ യൂണിക്സ് സമാന പ്ലാറ്റ്ഫോമുകളിലും കോമ്പിസ് ഉപയോഗിക്കാവുന്നതാണ്. എങ്കിലും കെഡിഇ പതിപ്പ് 4.2 മുതൽ സമാന സവിശേഷതകളോടുകൂടിയ സ്വന്തം ജാലകസംവിധാനമായ ക്വിൻ ആണ് ഉപയോഗിക്കുന്നത്.[5]
പതിപ്പ് 3.0 മുതൽ ഗ്നോം മറ്റൊരു സംഗ്രഥന ജാലക സംവിധാനമായ മട്ടറിന്റെ പ്ലഗ് ഇന്നായ ഗ്നോം ഷെല്ലാണ് സ്വതേയുള്ള സമ്പർക്കമുഖമായി ഉപയോഗിക്കുന്നത്.[6] അതിനാൽ തന്നെ ഗ്നോം ഷെല്ലും കോമ്പിസും ഒരുമിച്ച് ഉപയോഗിക്കാനാവില്ല.[7] ഇതിന്റെ ഫലമായി വിതരണ നിർമ്മാതാക്കൾ കോമ്പിസ് ഉപയോഗിക്കുന്നതിനായി ഗ്നോമിനെ ക്രമീകരിച്ചെടുക്കുന്നത് നിർത്തിവെച്ചു. പതിപ്പ് 12.1 മുതൽ ഓപ്പൺസൂസിയും[8] പതിപ്പ് 15 മുതൽ ഫെഡോറയും[9] ഗ്നോം ഷെല്ലാണ് സ്വതേയുള്ള സമ്പർക്കമുഖമായി ഉപയോഗിക്കുന്നത്. മാത്രമല്ല, പതിപ്പ് 17 മുതൽ ഫെഡോറ കോമ്പിസിനെ മുഴുവനായും ഒഴിവാക്കി.[10][11]
ഉബുണ്ടു 6.06 എൽടിഎസ് മുതൽ കോമ്പിസ് ആപ്റ്റിന്റെ യൂനിവേഴ്സൽ റെപ്പോസിറ്ററിയിൽ ലഭ്യമാണ്. ഡെസ്ക്ടോപ്പ് എഫക്ട് എന്ന പേരിൽ മറ്റൊരു കോമ്പിസ് പാക്കേജ് പതിപ്പ് 7.04ലും ലഭ്യമായിരുന്നു. പതിപ്പ് 7.10 മുതൽ കോമ്പിസ് ഫ്യൂഷൻ സ്വതേ സജ്ജമാക്കിയാണ് ഉബുണ്ടു പുറത്തിറങ്ങിയിരുന്നത്.[12] മറ്റു ഗ്നോം കേന്ദ്രീകൃത വിതരണക്കാരിൽ നിന്ന് വ്യത്യസ്തമായി കാനോനിക്കൽ ഗ്നോം ഷെൽ ഉപയോഗിച്ചില്ല. പകരം കോമ്പിസ് പ്ലഗിന്നായ യൂണിറ്റി എന്ന കാനോനിക്കലിന്റെ തന്നെ പുതിയൊരു സമ്പർക്കമുഖമാണ് ഉബുണ്ടു ഉപയോഗിച്ചത്.[13][14]
അവലംബം
[തിരുത്തുക]- ↑ ""Compiz Maintainers" team". Launchpad.net. Retrieved 2012-05-12.
- ↑ 2.0 2.1 2.2 കോമ്പിസ് ലോഞ്ച്പാഡിൽ
- ↑ "Linux Display Driver". Nvidia. 2006-11-07. Retrieved 2012-05-12.
- ↑ "AMD Proprietary Linux Release Notes". ATI. Retrieved 2010-07-14.
- ↑ "4.2.0 Release Announcement". KDE. 2009-01-27. Retrieved 2012-03-30.
- ↑ Taylor, Owen (2009-03-23). "Metacity, Mutter, GNOME Shell, GNOME-2.28". desktop-devel-list mailing list.
gnome-shell is set up as a Mutter plugin that is largely written in JavaScript
- ↑ "Tech News: Compiz vs Gnome Shell". Martin-white.blogspot.de. 2010-08-09. Retrieved 2012-05-12.
- ↑ "openSUSE 12.1 portal". openSUSE.org. 2011-11-22. Retrieved 2012-05-12.
- ↑ "Features/Gnome3". FedoraProject. Retrieved 2012-05-12.
- ↑ "[Phoronix] Compiz Is Likely To Get The Boot From Fedora 17". Phoronix.com. 2012-02-03. Retrieved 2012-05-12.
- ↑ "Fedora Package Database - compiz". Admin.fedoraproject.org. Archived from the original on 2011-11-04. Retrieved 2012-05-12.
- ↑ ArsTechnica: Ubuntu Technical Board votes on Compiz for Ubuntu 7.10
- ↑ fluteflute (2010-11-13). "Is unity just a plugin of compiz".
The version of Unity that will be released in 11.04 is definitely implemented as plugin(s) in Compiz.
- ↑ Andrew (2010-10-25). "Unity To Use Compiz instead of Mutter – Ubuntu 11.04 Natty Narwhal News". Webupd8.org. Retrieved 2012-03-30.