സംവാദം:സൈലന്റ് സ്പ്രിങ്ങ്
ദൃശ്യരൂപം
ഇതിനു് നിശബ്ദ വസന്തം എന്ന പേരിൽ മലയാളത്തിൽ ഔദ്യോഗിക പരിഭാഷ ഉണ്ടെങ്കിൽ മാത്രം ഈ തലക്കെട്ടു് കൊടുത്താൽ മതിയാകും. അല്ലെങ്കിൽ ഒറിജിനൽ ടൈറ്റിൽ ട്രാൻസ്‌ലിറ്ററെറ്റ് ചെയ്യുന്നതാണു് നല്ലതു്.--Shiju Alex|ഷിജു അലക്സ് 03:29, 1 ഏപ്രിൽ 2010 (UTC)
- പരിഭാഷ ഉണ്ടൊയെന്നറിയില്ല. എന്നാൽ പരിസ്ഥിതി പ്രസ്ഥാനത്തിന് കേരളത്തിൽ കിട്ടിയ പ്രചാരവും ആ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഈ പുസ്തകത്തിനുള്ള പ്രാധാന്യവും കണക്കിലെടുക്കുമ്പോൾ പരിഭാഷ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഈ ചെറുഗ്രന്ഥം പരിഭാഷപ്പെടുത്തുക വലിയ ബുദ്ധിമുട്ടുള്ള കാര്യവുമാവില്ല. മലയാളത്തിൽ ഈ പുസ്തകം നിശബ്ദവസന്തം എന്ന പേരിൽ പല ലേഖനങ്ങളിലും പരാമർശിക്കപ്പെടുന്നത് കണ്ടിട്ടുണ്ട്. നിശബ്ദവസത്തിൽ ഇടയ്ക്ക് സ്പേസ് വേണ്ടന്നാണ് തോന്നുന്നത്.Georgekutty 05:16, 1 ഏപ്രിൽ 2010 (UTC)
- മലയാളത്തിൽ ഈ പേരുപയോഗിച്ചു കണ്ടിട്ടുള്ളത് "ഡി സി ബുക്സ്" പ്രസിദ്ധീകരിച്ചിട്ടുള്ള "മഹച്ചരിതമാലയിലാണു്"
- ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പല പുസ്തകങ്ങളിലും തത്തുല്യമായ പരിഭാഷ കാണാം.
എന്നാൽ ഒരു പൂർണ പരിഭാഷയുണ്ടോ എന്ന് അറിയില്ല. സ്പേയ്സ് നീക്കം ചെയ്യാവുന്നതാണ്.--പ്രതീഷ് എസ് 02:36, 2 ഏപ്രിൽ 2010 (UTC)
സൈലന്റ് സ്പ്രിങ്ങ് എന്നല്ലേ ഉള്ളൂ. ദ എന്നതു് പുസ്തകത്തിന്റെ പുറം ചട്ടയിലുള്ള തലക്കെട്ടിലൊന്നും കാണുന്നില്ല.--Shiju Alex|ഷിജു അലക്സ് 14:24, 6 ഏപ്രിൽ 2010 (UTC)
- ദ നീക്കി -- റസിമാൻ ടി വി 14:41, 6 ഏപ്രിൽ 2010 (UTC)