പയ്യാവൂർ ഗ്രാമപഞ്ചായത്ത്
പയ്യാവൂർ (ഗ്രാമപഞ്ചായത്ത്) | |
12°03′32″N 75°34′52″E / 12.059005°N 75.581217°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | ഇരിക്കൂർ |
ലോകസഭാ മണ്ഡലം | കണ്ണൂർ |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | അഡ്വ.സാജു സേവ്യർ |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 67.34ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 16 എണ്ണം |
ജനസംഖ്യ | 22,998 |
ജനസാന്ദ്രത | 341.5/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
670633 +04602210, 04602211 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | പയ്യാവൂർ ശിവക്ഷേത്രം ,കുന്നത്തൂർ പാടി,കാഞ്ഞിരക്കൊല്ലി , ശശി പാറ, അളകാപുരി വെള്ളച്ചാട്ടം,സെന്റ് ജൂഡ് ചർച്ച് ചന്ദനഗിരി, മദർ തെരേസ തീർത്ഥാടനാലയം പാടാം കവല |
കണ്ണൂർ ജില്ലയിലെ ഇരിക്കൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് പയ്യാവൂർ. ഇത് കണ്ണൂർ ലോകസഭാമണ്ഡലത്തിലും, ഇരിക്കൂർ നിയമസഭാമണ്ഡലത്തിലും ഉൾപ്പെടുന്നു.
ചരിത്രം
[തിരുത്തുക]നവീനശിലായുഗ അവശിഷ്‌ടങ്ങളായ വീരക്കല്ല്, കുടക്കല്ല് മുതലായ മഹാശിലകൾ ഈ പ്രദേശത്ത് കണ്ടതായി പറയുന്നു. നന്നങ്ങാടികൾ ഈ പ്രദേശത്തിന്റെ മിക്ക ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. വീരകേരള പഴശ്ശി രാജയും പയ്യാവൂരുമായി ബന്ധപ്പെട്ടിരുന്നതായി പറയപ്പെടുന്നു. ബ്രിട്ടീഷ് സാമ്രാജ്യവുമായി ഏറ്റുമുട്ടി വയനാടൻ മല കയറും മുമ്പ് അദ്ദേഹം കല്യാട് പയ്യാവൂർ ഭാഗങ്ങളിൽ സെന്യശേഖരണത്തിന് വന്നതായിരിന്നുവത്രെ.[1]
പേരിനു പിന്നിൽ
[തിരുത്തുക]വില്ലാളി വീരനായ അർജുനൻ പരമശിവനിൽ നിന്നും പാശുപതാസ്‌ത്രലബ്‌ധിക്കായി ശിവനെ തപസ്സുചെയ്‌തു. ഏറെക്കാലം കഴിഞ്ഞപ്പോൾ ഭഗവാൻ ഭക്തനെ പരിക്ഷിക്കാൻ തീരുമാനിച്ചു. ശിവപാർവതിമാർ കിരാതവേഷമെടുത്തുവന്നു ഈ സമയം മുകാസുരൻ പന്നിയുടെ രൂപത്തിൽതപസ്വിയായ അർജുനനു നേർക്കടുത്തു. കിരാതനും കിരീടിയും ഒരേസമയം പന്നിയെ അമ്പെയ്‌തു. സുരകവധത്തിന് രണ്ടുപേരും അവകാശവാദമുന്നയിച്ചു. തർക്കംമൂത്ത് പൊരിഞ്ഞ യുദ്ധമായി അസ്‌ത്രപ്രയോഗത്തിൽ കോപിഷ്‌ഠനായ കിരാതൻ തന്റെ വലതുകാൽ കൊണ്ട് അർജുനനെ പിറകോട്ട് തോണ്ടിയെറിഞ്ഞു.അർജുനൻ വീണസ്ഥലം വെകാലൂരെന്നും കാലാന്തരത്തിൽ പയ്യാവൂരെന്നും പേരു വന്നു. ഇതാണ് സ്ഥാലനാമ ഐതിഹ്യം. പയ്യാവൂർ ഓമന കാഴ്ച്ച കാർഷിക സംസ്ക്കാരത്തിന്റെ പൊലിമ തുളുമ്പുന്ന പയ്യാവൂർ ഊട്ടുത്സവത്തിന്റെ ഭാഗമായുള്ള പ്രധാന ചടങ്ങാണ് ചൂളിയാട്ടുകാരുടെ ഓമനക്കാഴ്ച. പയ്യാവൂർ ഊട്ടുത്സവം ദേശങ്ങളുടെ സാഹോദര്യവും, കൂട്ടായ്മയും ഊട്ടി ഉറപ്പിക്കുന്ന ചടങ്ങാണ്. ഭാഷയുടെയും ദേശങ്ങളുടെയും അതിർവരമ്പുകൾക്കപ്പുറം ഒരുമയുടെ കാഴ്ചയുമായി പതിനായിരങ്ങൾ പയ്യാവൂരി ലെത്തുന്നു.വ്യത്യസ്ത ദേശങ്ങളുടെയും ഭാഷയുടെയും സംസ്ക്കാരങ്ങളുടെയും സംഗമ വേദിയായി പയ്യാവൂർ മാറുന്നു. പണ്ടെങ്ങോ ഒരു വറുതി കാലത്ത് ഊട്ടുൽസവം മുടങ്ങി പോയെന്നും അതേ തുടർന്ന് സാക്ഷാൽ പരമശിവൻ നേരിട്ട് എഴുന്നള്ളി അരി കുടക് നാട്ടിൽ നിന്നും, ഇളനീർ ചേടിച്ചേരി നാട്ടിൽ നിന്നും, മോര് കൂനനത്ത് നിന്നും, പഴം ചൂളിയാട് നിന്നും തുടങ്ങി ഊട്ടുൽസവത്തിനാവശ്യമായ ഭഷ്യ വിഭവങ്ങൾ വിവിധ ദേശങ്ങളിൽ നിന്നും കൊണ്ടുവരാൻ ആവശ്യപ്പെട്ടതായാണ് ഐതിഹ്യം. ചൂളിയാടുള്ള തീയ്യ സമുദായത്തിൽ പെട്ടവർക്കാണ് അതിന്റെ അവകാശം .ഒരു വീട്ടിലെ പുരുഷപ്രജക്ക് 2 വാഴക്കുല വീതം എന്നാണ് കണക്ക്. നൂറ്റാണ്ടുകൾക്ക് മുൻപ് തുടങ്ങി വച്ച ആചാരം ഒരു വരദാനം പോലെ കൈമോശം വരാതെ കൊണ്ടാടുകയാണ് ഒരു ജനത മുഴുവനായും. 2021ൽ ലോകം നടുങ്ങിയ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓമനക്കാഴ്ച ചടങ്ങ് മാത്രമാക്കി ചുരുക്കിയിരുന്നു. വാമൊഴിയായും വരമൊഴിയായും കേട്ടു വന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള ഓമനക്കാഴ്ചയുടെ ചരിത്രം പരിശോധിച്ചാൽ 2021 മാത്രമാണ് പൊലിമ ഇല്ലാതെ ചടങ്ങ് മാത്രമായി നടത്തേണ്ടിവന്നത്. വിവിധ ദേശക്കാരുടെ കാഴ്ചകളിൽ സംഘബലത്തിന്റെ കരുത്ത് കൊണ്ടും ഉടവ് തട്ടാത്ത ഉൽസാഹം കൊണ്ടും ചുളിയാട്ടുകാരുടെ ഓമനക്കാഴ്ച ഒന്നാമതെത്തുന്നു. പയ്യാവൂർ ഊട്ടുത്സവം എന്ന് കേട്ടാൽ മനം നിറയെ ആദ്യമെത്തുന്നത് ഓമനക്കാഴ്ചയാണ്. കുഭം പിറന്നാൽ വ്രതാനുഷ്ടാനങ്ങൾ ആരംഭിക്കുന്നു മൽസ്യ മാംസാദികൾ വെടിഞ്ഞ് വാഴക്കുലകൾ അടുത്ത പ്രദേശങ്ങളായ കാഞ്ഞിലേരി, മയ്യിൽ, കുറ്റിയാട്ടും, ബ്ലാത്തൂർ, ചേടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വാഴക്കുലകൾ ശേഖരിക്കുന്നു .കുഭം 6 ന് വൈകീട്ട് 4 മണിയോടെ തൈവളപ്പ് നല്ലൂർ തടത്തിൽകാവ് ചമ്പോച്ചേരി മപ്പുരക്കിൽ എന്നീ അഞ്ചു കുഴികളിലായി കുലകൾ പഴുക്കാൻ വയ്ക്കുന്നു. കുംഭം 9 ന് രാവിലെ പുറത്തെടുത്ത കുലകൾ അഞ്ചു കുഴികൾക്ക് സമീപം അഞ്ച് പന്തലുകളിലായി തൂക്കിയിടുന്നു. കുഭം 10 ന് രാവിലെ 10 മണിയോടെ തടത്തിൽ കാവിൽ നിന്നും പുറപ്പെടുന്ന ഓമനകാഴ്ചയെ മേലായി കുഞ്ഞുംബിടുക്ക കുഞ്ഞിരാമൻ നമ്പ്യാർ ഓലക്കുടയുമായി നയിക്കും. വാദ്യമേളങ്ങൾ മുത്തുക്കുട ആലവട്ടം,വെഞ്ചാമരം അകമ്പടിയോടെ ശുഭ്രവസ്ത്രധാരികളായി നഗ്നപാതരായി മൂവായിരത്തോളം വാഴക്കുലകളുമായി നൂറ് കണക്കിന് ആളുകൾ 15 കിലോമീറ്റൽ അകലെയുള്ള പയ്യാവൂർ ശിവക്ഷേത്രത്തിലേക്ക് പുറപ്പെടും. ഓമനക്കാഴ്ചയിൽ അവസാനം കണ്ണി ചേരുന്ന അടുവാപ്പുറം തൈവളപ്പിൽ എത്തുമ്പോഴേക്കും യാത്ര അയപ്പിന് വിവിധ ദേശങ്ങളിൽ നിന്ന് ആളുകൾ എത്തും. ചുളിയാട്ടെ ആ ബാലവൃദ്ധം ജനങ്ങളും കൂടിയാവുമ്പോൾ ഗ്രാമം നിറയും. ഓമനക്കാഴ്ച ആദിത്യ മര്യാദയുടെ ഒരു ഉത്സവം കൂടിയാണ് ഈ ദിവസം ഗ്രാമത്തിലെത്തുന്ന അപരിചിതരെക്കൂടി വിശിഷ്ട അതിഥികളായി സ്വികരിക്കും. ആദിവസം ലോകത്തെവിടെയായാലും ചൂളിയാട്ടുകാർ നാട്ടിലെത്തും. വിവാഹം കഴിഞ്ഞ് പോയവർ വിദൂരദേശത്ത് ജോലിക്ക് പോയവർ നാട്ടിലെത്താൻ കൊതിക്കുന്ന ഉത്സവ ദിനം കൂടിയാണ് കുഭം പത്ത്. സ്നേഹ ബന്ധങ്ങളുടെയും കുട്ടായ്മയുടെയും സന്ദേശമാണ് ഇതിൽ നിന്നും ദർശിക്കാനാവുക പുറമെ നിന്ന് എത്തുന്നവരെ ആദിത്യ മര്യാദയോടെ സ്വീകരിക്കുകയും എല്ലാ വീടുകളിലും അപ്പവും പഴവും നൽകിയുള്ള സൽക്കാരവും ഈ സുദിനത്തിന്റെ പ്രത്യേക തയാണ് ലളിതമെങ്കിലും വിഭവ സമൃദ്ധമായ വിരുന്നിന്റെ നൈർമല്യവും നാടിന്റെ വിശുദ്ധിയുടെ ഓർമ്മകളുമാണ് ഈ ദിനം നാട്ടുകാർക്ക് സമ്മാനിക്കുന്നത്. അതുകൊണ്ടുതന്നെ ലോകത്ത് എവിടെയായാലും നാട്ടിലെത്തണമെന്ന ശാഠ്യം ഇവിടുത്ത് കാർക്ക് ഉണ്ടാകുന്നു. കാഴ്ച പുറപ്പെടുന്ന ദിവസം അടുവാപ്പുറം ആൽത്തറയിൽ പാനകം നൽകുന്ന പതിവുണ്ട് വെല്ലവും ചുക്കും ഏലക്കായും ചേർത്ത പാനക വെള്ളം ഓമനക്കാഴ്ചയുടെ യാത്ര അയപ്പിന് എത്തുന്നവർ കുടിക്കാതെ പോവാറില്ല. അടുവാപ്പുറത്തു നിന്നും കണിയാർ വയൽ വയക്കര ബാലങ്കരി കാഞ്ഞിലേരി വഴി ഇരൂഡ് പുഴയിൽ മുങ്ങി നിവർന്ന കാഴ്ചക്കാർ 4 മണിയോടെ പയ്യാറ്റ് വയലിൽ എത്തുമ്പോഴേക്കും ദേവസ്വം അധികാരികളും ആനയും അമ്പാരിയുമായി നെയ്യമൃത് കാരോടൊപ്പംകാഴ്ചയെ എതിരേൽക്കും. തുടർന്ന് പുരുഷാരത്തിന്റെ അകമ്പടിയോടെ കാഴ്ച ക്ഷേത്രസന്നിധിയിൽ അർപ്പിക്കും. ജാതിഭേദമില്ലാതെ ഒരുമയുടെയും സാഹോദര്യത്തിന്റെയും നാടിന്റെ കൂട്ടായ്മയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങൾ ഒരു പ്രദേശമാകെ ഉയർത്തുന്ന കാർഷിക സാംസ്ക്കാരിക കാർഷിക ഉൽസവമാണ് ഓമന കാഴ്ച. ജനങ്ങളുടെ സാംസ്ക്കാരിക നിർവൃതി ചുളിയാടിന്റെ കാർഷിക മഹത്വവും ജനകീയ ഐക്യവും കൂടി വെളിപ്പെടുത്തുന്നു [1]
സാമൂഹിക രാഷ്‌ട്രീയ സാംസ്‌ക്കാരിക പ്രസ്ഥാനങ്ങൾ
[തിരുത്തുക]1940-ൽ ഇ.കെ. നായനാരുടെ നേതൃത്വത്തിൽ കർഷകസംഘം നടത്തിയ ജാഥ പ്രസിദ്ധമാണ്. ഈ ജാഥയിൽ ജന്മിയായിരുന്ന കരക്കാടിടത്തിൽ നായനാർക്കെതിരെയും കല്ല്യാട്ട് യജമാ നമ്പ്യാർക്കെതിരെയും ഇരിക്കൂർ ഫർക്ക കേന്ദ്രീകരിച്ചു, ജനശക്തി തിരിച്ചു വിടാൻ ഈ ജാഥ വഴിയൊരുക്കി. 1946 ഡിസംബർ 30 ന് കാവുമ്പായിൽ വെച്ച് നടന്ന് പോലീസ് വെടിവെപ്പിനെതുടർന്നുള്ള സമരത്തിൽ പങ്കെടുത്ത 15 പേർ ഈ പഞ്ചായത്തിലുണ്ട്.[1] 1987 ൽ സ്ഥാപിക്കപ്പെട്ട സരസ്വതി സംഗീത വിദ്യാലയം ഇവിടുത്തെ ഒരു പ്രധാന സംഗീത കേന്ദ്രമാണ്.സംഗീത്ജ്ഞൻ ഉണ്ണികൃഷ്ണൻ പയ്യാവൂർ ആണ് ഇതിന്റെ സ്ഥാപകൻ.
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ
[തിരുത്തുക]എരുവേശ്ശി പഞ്ചായത്ത് വിഭജിച്ച് 1972 ലാണ് പയ്യാവൂർ പഞ്ചായത്ത് രൂപവത്കരിച്ചത്. കെ.വി. മോഹൻ ചെയർമാനും ഇ.സി. ജോസ് ടി.എം. സേവ്യർ എന്നിവർ അംഗങ്ങളുമായി ഒരു അഡ്‌മിനിസ്‌ട്രറ്റീവ് കമ്മറ്റിയെ ഭരണം ഏൽപ്പിച്ചു. തുടർന്ന് 1979 ൽ പ്രഥമ തെരഞ്ഞെടുപ്പിൽ ടി എം. സേവ്യർ ആദ്യത്തെ പ്രസിഡണ്ടായി.[1]
പ്രധാന സർക്കാർ സ്ഥാപനങ്ങൾ
[തിരുത്തുക]- പഞ്ചായത്ത് ഓഫീസ്
- വില്ലേജ് ഓഫീസ്
- പോലീസ് സ്റ്റേഷൻ
- പോസ്റ്റ് ഓഫീസ്
- കൃഷിഭവൻ
- കെഎസ്ഇബി സെക്ഷൻ ഓഫീസ്, പയ്യാവൂർ
- ബിഎസ്എൻഎൽ ടെലിഫോൺ എക്സ്ചേഞ്ച്
- കുടുംബശ്രീ സിഡിഎസ് ഓഫീസ്
- സർക്കാർ സ്കൂളുകൾ
- ഹോമിയോ, ആയുർവേദ ആശുപത്രികൾ
- പ്രാഥമിക ആരോഗ്യ കേന്ദ്രം, ചന്ദനക്കാംപാറ
സ്വകാര്യ സ്ഥാപനങ്ങൾ
[തിരുത്തുക]- കാരിത്താസ് മേഴ്സി ഹോസ്പിറ്റൽ, പയ്യാവൂർ
- അമ്മാസ് ഐ കെയർ, പയ്യാവൂർ
- ദേവമാതാ കോളേജ്, പൈസക്കരി
- സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ, പയ്യാവൂർ
- ദേവമാത ഹൈസ്കൂൾ, പൈസക്കരി
- ചെറുപുഷ്പം ഹൈസ്കൂൾ, ചന്ദനക്കാംപാറ
- സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, പയ്യാവൂർ
- സെന്റ് മേരീസ് സ്കൂൾ, പൈസക്കരി
- ക്രൈസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചന്ദനക്കാംപാറ
അതിരുകൾ
[തിരുത്തുക]- വടക്ക് പടിഞ്ഞാറ് - ഏരുവേശ്ശി ഗ്രാമപഞ്ചായത്ത്
- തെക്ക് പടിഞ്ഞാറ് - ശ്രീകണ്ഠാപുരം നഗരസഭ
- കിഴക്ക് - ഉടുമ്പപ്പുഴ
- തെക്ക് - ഉളിക്കൽ ഗ്രാമപഞ്ചായത്ത്
- കിഴക്ക്: പടിയൂർ ഗ്രാമപഞ്ചായത്ത് [2]
ഭൂപ്രകൃതി
[തിരുത്തുക]കർണാടക സംസ്ഥാനത്തോടു ചേർന്നു കിടക്കുന്നു മലകളും കുന്നുകളും നിറഞ്ഞ പ്രദേശം. വടക്കൻ ഇടനാട് കാലാവസ്ഥപ്രദേശത്തിൽപെടുന്നു. പഞ്ചായത്തിലെ ഭൂവിഭാഗങ്ങളെ അഞ്ചായി തിരിക്കാം. 1. പുഴയോടു ചേർന്ന എക്കൽ മണ്ണു നിറഞ്ഞ നിരന്ന പ്രദേശം 2. നിരന്ന പ്രദേശത്തോടു ചേർന്നുള്ള താഴ്‌വരകൾ 3. കുത്തനെയുള്ള ചെരിവുകൾ 4.പീഠ സമതലം 5. വനപ്രദേശം[2]
ആരാധനാലയങ്ങൾ/തീർത്ഥാടന കേന്ദ്രങ്ങൾ
[തിരുത്തുക]പയ്യാവൂർ ശിവക്ഷേത്രമാണ് മുഖ്യ ഹെന്ദവ ആരാധനാലയം. കേരളത്തിലെ മുത്തപ്പൻ സ്ഥാനങ്ങളുടെ ആരൂഡ സ്ഥാനമായ കുന്നത്തൂർപാടി ഈ പഞ്ചായത്തിലാണ്. കോയിപ്ര ശ്രീസുബ്രമഹ്‌ണ്യക്ഷേത്രവും പ്രധാനപ്പെട്ട ആരാധനകേന്ദ്രമാണ്. 1944 ൽ ഇരുഡിൽ സ്ഥാപിക്കപ്പെട്ട സെന്റ് സെബാസ്റ്റ്യൻസ് പള്ളിയാണ് ഈ ഗ്രാമത്തിലെ പ്രഥമ ക്രൈസ്തവ ദേവാലയം. [2]പൈസക്കരി ദൈവമാതാ ഫെറോന പള്ളിയും പ്രാധാന്യമർഹിക്കുന്നു.
മദർ തെരേസയുടെ നാമത്തിൽ സ്ഥാപിക്കപ്പെട്ട ലോകത്തിലെ ആദ്യ ദേവാലയം പയ്യാവൂർ പഞ്ചായത്തിലെ പാടാംകവല ഇടവകയിലാണ്. വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ നാമധേയത്തിലുള്ള ലോകത്തിലെ ആദ്യ തീർത്ഥാടനാലയം കാഞ്ഞിരക്കൊല്ലി യ്ക്കടുത്ത് കൊട്ടാടി കവലയിൽ സ്ഥിതി ചെയ്യുന്നു.
പ്രധാനപ്പെട്ട ഗ്രാമങ്ങൾ
[തിരുത്തുക]- പൈസക്കരി
- പൊന്നുംപറമ്പ
- പാറക്കടവ്
- ചന്ദനക്കാംപാറ
- ചതുരംപുഴ
- വണ്ണായിക്കടവ്
- മാവുംതോട്
- വഞ്ചിയം
- ചാപ്പക്കടവ്
- ഏറ്റുപാറ
- കാഞ്ഞിരക്കൊല്ലി
- മുത്താറിക്കുളം