പിക്കാസ വെബ് ആൽബംസ്
ദൃശ്യരൂപം
വികസിപ്പിച്ചത് | |
---|---|
Stable release | Microsoft Windows: 3.5 Build 79.69
/ സെപ്റ്റംബർ 30, 2009[1] |
ഓപ്പറേറ്റിങ് സിസ്റ്റം | Microsoft Windows, Linux, Mac OS X |
തരം | Digital photo organizer |
അനുമതിപത്രം | freeware |
വെബ്‌സൈറ്റ് | http://picasa.google.com/ |
ഗൂഗിളിന്റെ അധീനതയിലുള്ള ഒരു വെബ് ആല്‍ബമാണ് പിക്കാസ. ചിത്രങ്ങളും, വീഡിയോകളും ഇതിലേക്ക് അപ്‌ലോഡ് ചെയ്യുവാന്‍ കഴിയുന്നു. ഇപ്പോള്‍ യാഹുവിന്റെ അധീനതയിലുള്ള ഫ്ലിക്കറിനെപ്പോലെ തന്നെ ചിത്രങ്ങള്‍ അപ്‌ലോഡു ചെയ്യുന്നതിനും, മറ്റുവെബ്ബ് സര്‍വ്വീസുകള്‍ക്കും, ഓണ്‍ലൈന്‍ കമ്മ്യൂണിറ്റിയുമായും ഒക്കെ ഉപയോഗിക്കുന്ന ഒരു വെബ്സൈറ്റ് പ്ലാറ്റ്ഫോം ആണിത്. ഉപയോക്താക്കള്‍ സാധാരണ എടുക്കുന്ന ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിനോടൊപ്പം, ബ്ലോഗര്‍മാര്‍ ഒരു ചിത്രസഞ്ചയികയായും ഇതിനെ ഉപയോഗിക്കുന്നുണ്ട്. ഗൂഗിളിന്റെ ബ്ലോഗിങ് സര്‍വീസായ "ബ്ലോഗര്‍"-ഇല്‍ ഉണ്ടാക്കിയ ബ്ലോഗുകളിലേക്ക് അപ്‌ലോഡുചെയ്യുന്ന ചിത്രങ്ങള്‍, ബ്ലോഗിന്റെ അതേ പേരില്‍ തന്നെയുള്ള ഒരു ആല്‍ബമായി പിക്കാസയില്‍ യാന്ത്രികമായി ഉണ്ടാവുന്നു.